ശാന്തിഭവൻ സന്ദർശിച്ച് മുഹമ്മ സ്കൂൾ വിദ്യാർത്ഥികൾ
01 March, 2026, Sunday
മുഹമ്മയിൽ നിന്ന് സ്കൂൾ വിദ്യാർത്ഥികൾ ശാന്തി ഭവൻ സന്ദർശിച്ചു.മുഹമ്മ കെ.ഇ.കാർമ്മൽ സ്കൂളിലെ 8, 9 ക്ലാസുകളിലെ വിദ്യാർത്ഥികളും, അദ്ധ്യാപകരുമാണ് പുന്നപ്ര ശാന്തി ഭവൻ സന്ദർശിച്ചത്. മാനേജ്മെന്റ് അംഗങ്ങളായ ജേക്കബ് എൽ.ചാക്കോ, എൻ.കെ.ജേക്കബ് എന്നിവരുടെ നേതൃത്വത്തിലെത്തിയ വിദ്യാർത്ഥികൾ അന്തേവാസികൾക്കായി വസ്ത്രങ്ങളും ഭക്ഷണ സാധനങ്ങളും മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിന് കൈമാറി. അന്തേവാസികളുമായി ദീർഘനേരം സമയം ചെലവഴിച്ച ശേഷമാണ് സംഘം മടങ്ങിയത്.

