Jose Thomas Pattara

പട്ടാറപുത്തന്‍ വീട്ടീല്‍ ത്രേസ്യമ്മ തോമസ് ദമ്പതികളുടെ മകനായ ശ്രീ. ജോസ് തോമസ് പട്ടാറ തന്റെ അമേരിക്കന്‍ വാസം അവസാനിപ്പിച്ച് സ്വന്തം നാട്ടിലേക്ക് മടങ്ങിയത് ബിസിനസ്സ് രംഗത്ത് വളരെയേറെ സ്വപ്നങ്ങളുമായാണ്. സ്വകാര്യ പണമിടപാട് രംഗത്ത് തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച മുഹമ്മയില്‍ യുണൈറ്റ്ഡ് ബാങ്കേഴ്‌സ്, മെല്‍ ചിട്ടിഫ് തുടങ്ങിയ സ്ഥാപനങ്ങള്‍ ആരംഭിച്ചു.

ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാണ കമ്പിനിയായ ഭഗീരഥാ എന്‍ജിനീയറിംഗുമായി സഹകരിച്ച് ഭഗീരഥാ ഡെവലപ്പേഴ്‌സ് എന്ന കമ്പനിക്ക് രൂപം നല്കി.

.

ഇന്ത്യയിലെ പത്രഉടമസ്ഥരുടെ പരമോന്നത സംഘടനയായ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് മെമ്പര്‍,
ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി കേരള റീജിയന്റെ ചെയര്‍മാന്‍,
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റിസില്‍ അംഗം
ഇന്ത്യയിലെ പ്രമുഖ അഞ്ച് വിനോദ സഞ്ചാര റിസോര്‍ട്ടുകളില്‍ ഒന്നായ കുമരകം ലേക്ക് റിസോര്‍ട്ടിന്റെ മാനേജിംഗ് ഡയറക്ടര്‍
തുടങ്ങി ഒട്ടനവധി പദവികള്‍ വഹിക്കുന്നു. അയര്‍ക്കുന്നം പുതിയേടം കുടുംബാംഗമായ മേഴ്‌സി ജോസാണ് ഭാര്യ. മക്കള്‍ തെരേസ, തോമസ്, ആന്‍

Top