കളിസ്ഥലം ഒരുക്കാൻ ബിരിയാണി ചലഞ്ച്

Wednesday 21 January, 2026
മുഹമ്മ സി.എം.എസ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് കളിസ്ഥലം ഒരുക്കാൻ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. രക്ഷകർത്താക്കളുടെയും ബഹുജനങ്ങളുടെയും സഹകരണത്തോടെ പി.ടി.എയും, വിദ്യാലയ വികസന സമിതിയും ചേർന്നാണ് ബിരിയാണി ചലഞ്ച് നടത്തിയത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വികസനസമിതി ചെയർമാൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ, പ്രഥമാദ്ധ്യാപകൻ ജോൺ തോമസ്, വിദ്യാലയ വികസനസമിതി കൺവീനർ ജോളി തോമസ്, ചർച്ച് വർക്കർ പി.എം.ഐസക്, സീനിയർ അസിസ്റ്റന്റ് എൻ.എം.ഷേർലി, പി.ടി.എ പ്രസിഡന്റ് സുബിത അഫ്നാസ്, വൈസ് പ്രസിഡന്റ് പഞ്ചമി വിഷ്ണു, എം.പി.ടി.എ പ്രസിഡന്റ് കവിത, വൈസ് പ്രസിഡന്റ് വിശ്വമോൾ എന്നിവർ സംസാരിച്ചു.

Top