Aneesh

ചരിത്രത്തെ അടുത്തറിയാം അനീഷ്‌ലൂടെ

തിരിച്ചറിയണം നമ്മൾ ഈ കഴിവിനെ……. പോത്സാഹിപ്പിക്കണം ഈ സഹോദരനെ….. ജീവിത ബുദ്ധിമുട്ടിനിടയിലും ഓട്ടകാലണ മുതൽ ആയിരത്തിന്റെ നാണയം വരെയും, ഒരു രൂപ മുതലുള്ള ഇന്ത്യൻ കറൻസിയും അറുപതിൽ പരം വിദേശ രാജ്യങ്ങളിലെ കറൻസികളും നാണയങ്ങളും ശേഖരിച്ചു വച്ചിരിക്കുകയണ്. പൊന്നാട് ഗുരുദേവ ജംഗ്ഷന് സമീപം മണിയാപറമ്പിൽ ചന്ദ്രന്റെ മകനായ അനീഷ് എന്ന 31 വയസ്സുകാരൻ. ആരെയും അദ്‌ഭുതപ്പെടുത്തുന്ന നാണയ ശേഖരമാണ് അനീഷിന്റെ കൈവശമുള്ളത് രാജകാലത്തുള്ള നാണയങ്ങളും പുതിയ നാണയങ്ങളും അനീഷിനുണ്ട്.നാണയങ്ങൾ മാത്രം ഏഴായിരത്തിൽ പരമുണ്ട്. റിസർവ്വ് ബാങ്ക് ഇതുവരെ ഇറക്കിയ എല്ലാത്തരം നാണയങ്ങളും .ഇദ്ദേഹത്തിന്റെ പക്കലുണ്ട്.ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുമ്പുള്ള നാണയങ്ങളും,1987ൽ നിരോധിച്ച അഞ്ഞൂറിന്റെ നോട്ടും, നിർത്തലാക്കിയ മറ്റെല്ലാ നോട്ടുകളും ആയിരം, അഞ്ഞൂറ്, നൂറ്റമ്പത് എന്നിവയുടെ നാണയങ്ങൾ,തിരുവിതാംകൂർ രാജാക്കന്മാരുടെ ശംഖ് മുദ്രയുള്ള നാണയങ്ങൾ,ഒരു കാശ്,ഒരു പൈസ, ഒരണ, ഒരു ചക്രം, ഒരു പണം, ടിപ്പുവിന്റെ കാലഘട്ടത്തിലുള്ള നാണയങ്ങൾ എല്ലാം അനീഷിന് ഇന്ന് സ്വന്തം. സ്വാതന്ത്ര്യത്തിന്റെ സിൽവർ ജൂബിലി വാർഷികം പ്രമാണിച്ച് ഇറക്കിയ പത്തിന്റെ നാണയവും ഇരു വശങ്ങളിലും നെഹ്രുവിന്റെ ചിത്രം ആലേഖനം ചെയ്ത നാണയവും പൂർണമായും ചെമ്പിൽ നിർമ്മിച്ച അഞ്ച് രൂപയുടെ നാണയവും ഇവയിൽ ചിലത് മാത്രമാണ് .

അനീഷ്

പൂജ്യം മാത്രം അക്കങ്ങളായി മാത്രം വരുന്ന നോട്ടുകളും,വിദേശ രാജ്യങ്ങളിലെ അപൂർവ്വ കറൻസികളും പ്ലാസ്റ്റിക് നോട്ടുകളും ഇദ്ദേഹത്തിന്റെ ശേഖരത്തിൽ സുലഭം.നല്ലത് പോലെ ചിത്രം വരയ്ക്കുന്ന അനീഷിന്റെ ശേഖരത്തിൽ സൈക്കിളിൽ ഉപയോഗിച്ചിരുന്ന മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്ന ഡൈനാമോ, സൈക്കിളിൽ കാറ്റടിക്കുന്ന പിച്ചള കൊണ്ടുള്ള പമ്പ് തുടങ്ങിയവയുമുണ്ട്.കക്കയിറച്ചി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന സാധാരണക്കാരനായ അനീഷ് കിട്ടുന്ന വരുമാനത്തിൽ നിന്നും ഒരു ഭാഗം മാറ്റിവെച്ചാണ് നാണയങ്ങളും കറൻസികളും ശേഖരിക്കുന്നത്. ചെറുപ്പത്തിൽ സൈക്കിൾ വാടകയ്ക്ക് ചവിട്ടാൻ ചോദിച്ചപ്പോൾ ഒരു പൈസ എങ്കിലും കൊണ്ട് വരാൻ അനീഷിനോട് സൈക്കിൾ ഉടമസ്ഥൻ പറഞ്ഞു.ഈ ഒരു പൈസയിലേക്കുള്ള അന്വേഷണമാണ് ഇത്തരത്തിൽ ഇദ്ദേഹത്തെ -നാണയത്തിന്റെ കൂട്ടുകാരനാക്കിയത്. മൂന്ന് വയസിൽ അമ്മ മരണപ്പെട്ട അനീഷ് അച്ഛനോടൊപ്പമാണ് താമസം.പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കുടുംബം പുലർത്താൻ ജോലിയിൽ ഏർപ്പെടുകയായിരുന്നു. നാണയത്തെ പറ്റിയോ കറൻസികളെ പറ്റിയോ ആധികാരികമായ അറിവോ മറ്റോ ഇല്ലാത്ത അനീഷിന് ഇതിനെ പറ്റി കൂടുതലറിയാനും മനസിലാക്കാനും താല്പര്യമുണ്ട്. ഈ മേഖലയിലുള്ളവരുമായി കൂടി കൂടുതൽ പഠിക്കാനും ആഗ്രഹിക്കുന്ന അനീഷിന് അതിനുള്ള അവസരം ലഭ്യമാകട്ടെയെന്നാശംസിക്കുന്നു…

 

Top