
മൊഞ്ചോടെ മണ്ണഞ്ചേരി
മൊഞ്ചുള്ള മണ്ണഞ്ചേരിക്കായി പഞ്ചായത്ത് നടത്തിയ പ്രവർത്തന ങ്ങൾ വിജയത്തിലേക്ക്. ക്ലീൻ മണ്ണ ഞ്ചേരി, ഗ്രീൻ മണ്ണഞ്ചേരി പദ്ധതി വഴി എല്ലാ സ്കൂളുകൾക്കും മിനി എയ്റോബിക് ബിന്നുകൾ, വീടുക ൾക്ക് ബയോബിന്നുകൾ എന്നിവ നൽകി. ബയോഗ്യാസ് പ്ലാന്റുകൾ, രണ്ട് എംസിഎഫ്, 40 മിനി എംസി എഫ്, മാലിന്യ നിക്ഷേപകേന്ദ്രങ്ങ ളിൽ നിരീക്ഷണ ക്യാമറകൾ എന്നി ങ്ങനെയുള്ള പദ്ധതികൾ നടപ്പാ ക്കി. 46 ഹരിതകർമ സേനാംഗങ്ങ ളാണ് ക്ലീൻ മണ്ണഞ്ചേരിക്കായി പ്രവ ർത്തിക്കുന്നത്.
സമ്പൂർണ ഹരിത ഗ്രാമം, ഹരിത സ്കൂൾ, ആശുപത്രികൾ, ഘടകസ്ഥാപനങ്ങൾ, അങ്കണവാടികൾ, എന്നി ങ്ങനെയുള്ള പദ്ധതികളും നടപ്പാക്കി. ആരോഗ്യമേഖ ലയിൽ പ്രഥമ ആയുഷ് കായകൽപ്പ അവാർഡ് സിദ്ധ ഡിസ്പെൻസറിക്ക് നേടാനായി. പാവപ്പെട്ട രോഗികൾക്ക് സൗജന്യ ആംബുലൻസ് സൗകര്യം, വൃക്ക രോഗികൾക്ക് സൗജന്യമായി മരുന്ന്, ഫണ്ട്, അതി ദരിദ്ര കുടും ബങ്ങൾക്ക് മരുന്ന് തുടങ്ങിയ പദ്ധതികളും നടപ്പാക്കി.
വിദ്യാഭ്യാസ മേഖലയ്ക്ക് ഏറ്റ വും കൂടുതൽ ഫണ്ട് നീക്കിവച്ചു ഡിജിറ്റൽ ഇൻട്രാക്ഷൻസ് സം വിധാനം, പുതിയ കെട്ടിടങ്ങൾ, ആധുനിക ക്ലാസ് മുറികൾ, ടോ യ്ലറ്റ് ബ്ലോക്കുകൾ, ഡിജിറ്റൽ ഗ്രാമം തുടങ്ങിയവ നടപ്പാക്കി. കുടിവെള്ളത്തിനായി 43.5 കോടി രൂപയുടെ പദ്ധതികളാ ണ് നടപ്പാക്കി വരുന്നത്. എല്ലാ വാർഡുകളിലും റോഡുകൾ നവീകരിച്ചു. എൻആർഇജി റോ ഡുകളുടെ നിർമാണം നടത്തി.
പ്രധാന നേട്ടങ്ങളിൽ ചിലത്
അഗതിരഹിത മണ്ണഞ്ചേരി ഗ്രാമം.
സമ്പൂർണ അതിദാരിദ്ര്യ നിമാർജന പദ്ധതി.
പട്ടികജാതി മേഖലയിൽ പഠനമുറി, വിവാഹ ധനസഹായം, കുടിവെള്ള ടാങ്ക് നൽകൽ.
സമ്പൂർണ എൽഇഡി ഗ്രാമം.
കുരുമുളക് ഗ്രാമം.
വൃക്ഷമിത്ര ഗ്രാമം
മണ്ണഞ്ചേരി ബ്രാൻഡഡ് മഞ്ഞൾ.
പപ്പായ ഗ്രാമം
തളിർപ്പാടം.

പ്രഥമ ആയുഷ് കായകൽപ്പ അവാർഡ്മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി വി അജിത്കുമാറിന് മന്ത്രി വീണാ ജോർജ് സമ്മാനിക്കുന്നു