ധ്വനി സ്കൂൾ വാർഷികാഘോഷം

മുഹമ്മ എ ബി വിലാസം എച്ച് എസ്എ സിൽ വാർഷികാഘോഷം ധ്വനി 2026 പൂർവവിദ്യാർഥി ഡോ. പി എച്ച് ശ്രീലേഷ് ഉദ്ഘാടനംചെയ് തു. പിടിഎ പ്രസിഡന്റ് കെ എസ് ലാലിച്ചൻ അധ്യക്ഷനായി. പൂർവ വിദ്യാർഥിയും കേരള വോളി ബോൾ ടീം ക്യാപ്റ്റനുമായ ടി ആർ സേതു, മികച്ച ഡ്രൈവർമാർക്കുള്ള കെഎസ്ആർടിസി അവാർഡു കൾ നേടിയ രക്ഷകർത്താക്ക ളായ ഡി ബൈജു, ബി ബിജു മോൻ എന്നിവരെ സ്കൂൾ മാനേജർ ജെ ജയലാൽ ആദരിച്ചു. വി വിധ മേഖലകളിൽ മികവ് പുലർ ത്തിയ 350 വിദ്യാർഥികളെ വിദേശ ദമ്പതികളായ ഡോ. മോറിസ്, അധ്യാപിക ആന്റിലോ എന്നി വർ അനുമോദിച്ചു. വിദ്യാഭ്യാസ സ്കോളർഷിപ്പുകളും വിതരണം പഞ്ചായത്ത് അംഗം ഉഷ ചന്ദ്ര ബോസ്, ദേവസ്വം പ്രസിഡന്റ് കെ കെ അശോക് കുമാർ, പിടിഎ വൈസ് പ്രസിഡന്റ് പി എസ് സന ൽകുമാർ, എംപിടിഎ പ്രസിഡന്റ് നിഷ പ്രദീപ്, വൈസ് പ്രസിഡന്റ് വി എസ് ശാരിമോൾ, പ്രിൻസി പ്പൽ ബിജോ കെ കുഞ്ചെറിയ, പ്രഥമാധ്യാപിക നിഷ ദയാ നന്ദൻ, വിദ്യാർഥി പ്രതിനിധി അനന്യ പി അനിൽ, സീനിയർ അസിസ്റ്റന്റുമാ രായ എസ് പ്രവീൺ, എൻ കെ സുപ്രിയ, സ്റ്റാഫ് സെക്രട്ടറി എസ് സോളി, കൺവീനർ ബി എസ് ബി ബിൻ എന്നിവർ സംസാരിച്ചു.
മുഹമ്മ എ ബി വിലാസം സ്കൂൾ വാർഷികാഘോഷം ഡോ. പി എച്ച് ശ്രീലേഷ് ഉദ്ഘാടനംചെയ്യുന്നു

Top