മുറിച്ചിട്ട മരം ആര്യക്കരയിൽ അപകടക്കെണിയാകുന്നു
മുഹമ്മ പ്രധാന റോഡിലെ നടപ്പാത യിൽ മുറിച്ചിട്ട കൂറ്റൻ തണൽമരം യാത്രക്കാർക്കും വാഹന ങ്ങൾക്കും അപകടക്കെണി യായി. ആര്യക്കരയിൽ തണ്ണീർ മുക്കം തെക്ക് (മുഹമ്മ) വില്ലേ ജ് ഓഫീസ് വളപ്പിൽ നിന്ന തണൽമരമാണ് ആലപ്പുഴ- തണ്ണീർമുക്കം റോഡിന്റെ നട പാതയിലും വില്ലേജ് ഓഫീസി നോട് ചേർന്നുള്ള പഞ്ചായ ത്ത് റോഡിലും മുറിച്ചിട്ടിരിക്കുന്നത്.
വില്ലേജ് ഓഫീസിനും യാ ത്രക്കാർക്കും ഭീഷണിയായതി നാലാണ് മരം മുറിച്ചുമാറ്റിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞി ട്ടും നടപ്പാതയിൽനിന്ന് നീക്കാ ത്തത് അപകടസാധ്യത വർധി പ്പിക്കുന്നു. മുറിച്ചിട്ട മരത്തിനു മേൽ പുല്ലുമൂടി കാണാൻ കഴി യാത്ത സ്ഥിതിയാണ്. ആര്യ ക്കര ക്ഷേത്രത്തിലെ ഉത്സവമാ യതോടെ ഇവിടെ തിരക്ക് വർ ധിച്ചിട്ടുണ്ട്. കൂടാതെ എബി വി ലാസം സ്കൂളിലെ കുട്ടികൾ സൈക്കിളിൽ ഉൾപ്പെടെ യാത്രചെയ്യുന്നത് ഇതുവഴിയാണ്. കെഎസ്ആർടിസി, സ്വകാര്യ ബസുകളും ഇതുവഴി സർവീസ് നടത്തുന്നു. ബസ് സ്റ്റോപ്പും ഇതിന് സമീപമാണ്.

