Rajappan Ashan

നാടന്‍ പാട്ടുകളുമായി രാജപ്പനാശാന്‍

അ- അമ്മ
ഇ- ഇന്‍ഡ്യ
പിഞ്ചു കുരുന്നുകളുടെ കൂട്ടമായ ശബ്ദം. ഒരു കുരുന്നിന്റെ വിരല്‍തുമ്പില്‍ പിടിച്ച് അക്ഷരങ്ങളുടെ അഗ്നിസ്പുലിംഗങ്ങള്‍ ജ്വലിപ്പിക്കുകയാണ് ആശാന്‍.
ഗ്രാമത്തില്‍ അപൂര്‍വ്വമായി കാണാന്‍ കഴിയുന്ന ആശാന്‍ കളരി മുപ്പതുവര്‍ഷമായി മുഹമ്മ CMS സ്‌കുളിന്റെ പടിഞ്ഞാറുവശത്തായി പ്രവര്‍ത്തിച്ചിരുന്നു.
ആശാന്‍ കളരിയിലെ ആശാന്‍ മാത്രമല്ല, നാട്ടു കാരുടെ പ്രിയപ്പെട്ട ആശാന്‍ കൂടി ആണ്‌ രാജപ്പൻ ആശാൻ. ആശാന്റെ കളരിയിലേക്കുള്ള യാത്ര രാവിലെ 9 മണിക്ക് ആരംഭിക്കുന്നു. കുട്ടികള്‍ റോഡിനു ഇരുവശങ്ങളിലുമായി ആശാനെ നോക്കി നില്‍ക്കുത് കൗതുകകരമായ കാഴ്ചയാണ്. ആശാന് ‘നമസ്‌തേ” പറഞ്ഞു കുട്ടികള്‍ പിന്നാലെ…. ഒരു കൈക്കും കാലിനും സ്വാധീനമില്ലാത്ത ആശാന്‍ ഒരു കുടയും പിടിച്ച് മുൻപിൽ.
ഗ്രാമത്തില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ വാഹനങ്ങള്‍ പാഞ്ഞുപോകുമ്പോഴും തനിമ നഷ്ടപ്പെടാത്ത ഈ ഗ്രാമത്തിന്റെ ദൃശ്യം പണ്ടത്തെ ഗുരുകുല വിദ്യാഭ്യാസത്തെ ഓര്‍മ്മപ്പെടുത്തുന്നു. വിദ്യാഭ്യാസ ആധുനീകവല്‍ക്കരണത്തിലേക്ക് പോകുമ്പോഴും മണ്ണില്‍ ‘ഹരീശ്രീ ” കുറിച്ച് ചൊല്ലിവളരുന്ന തലമുറ! മണ്ണില്‍ കൊത്തിക്കളിച്ചും ഞൊണ്ടികളിച്ചും മനസ്സില്‍ ഒളിമങ്ങാത്ത മനസ്സില്‍ വിരിയുന്ന ഗുരുശിഷ്യബന്ധം. ഉന്നത സ്ഥാനങ്ങളിലേക്ക് പോയാലും ആശാനെ മറക്കാത്ത പഴയ തലമുറ.
ഒരു കലാകാരന്‍ കൂടിയായ ആശാന്റെ ഓണപ്പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ താളം പിടിക്കാത്തവര്‍ പോലും പാട്ടിനൊപ്പം താളം പിടിക്കുന്നു.
ഓണനാളുകളില്‍ ആശാന്റെ നേതൃത്വത്തിലുള്ള വട്ടക്കളി ജനശ്രദ്ധ ആകൃഷിക്കാറുണ്ട്. നിരവധി നാടകഗാനങ്ങളും കവിതകളും എഴുതിയിട്ടുള്ള ആശാന്‍ ഒരു കര്‍ഷകന്‍ കൂടിയാണ്. കുരുമുളക് കൃഷിയാണ് ആശാന്റെ മുഖ്യകൃഷി. വര്‍ഷത്തില്‍ നല്ല ഒരു തുക ആശാന് കുരുമുളകില്‍ നിന്നും ലഭിക്കുന്നു. അദ്ദേഹം എസ്. എന്‍.സിമന്റ് വര്‍ക്‌സ് എ ഒരു സ്ഥാപനം കൂടി നടത്തി വന്നിരുന്നു. ആശാന്‍ മുഹമ്മ പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ താമസിക്കുന്നു.

Top