Alappuzha Beach


ആലപ്പുഴ പട്ടണത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽത്തീരമാണ് ആലപ്പുഴ ബീച്ച്. ആലപ്പുഴയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. പ്രശസ്തമായ ആലപ്പുഴ കടൽപ്പാലം, ആലപ്പുഴ ലൈറ്റ് ഹൌസ് തുടങ്ങിയവ ഇവിടെ സ്ഥിതിചെയ്യുന്നു.

വിജയ് പാർക്ക്
ആലപ്പുഴ ബീച്ചിനോട് ചേർന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നടത്തുന്ന കുട്ടികൾക്കായുള്ള അമ്യുസ്മെന്റ് പാർക്കാണ് വിജയ് പാർക്ക്. ഒരു സ്വകാര്യ കമ്പനിയുമായി സഹകരിച്ച് അമേയ്സ് വേൾഡ് എന്ന പേരിൽ കുട്ടികൾക്കായുള്ള നിരവധി കളിയുപകരണങ്ങൾ പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്.

Top