മുഹമ്മ മദർ തെരേസ ഹൈസ്കൂളിൽ ഔട്ട്ഡോർ ജിം
Saturday 28 February, 2026
മുഹമ്മ വിദ്യാർത്ഥികളുടെ കായികക്ഷമതയും ആരോഗ്യവും ലക്ഷ്യമിട്ട് മദർ തെരേസ ഹൈസ്കൂളിൽ പുതുതായി സജ്ജമാക്കിയ ഔട്ട്ഡോർ ജിമ്നേഷ്യത്തിന്റെ ഉദ്ഘാടനം ഒളിമ്പ്യൻ മനോജ് ലാൽ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.പോൾ തുണ്ടുപറമ്പിൽ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു. കുട്ടികളുടെ സർവോന്മുഖ വളർച്ചയ്ക്ക് ഊന്നൽ നൽകുന്ന മദർ തെരേസ സ്കൂളിന്റെ പുതിയ കാൽവെയ്പ് അഭിനന്ദനാർഹമാണെന്ന് മനോജ് ലാൽ പറഞ്ഞു പി.ടി.എ പ്രസിഡന്റ് റെജിമോൻ ജെ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ.ഡോ.ഷാജി ഏണേക്കാട് സി.എം.ഐ, ഹെഡ്മിസ്ട്രസ് മെയ്മോൾ ജോസഫ്,ഫാ.സനീഷ് മാവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.

