മണ്ണറിഞ്ഞ് പഠിക്കും കൃഷിയുടെ നാട്ടറിവ്
മുഹമ്മ എ ബി വിലാസം സ്കൂളി ലെ വിദ്യാർഥികൾ കാർഷിക പാഠങ്ങൾ മണ്ണറിഞ്ഞ് പഠിക്കും. പുസ്തകത്താളിലെ അറിവുകൾ പ്രായോഗികമായി പഠിക്കാൻ കൂടി വിദ്യാലയമുറ്റത്ത് നെല്ലും മീനും പച്ചക്കറികളും പൂക്കളും വിളയിക്കാൻ വിദ്യാർഥികൾ കുട്ടിത്തോട്ടം ഒരുക്കി. 50 സെന്റി ലാണ് കൃഷി തുടങ്ങിയത്. പാടം ഒരുക്കി “ഉമ നെല്ലാണ് കൃഷി ചെയ്യുക. കൂടെ മീൻ കുഞ്ഞുങ്ങ ളെയും നിക്ഷേപിക്കും.
വെണ്ട, പച്ചമുളക്, പടവലം, ചീര തുടങ്ങിയവ ജൈവവളം ഉപയോഗി ച്ചാണ് കൃഷിചെയ്യുക. പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണാവശ്യത്തിന് എടുക്കും. ലോക നാട്ടറിവ് ദിനത്തി ലാണ് നടീൽ ഉത്സവം സംഘടിപ്പിച്ച ത്. കൃഷിയുടെ നാട്ടറിവുകൾ കുട്ടിക ളിലേക്ക് പകർന്നുനൽകാൻ പാരമ്പ ര്യ കർഷകർ സ്കൂളിലെത്തും.തോട്ട ത്തിൽ കാർഷിക വായനശാല യും ഒരുക്കും.
പിടിഎ അംഗവും സംസ്ഥാന കർഷക അവാർഡ് ജേതാവു മായ കെ പി ശുഭകേശൻ ആണ് മേൽനോട്ടം. ജില്ലാ പ്രിൻസി പ്പൽ കൃഷി ഓഫീസറടക്കം കൃഷി ഉദ്യോഗസ്ഥരുടെ ക്ലാസു കളും നിർദേശങ്ങളും ലഭ്യമാ ക്കും. എസ്പിസി, എൻസിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ കൃഷി യിൽ പങ്കാളികളാകും.
ഞാറുനട്ട് നടീൽ ഉത്സവം
കുട്ടികൾ അവതരിപ്പിച്ച ഞാ റ്റുപാട്ടിന്റെയും നാടൻപാട്ടിന്റെ യും അകമ്പടിയിൽ കൃഷി അസി സ്റ്റന്റ് ഡയറക്ടർ കെ സി ഷൈജ യും വിദ്യാർഥി കർഷക അവാർഡ് ലഭിച്ച പ്ലസ് ടു വിദ്യാർഥിക ളായ ടി ബി അച്യുതനും ജെ അർജുനും ചേർന്ന് ഞാറുനട്ട് നടീൽ ഉത്സവം ഉദ്ഘാടനംചെ
പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് എൻ ടി റെജി, കെ പി ശുഭ കേശൻ, കൃഷി അസിസ്റ്റന്റ് സന്തോഷ്, സെബാസ്റ്റ്യൻ താ ന്നിക്കൽ, സ്കൂൾ മാനേജർ ജെ ജയലാൽ, ദേവസ്വം പ്രസിഡന്റ്കെ കെ അശോക് കുമാർ, സെക്രട്ടറി സി എ കുഞ്ഞു മോൻ, പ്രിൻസിപ്പൽ ബിജോ കെ കുഞ്ചെറിയ, പ്രഥമാധ്യാ പിക നിഷ ദയാനന്ദൻ, പിടിഎ പ്രസിഡന്റ് കെ എസ് ലാലി ച്ചൻ,എംപിടിഎ പ്രസിഡന്റ് നിഷ പ്രദീപ്, സ്റ്റാഫ് സെക്രട്ടറി എസ് സോളി, കാർഷിക സമി തി കൺവീനർ വി വി വിനിത തുടങ്ങിയവർ പങ്കെടുത്തു.



