സപ്താഹയജ്ഞത്തിന് തുടക്കമായി……

പള്ളിക്കുന്ന് ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിലെ ഭാഗവതസപ്താഹയജ്ഞത്തിന് സനേഷ് ബി. കുട്ടൻചാലിൽ ദീപംതെളിക്കുന്നു……

മുഹമ്മ : പള്ളിക്കുന്ന് ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിലെ
ഭാഗവതസപ്താഹയജ്ഞത്തിനു തുടക്കമായി. 18-ന് സമാപിക്കും. സനേഷ് ബി. കുട്ടൻചാലിൽ യജ്ഞത്തിന് ദീപംതെളിച്ചു. ക്ഷേത്രം തന്ത്രി ചേർത്തല
ജയതുളസീധരൻ തന്ത്രി വിഗ്രഹപ്രതിഷ്ഠ നടത്തി. കുറുപ്പംകുളം റജികുമാറാണ് യജ്ഞാചാര്യൻ. രമാദേവീ ആർ.സി. കൈമൾ ഗ്രന്ഥസമർപ്പണവും ദൃശ്യ
ദിനേശ്പൈ വസ്ത്രദാനവും ദേവസ്വം പ്രസിഡന്റ്വി .എൻ. മനോഹരൻ നിറപറ സമർപ്പണവും നിർമലാഉഗ്രനാഥ് ധാന്യസമർപ്പണവും നടത്തി.
പ്രസിഡൻറ് വി.എൻ. മനോഹരൻ, വൈസ് പ്രസിഡന്റ് വി.ടി. കുഞ്ഞുമോൻ, സെക്രട്ടറി കെ.ആർ. പ്രതാപൻ എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.

Top