Mohan Kumar aka Kurupp Chettan
കുറുപ്പ് ചേട്ടൻ
മുഹമ്മ ഗ്രാമവിശേഷങ്ങൾ പങ്കുവെയ്ക്കുമ്പോൾ ആദ്യം പറയേണ്ടത് ക്ഷേത്രവുമായ ബന്ധപ്പെട്ട ഒരു ഉപാസകനെ – നമ്മളെല്ലാവരും കുറുപ്പ് ചേട്ടൻ എന്ന് സ്നേഹപൂർവ്വം വിളിച്ചു വരുന്ന ശ്രീ.മോഹൻകുമാർ – നെ കുറിച്ച് . 1973-ൽ തുടങ്ങിയതാണ് മണ്ണഞ്ചേരി അടിവാരം നിവാസിയായ കുറുപ്പ് ചേട്ടന്റെ ദേവീഉപാസന നീണ്ട 45 വർഷം ഒരു നിയോഗം പോലെ മഞ്ഞും, മഴയും, എല്ലാം നിത്യജിവിത ഭാഗമാക്കിയ കുറുപ്പ് ചേട്ടൻ ഇന്നും ക്ഷേത്രത്തിലേയ്ക്ക് ദേവിയെ “പള്ളിയുണർത്തു “ന്നതിനായുള്ള യാത്ര വെളുപ്പിന് 4 മണി മുതൽ തുടരുകയാണ്- തുടർന്നും ആയുരാരോഗ്യ സൗഖ്യത്തോടെ കാവുങ്കലമ്മയെ സേവിക്കാൻ കഴിയട്ടെയെന്നാശംസിക്കുന്നു.