പ്ലാസ്റ്റിക് മുക്ത മെഗാക്യാമ്പയിൻ
Saturday 28 February, 2026
വേമ്പനാട് കായൽ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ‘പ്ലാസ്റ്റിക് മുക്ത മെഗാ ക്യാമ്പയിൻ മാർച്ച് രണ്ടുമുതൽ 31 വരെ നടക്കും. തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, രാമങ്കരി എന്നീ പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാപരിധിയിലും ക്യാമ്പയിൻ നടത്തും. ഉദ്ഘാടനം ജില്ലാകളക്ടർ അലക്സ് വർഗീസ് മാർച്ച് രണ്ടിന് രാവിലെ 10ന് രാമങ്കരി ബ്ലോക്ക് ജംഗ്ഷനിലും 11.30ന് തണ്ണീർമുക്കം ബോട്ട് ജെട്ടിയിലും നിർവഹിക്കും. 2025ൽ ആരംഭിച്ച വേമ്പനാട് പുനരുജ്ജീവന പ്രക്രിയയുടെ ഭാഗമായി,കായലിൽ നിന്നുള്ല പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് കാമ്പയിൻ.

