James Kutty
മുഹമ്മ 10-ാം വാർഡ് കാവുങ്കൽ വടക്കേ തറമൂടിന് സമീപം കൂറ്റേൽവെളിയിൽ ശ്രീ.ദേവസ്യയുടെ മകനാണ്. വളരെ ചെറുപ്പകാലം മുതൽ കലാരംഗത്തെ വ്യത്യസ്ത മേഖലകളിൽ വളരെയധികം കഴിവ് തെളിയിച്ചിട്ടുള്ള ജയിംസ് വരച്ചിട്ടുള്ള ചിത്രങ്ങളും കാരിക്കേച്ചറുകളും ഇതിനകം തന്നെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ചിത്രകലയുടെ വിവിധ മേഖകളിലെ 500-ൽ അധികം മനോഹരചിത്രങ്ങൾ ഇതിനകം വരച്ചുകഴിഞ്ഞു.കൂടുതലും വാട്ടർ കളർ കൊണ്ടാണ് വരയ്ക്കുന്നത് ഇതു ശരിക്കും ഒരു വാൾ സ്റ്റിക്കർ സ്റ്റൈൽ തന്നെ കളർ കോബിനേഷൻ ഇതു വാളിനെ മനോഹരമാക്കുന്നു. ആർട്ടിസ്റ്റ് ബേബി സാർ മംഗളം ന്റെ അസിസ്റ്റന്റ് ആയും പരസ്യകലാകാരൻ സാബു കോളോണിയോയുടെ പോസ്റ്റർ ഡിസൈൻ മേഖലയിലും പ്രവർത്തിച്ചിരിന്നു. അനുകരണ കലാകാരൻ ആയിരുന്ന ജയിംസ് …… ടിനി ടോം തുടങ്ങിയവരുടെ സന്തതസഹചാരികൂടിയായിരിന്നു . മികച്ചൊരു ഫോട്ടോഗ്രാഫർ ആണ്. 12 വർഷത്തെ ഡൽഹി കലാ ജീവിതത്തിനു ശേഷം നാട്ടിലും വരകളുടെ ലോകത്തുതന്നെ ജീവിതം തുടരുന്നു