സാന്ത്വന പരിചരണദിനം സംഘടിപ്പിച്ചു
മുഹമ്മ ആര്യാട് ബ്ലോക്ക് പഞ്ചായത്ത്, മുഹമ്മ പഞ്ചായത്ത്, മുഹമ്മ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സെക്കൻഡറി പാലിയേറ്റീവ് യൂണിറ്റ് എന്നിവ ചേർന്ന് കി ടപ്പുരോഗികൾക്ക് സാന്ത്വന സം ഗമം സംഘടിപ്പിച്ചു.
മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ നൂറോളം പാലിയേറ്റീവ് രോഗിക ളുടെ കുടുംബങ്ങൾക്ക് ഭക്ഷ്യക്കി റ്റുകൾ നൽകി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അരു ൺമോഹൻ അധ്യക്ഷനായി.
സാന്ത്വന പരിചരണ മേഖല യിൽ പ്രവർത്തനങ്ങൾക്ക് നേതൃ ത്വം നൽകുന്ന സാമൂഹികാരോ ഗ്യകേന്ദ്രംമെഡിക്കൽ ഓഫീ സർ ഡോ. സി ജയന്തി, പാലി യേറ്റീവ് നോഡൽ ഓഫീസർ ഡോ. രശ്മി ചന്ദ്ര, ഫിസിയോ തെറാപ്പിസ്റ്റ് അഞ്ജു കെ മുരളി, പാലിയേറ്റീവ് നഴ്സ് സോളി ജോസഫ് എന്നിവരെ ആദരിച്ചു. പാലിയേറ്റീവ് ജില്ലാ നോഡൽ ഓഫീസർ ഡോ. കെ എസ് അനീഷ് പ്രവർത്തനം വിശദീക രിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എൻ പി സ് നേഹജൻ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി എൻ നസീമ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വീണ വേണു, പഞ്ചായത്ത് സ്ഥിരംസ മിതി അധ്യക്ഷൻ എസ് ബാബു, ബ്ലോക്ക് പഞ്ചായത്തംഗം എൻ ടി റെജി, പഞ്ചായത്തംഗങ്ങ ളായ സി ജെ നീതു, കെ ബി രതീ ഷ്, പാലിയേറ്റീവ് ജില്ലാ കോ ഓർഡിനേറ്റർ ട്രീസാ തോമസ് എന്നിവർ സംസാരിച്ചു.
മുഹമ്മ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച സാന്ത്വനപരിചരണ പരിപാടിയിൽ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
പി ഡി ശ്രീദേവി ഭക്ഷ്യക്കിറ്റുകൾ നൽകുന്നു

