രണ്ടാം ക്ലാസുകാരന് പീഡനം: സിവിൽ സപ്ലൈസ് ജീവനക്കാരൻ ശ്രീരാജ് അറസ്റ്റിൽ
മുഹമ്മ രണ്ടാം ക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ സിവിൽ സപ്ലൈസ് ജീവനക്കാരൻ അറസ്റ്റിൽ. തണ്ണീർമുക്കം പഞ്ചായത്ത് ഏഴാം വാർഡ് മേനാശ്ശേരി വീട്ടിൽ ശ്രീരാജിനെ യാണു (40) പോക്സോ നിയമ പ്രകാരം മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓണം അവധിക്കാലത്തായിരുന്നു പീഡനമെന്നു പൊലീസ് പറഞ്ഞു. ഭീഷണിപ്പെടുത്തിയതിനെ തുടർന്നു ഭയന്ന കുട്ടി ഇക്കാര്യം ആരേയും അറിയിച്ചില്ല. പിന്നീട് സംഭവമറിഞ്ഞ വീട്ടുകാർ നൽകിയ പരാതി
യിൽ ജനുവരി 20നു പൊലീസ് കേസെടുക്കുകയും വിശദമായ അന്വേഷണത്തിനു ശേഷം കഴിഞ്ഞ ദിവസം വൈകിട്ട് പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

