Professor RK Rajagopal

പ്രൊഫ:കെ. ആർ. രാജഗോപാൽ

നമ്മുടെ കപ്പേള ഗവ:എൽ പി എസ് (കപ്പോള സ്ക്കൂൾ)- ൽ നിന്നും അറിവിന്റെ ആദ്യാക്ഷരം കുറിച്ചുതുടങ്ങിയ ഒരാൾ ഇന്ത്യൻ പ്രധാനമന്ത്രിയിൽ നിന്നും അംഗീകാരം വാങ്ങുക എന്നത് നമ്മുടെ ചിന്തകൾക്കും സ്വപ്നങ്ങൾക്കും അപ്പുറമായിരിന്നു. എന്നാൽ “റോക്കറ്റുകളിൽ ഉപയോഗിക്കുന്ന സ്റ്റെപ്പർ മോട്ടോർ രൂപ കൽപ്പന ചെയ്തതിനു ” ഉൾപ്പടെ നിരവധി ദേശീയ അംഗീകാരങ്ങൾ നമ്മുടെ ഗ്രാമമുൾപ്പെടുന്ന മുഹമ്മുടെ പ്രിയ പുത്രൻ പ്രൊഫ:കെ. ആർ. രാജഗോപാൽ സാർ വാങ്ങിയിരിന്നുയെന്നുള്ള കാര്യം നമ്മളിൽ പലർക്കുമറിയില്ല. ഇന്ത്യയിലെ ഏററവും പ്രശസ്തമായ ഡൽഹി ഐ ഐ,ടി യിൽ നിന്നും ഒന്നാം റാങ്കോടെ എം ടെക് – കൂടാതെ ഡോക്ടറേറ്റും നേടിയ ഏക വ്യക്തിയും അന്തരിക്കുമ്പോൾ ഡെൽഹി IIT യിലെ സീനിയർ പ്രൊഫസറുമായിരിന്നു കെ.ആർ രാജഗോപാൽ സാർ…….

 

Top