Rishikesh Jaanam

ഋഷിയുടെ കണ്ടെത്തലുകൾ ലോക ശ്രദ്ധയാകർഷിക്കുന്നു.

2018 നെഹ്റു ട്രോഫി വള്ളം കളിക്ക് വേണ്ടി സ്റ്റാർട്ടിംഗ് ഡിവൈസ് കൈകാര്യം ചെയ്തത്   മുഹമ്മയുടെ സ്വന്തം ഋഷികേഷ് ആയിരുന്നു.

National Innovation Foundation India യുടെ 8 th National Grassroot Technical Innovations & Technical Knowledge അവാർഡ് ഇന്ത്യയുടെ പ്രഥമ പൗരനായിരുന്ന ബഹു: പ്രണാബ്മുഖർജിയിൽ നിന്നും നേടിയിട്ടുണ്ട്.

സാമ്പത്തിക പരിമിതികളുടെ വീർപ്പുമുട്ടലിനിടയിൽ നിന്നും വിജയം വരിക്കുന്ന അതിജീവനത്തിൻറെ പോരാളിയാണ് ഋഷികേഷ്.
ആയിരങ്ങളുടെ ജീവൻ രക്ഷിക്കുവാനുതകുന്ന നിരവധിയായ കണ്ടുപിടുത്തങ്ങൾ ഇതിനകം നടത്തിയിട്ടുണ്ട്.
ഭൂകമ്പത്തിനു മുൻപ് അതിന്റെ പ്രഭവകേന്ദ്രം കണ്ടത്തുന്ന കണ്ടുപിടുത്തമാണ് ഇതിലൊന്ന്. ( ഭൂകമ്പത്തിന്  അരമണിക്കൂർമുൻപ് തന്നേ ഭൂകമ്പം കണ്ടത്തുന്ന ഉപകരണം ) ഭൂകമ്പത്തിന്  മുൻപ് ആളുകളെ ഒഴുപ്പിച്ച് ജീവഹാനിയും  സ്വത്തുനഷ്ടവും പരിഹരിക്കുവാനും  ഇത്‌സഹായിക്കുന്നു.

കൂടാതെ ട്രയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാൻ ഇന്ത്യൻ റയിൽവേയ്ക്ക് വേണ്ടിയും, KSEB യ്ക്ക് വേണ്ടിയും , കേരളാ ആരോഗ്യ വകുപ്പിന് വേണ്ടിയുമൊക്കെ നിരവധി കണ്ടുപിടുത്തങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട് അർഹമായ പ്രേത്സാഹനമോ പിൻതുണയോ സർക്കാർതലത്തിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ ലഭിക്കാതിരുന്നിട്ടും തന്റെ കണ്ടുപിടുത്തങ്ങൾ സമൂഹനന്മയ്കായി നൽകി മുന്നേറുകയാണ്  ഋഷികേഷ്. ഓരോ സാധാരണക്കാരനും പ്രചോദനമായിരിക്കുകയാണ് ഋഷികേഷ്. വയർലെസ്സ് വോൾട്ടേജ് സെൻസർ എന്ന അദ്ധേഹത്തിൻറെ കണ്ടുപിടുത്തമാണ് അവാർഡ് നേടുന്നതിന് കാരണമായത്. വൈദ്യുതികമ്പികൾ പൊട്ടിവീണ് നിരവധിയാളുകൾ മരണപ്പെടുന്ന ഭാരതത്തിൽ വിലപ്പെട്ട ജീവനുകൾ ഈ കണ്ടുപിടുത്തുമൂലം സുരക്ഷിതമാകും….


കടലിലും കായലിലും അകപ്പെടുന്നവരെ എളുപ്പം കണ്ടെത്താന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച മുഹമ്മയുടെ യുവ ശാസ്ത്രഞ്ജന്‍ മുഹമ്മ ഋഷികേശിന് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കും.   വിദൂര നിയന്ത്രിത ബോട്ട് നിര്‍മ്മിക്കുന്നതിനുള്ള ചിലവിലേയ്ക്കാണ് 2 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച പ്രോജക്ട് ഋഷികേശ് മന്ത്രി ടി.എം. തോമസ് ഐസക്കിന് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സാമൂഹ്യ സുരക്ഷിതത്വ ഫണ്ടില്‍ നിന്നാണ് സഹായധനം നല്‍കിയത്. 

ഗ്ലോബല്‍ സാറ്റ്‌ലൈറ്റ് മൊബൈല്‍ സാങ്കേതിക വിദ്യയിലൂടെ ലോകത്ത് എവിടെയിരുന്നും നിയന്ത്രിക്കുകയും കാണാനും കഴിയുന്ന ബോട്ടാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. വയര്‍ലസ് വീഡിയോ സംവിധാനം ഉള്‍പ്പെടേയുള്ള സൗകര്യങ്ങള്‍ ബോട്ടില്‍ ഉണ്ടാകും. സൗരോര്‍ജ്ജം വഴി എയര്‍ പ്രൊപ്പല്ലര്‍ ഉപയോഗിച്ചാണ് ബോട്ട് സഞ്ചരിക്കുക. കടലിലും കായലിലും അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്തി കഴിഞ്ഞാല്‍ ഈ ബോട്ടില്‍ നിന്നുള്ള സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹെലികോപ്റ്ററോ മറ്റു ബോട്ടുകളോ എത്തി അവരെ രക്ഷിക്കാന്‍ കഴിയും

Top