കായിപ്പുറം ആസാദ് മെമോറിയൽ ഗവ. എൽപി സ്കൂൾ ഇരുനില മന്ദിരം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു ,അങ്കണവാടികൾ സ്മാർട്ടാക്കും: മന്ത്രി

മുഹമ്മ ആസാദ് മെമോറിയൽ എൽ പി സ്കൂളിൽ സർക്കാരിന്റെ ബജറ്റ്ഫണ്ട് വിനിയോഗിച്ച് നിർമി ച്ച ഇരുനിലമന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അങ്ക ണവാടികൾ എസി യാക്കി കംപ്യൂ ട്ടർ ലഭ്യമാക്കും. സമാനതയില്ലാത്ത ഇടപെടലാണ് വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർ ക്കാർ നടത്തുന്നതെന്നും ആസാദ് സ്കൂളിനെ അന്താരാഷ്ട്ര നിലവാ രത്തിൽ ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രസിഡന്റ് പഞ്ചായത്ത് അരുൺ മോഹൻ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യ ക്ഷൻ എസ് രാധാകൃഷ്ണൻ അങ്കണവാടി അധ്യാപകരെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എൻ നസീമ കർഷകരെയും ആദരിച്ചു. പഞ്ചായത്ത് വികസ നകാര്യ സ്ഥിരം സമിതി അധ്യ ക്ഷൻ എൻ ആർ മോഹിത് കബ് ബുൾ ബുൾ കേഡറ്റുകളെ അനു മോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം എസ്ത, പഞ്ചായത്ത് ആരോ ഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ബാബു വടക്കേച്ചിറ എന്നിവർ പ്രതിഭകളെ അനുമോ ദിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷ മിനി ബിജു എൻഡോവ്മെന്റ് വിതരണം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എം പി മഹീധരൻ കായിക പ്രതി ഭകളെ ആദരിച്ചു.
പഞ്ചായത്തംഗം ബീന അനിൽ കുമാർ, ദീപ അജിത്കുമാർ, പി ടി എ പ്രസിഡന്റ് ഇ ടി രമണൻ, പ്രധാനാധ്യാപിക എസ് മിനിമോൾ, ആർ സജികുമാർ, രാഷ്ട്രീ യകക്ഷി നേതാക്കളായ ഡി ഷാ ജി, ഡി സതീശൻ, സന്തോഷ് ഷണ്മുഖൻ, സ്റ്റാക്രട്ടറി എൻ ഷിജു, അധ്യാപകൻ പി എസ് ജോ സഫ് എന്നിവർ സംസാരിച്ചു.

Top