KR Anandavalli
കെ ആർ ആനന്ദവല്ലി
( കേരളത്തിലെ ആദ്യ പോസ്റ്റ്_വുമൺ )
കേരളത്തിലെ തപാൽ സംവിധാനത്തിന്റെ ചരിത്രമാണ് ഈ അമ്മയിലൂടെ പറയുവാനുള്ളത്
പ്രണയവും വിരഹവും സർക്കാർഅറിയിപ്പുകളും_മണിയോർഡറുകളും മൊക്കെ വഹിച്ച് ആറ് പതിറ്റാണ്ടുകൾക്ക് മുമ്പ് ആലപ്പുഴ നഗരത്തില് സൈക്കിളില് യാത്ര ചെയ്ത് തപാല് ഉരുപ്പടികള് വിതരണം ചെയ്തിരുന്ന കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമണ് കെ_ആർ_ആനന്ദവല്ലി_അമ്മ പോയകാല ഓര്മകളുമായി മുഹമ്മ തോട്ടുമുഖപ്പില് വീട്ടില് വിശ്രമ ജീവിതം നയിക്കുയാണിപ്പോൾ തന്റെ ഔദ്യോഗിക ജീവിതത്തില് കൂടെയുണ്ടായിരുന്ന റാലി സൈക്കിള് ഇപ്പോഴും നിധിപോലെ സൂക്ഷിക്കുകയാണ് 85 കാരിയായ ആനന്ദവല്ലിയമ്മ ആലപ്പുഴ തത്തംപള്ളി കുന്നേപ്പറമ്പില് ആയുര്വ്വേദ വൈദ്യകലാനിധി കെ ആര് രാഘവന് വൈദ്യരുടെ മൂത്തമകളാണ്. ആലപ്പുഴ എസ് ഡി വി ഹൈസ്കൂളില് നിന്നും മെട്രിക്കുലേഷനും എസ് ഡി കോളേജില് നിന്നും കൊമേഴ്സില് ബിരുദവും കരസ്ഥമാക്കി. തപാല് ജോലിയില് താല്പ്പര്യമുണ്ടായിരുന്ന ആനന്ദവല്ലി കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ ഉടനെ അച്ഛന്റെ അനുവാദത്തോടെ സമീപത്തെ പോസ്റ്റോഫീസില് താല്ക്കാലിക ജീവനക്കാരിയായി. തപാല് വിതരണത്തിന്റെ പരീക്ഷ പാസായ ആനന്ദവല്ലി തപാല് ഉരുപ്പടികള് എത്തിക്കുന്ന ജോലികളും തുടങ്ങി. അച്ഛന് വാങ്ങി കൊടുത്ത റാലി സൈക്കിളില് കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് തപാല് ഉരുപ്പടികള് വിതരണം ചെയ്തിരുന്നത്. പോസ്റ്റ് വുമണായിരുന്നപ്പോള് ലഭിച്ച ആദ്യ ശമ്പളം 97 രൂപ 50 പൈസയായിരുന്നു. ജോലിക്കിടെ മുഹമ്മ തോട്ടുമുഖപ്പില് കൊച്ചാപ്പന്റെ മകന് സംസ്കൃത അധ്യാപകന് വി കെ രാജനെ വിവാഹം ചെയ്തു ആലപ്പുഴയിലെ വിവിധ പോസ്റ്റാഫീസുകളില് ക്ലര്ക്കായും പോസ്റ്റ് മിസ്ട്രസായും സേവനം അനുഷ്ടിച്ച ആനന്ദവല്ലിയമ്മ 1991-ല് മുഹമ്മ പോസ്റ്റോഫിസില് നിന്നാണ് വിരമിച്ചത്. അപ്ലൈഡ്_ആർട്ടിൽ_മാസ്റ്റർഓഫ്_ഫൈൻ_ആർട്സിൽഒന്നാംറാങ്ക്_കരസ്ഥമാക്കിയ_ഫോട്ടോഗ്രാഫർ കൂടിയായ _മകന് ധനരാജ്മുഹമ്മയോടൊപ്പമാണ് താമസം.