മുഹമ്മ എ ബി വിലാസം ഹയർ സെക്കൻ ഡറി സ്കൂളിൽ “നാമ്പുകൾ’ എന്ന പേരിൽ കഥ, കവിത ശിൽപ്പശാല സംഘടിപ്പിച്ചു.
വയലാറിന്റെ അമ്പതാം ചരമവാർഷികത്തിന്റെ ഭാഗമായി വയലാർ അനുസ്മരണ വും വയലാർ കവിതാപാരായണ വും സിനിമ ഗാനാലാപന മത്സര വും നടത്തി. സാഹിത്യകാരി എം മഞ്ജു ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് കെ എസ് ലാലിച്ചൻ അധ്യക്ഷനായി. പ്രിൻ സിപ്പൽ ബിജോ കെ കുഞ്ചെറിയ, പ്രധാനാധ്യാപിക നിഷ ദയാന ന്ദൻ, സി കെ മണി ചീരപ്പൻചിറ, സ്റ്റാഫ് സെക്രട്ടറി എസ് സോളി, സീനിയർ അസി. എൻ കെ സുപ്രിയ, കോ- ഓർഡിനേറ്റർ എം. വി സാബുമോൻ എന്നിവർ സം സാരിച്ചു. കഥാകൃത്തുക്കളായ പി കെ ഷാജി, ഡെൽസൺ എം സ്കറിയ, കവി കെ വി രതീഷ് എന്നിവർ ക്ലാസുകൾ നയിച്ചു. അധ്യാപ
കരായ വിദ്യ രവീന്ദ്രൻ, വി സീമ, പി സ്മിത, കെ പി ദിവ്യ എന്നിവർ ക്യാ മ്പിന് നേതൃത്വം നൽകി.

വിവിധ പഞ്ചായത്തുകളിലെ എൽപി വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച കവിത, സിനിമ ഗാ നാലാപന മത്സര വിജയികൾക്ക് സി കെ മണി ചീരപ്പൻചിറ ഏർ പ്പെടുത്തിയ ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിച്ചു.
വയലാർ ചലച്ചിത്ര ഗാനാലാപ നം ഒന്നാംസ്ഥാനം: ശ്രുതി (ജിഎ പിഎസ് മുഹമ്മ ), രണ്ടാംസ്ഥാ നം: വേദിക (സിഎംഎസ് എൽ പി സ് മുഹമ്മ), മൂന്നാംസ്ഥാനം: അരണവ് (സിഎംഎസ് എൽപി എസ് മുഹമ്മ).
വയലാർ കവിതാപാരായണ മത്സരം ഒന്നാം സ്ഥാനം: ശ്രുതി (ജിഎൽപിഎസ് മുഹമ്മ), രണ്ടാം സ്ഥാനം: സാരംഗി വിനോദ് (സി എംഎസ് എൽപി സ്കൂൾ മുഹമ്മ), മൂന്നാംസ്ഥാനം: ശ്രീദീപ് ശിവ (സി എംഎസ് എൽപിഎസ് മുഹമ്മ). കഥ, കവിത ശിൽപ്പശാല സാഹിത്യകാരിയും അബുദാബി ശക്തി അവാർഡ് ജേതാവുമായ എം മഞ്ജു ഉദ്ഘാടനംചെയ്യുന്നു

