പാഠം ഒന്ന് പാടത്തേക്ക് കൃഷിപഠനം മണ്ണിലിറങ്ങി
മുഹമ്മ പാഠപുസ്തകത്തിൽനിന്ന് കിട്ടിയിരുന്ന കൃഷിയറിവുകൾ സ്കുളിന്റെ മണ്ണിൽനിന്ന് പഠിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മുഹമ്മ എബി വി ലാസം സ്കൂളിലെ വിദ്യാർഥി ഞാറുനടാനും കളപറിക്കാ നും കീടങ്ങളെ തിരിച്ചറിയാനും കൊയ്യാനും കറ്റമെതിക്കാനും വിദ്യാലയവളപ്പിലെ നെൽക ഷിയിലൂടെ കുട്ടികൾ പഠിച്ചു. വിദ്യാലയ മുറ്റത്ത് പാടം ഒരു ക്കിയാണ് “പാഠം ഒന്ന് പാട ത്തേക്ക് എന്ന പേരിൽ “ഉമ’യിനത്തിൽപ്പെട്ട നെല്ല് കൃഷി ചെയ്തത്. മുഹമ്മ കൃഷി ഓഫീസർ പി എം കൃഷ്ണ, സം സ്ഥാന കർഷക അവാർഡ് ജേതാവും പിടിഎ അംഗവു മായ കെ പി ശുഭകേശൻ എന്നിവരുടെ നിർദേശങ്ങൾ പാലിച്ചായിരുന്നു കൃഷി. എസ് പിസി, എൻസിസി, എൻഎ സ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ പങ്കാളി കളായി.
കുട്ടികൾ അവതരിപ്പിച്ച കൊ യ്ത്തുപാട്ടിന്റെ നൃത്ത അകമ്പ ടിയിൽ മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺമോഹൻ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കർഷകയും അധ്യാ പികയുമായ എൽ അർച്ചന കൊയ്യാനും കറ്റമെതിക്കാനും കുട്ടികളെ പഠിപ്പിച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ പിടിഎ പ്രസിഡന്റ് കെ എസ് ലാലിച്ചൻ അധ്യക്ഷനായി. കൃഷിക്ക് നേതൃത്വം നൽകിയ കെ പി ശുഭകേശനെ പഞ്ചായ ത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ചു. സ്കൂൾ മാനേ ജർ ജെ ജയലാൽ, ദേവസ്വം പ്രസിഡന്റ് കെ കെ അശോക് കുമാർ, സെക്രട്ടറി സി എ കു ഞ്ഞുമോൻ, പ്രിൻസിപ്പൽ ബി ജോ കെ കുഞ്ചെറിയ, പ്രഥമാ ധ്യാപിക നിഷ ദയാനന്ദൻ, സ്റ്റാഫ് സെക്രട്ടറി എസ് സോ ളി, സീനിയർ അസിസ്റ്റന്റ് എൻ കെ സുപ്രിയ, കാർഷിക സമി തി കൺവീനർമാരായ ജാനി ദേവ്, ദിവ്യ, വി വി വിനിത എന്നിവർ സംസാരിച്ചു.
മുഹമ്മ എ ബി വിലാസം സ്കൂളിലെ നെൽകൃഷി വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് അരുൺമോഹൻ ഉദ്ഘാടനംചെയ്യുന്നു

