Sabitha

കാവുങ്കൽ ഗവ: എൽ.പി.സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം ജീവനക്കാരിയായ ശ്രീമതി സബിതയാണ് ഈ കലാകാരി…. ചിത്രരചനയിലും കലാപരമായും വളരെ കഴിവുള്ള സബിത ഇതിനകം 300 – അധികം വ്യത്യസ്തങ്ങളായ ചിത്രങ്ങൾ വരച്ചുകഴിഞ്ഞു. എംബോസ് പെയിന്റിംഗ് ,വാൾ പെയിന്റിംഗ്,ഫാബ്രിക്ക് പെയിന്റിംഗ്‌, ഗ്ലാസ്സ്പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, വാട്ടർ കളർ തുടങ്ങിയ ചിത്രരചനയിലെ വ്യത്യസ്ത മേഖലകളിലെ നിരവധി മനോഹര ചിത്രങ്ങളാണ് സബിത വരച്ചുകഴിഞ്ഞിട്ടുള്ളത്. കുട്ടികൾക്കായി അവധിക്കാല പരിശിലനക്ലാസ്സുകളും സംഘടിപ്പിച്ചു വരുന്നു.. കൂടാതെ ഫ്ലവർ മേക്കിംഗ്, ഡ്രസ്സ് ഡിസൈനിംഗ് തുടങ്ങിയ മേഖലകളിലും കഴിവു തെളിയിച്ചിട്ടുള്ള ഈ കലാകാരിയ്ക്ക് ആശംസകൾ നേരുന്നു. 

 

 

Top