ദീപ്തിയുടെ അംഗീകാരത്തിന് പത്തരമാറ്റ് തിളക്കം
ദീപ്തി
മുഹമ്മ പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി നേടിയ അംഗീകാരം. സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട കഞ്ഞിക്കുഴി വില്ലേജ് ഓഫീസർ ദീപ്തിയുടെ മികവിനെ ഇങ്ങനെ ഉപമിക്കാം.
ഒരുവശത്ത് ഫയലിനോടും മറുവശത്ത് വിധിയോടും പൊരുതിയാണ് ദീപ്തി മികവിന്റെ ചരിത്രമെഴുതുന്നത്. ജന്മനാ കൈകാലുകൾക്ക് സ്വാധീനക്കുറവുണ്ടെങ്കിലും ഓർമശക്തിയിലും കൃത്യതയിലും ദീപ്തി ഏ റെ മുന്നിലാണ്. ഓഫീസ് വിട്ട് വീട്ടിലെത്തിയാലും ദീപ്തി ഓഫീസ് ജോലി തീർക്കാൻ കമ്പ്യൂട്ടറിനു മുന്നിലായിരിക്കും. ജോലിയോടുള്ള ഈ ആത്മാർഥയാണ് ദീപ്തിയെ സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫീസറാക്കിയത്.
ഒട്ടുമിക്ക വസ്തു ഉടമകളുടെയും സർവേ നമ്പർ മനഃപാഠമാണ് ദീപ്തിക്ക്. ഓഫീസ് സമയം കഴിഞ്ഞാലും മണിക്കൂറുകളോളം ഫയലുകൾക്ക് മുന്നിൽ ചെലവഴിക്കുന്ന ദീപ്തി 2004ൽ കലവൂർ വില്ലേജ് ഓഫീ സിൽ വില്ലേജ് അസിസ്റ്റന്റായാണ് ജോലിയിൽ പ്രവേശിച്ചത്.
2007ൽ സെപഷ്ൽ വില്ലേജ് ഓഫീസറായി. 2020ൽ വില്ലേജ് ഓഫീസറായി കലവൂർ വില്ലേജ് ഓഫീസിൽ തന്നെ ജോലി നോക്കി. 2023ൽ മണ്ണഞ്ചേരി വില്ലേജിലേക്ക് സ്ഥലം മാറിയ ദീപ്തി 2025 മുതൽ കഞ്ഞി ക്കുഴി വില്ലേജിലാണ് ജോലി നോക്കുന്നത്.
ജോലിയുടെ ഇടവേളയിൽ സഹപ്രവർത്തകർക്കൊപ്പം ഓഫീസ് പരിസരത്ത് പച്ചക്കറികൃഷിയും പൂകൃഷിയും ചെയ്യുന്ന ദീപ്തി നല്ലൊരു ചിത്രകാരി കൂടിയാണ്. ദീപ്തി വരച്ച നിരവധി ചിത്രങ്ങൾ ശ്രദ്ധനേടിയിട്ടു ണ്ട്. കലവൂർ കരുവേലിൽ ദാസപ്പക്കുറുപ്പിന്റെയും ചെമ്പകക്കുട്ടിയമ്മയുടെയും മകളാണ് ദീപ്തി. സുരേഷ്കുമാറാണ് ഭർത്താവ്. ദീപാംശി ഏകമകളാണ്.

