പറവകൾക്കായി തണ്ണീർക്കുടം ഒരുക്കി കുരുന്നുകൾ
മുഹമ്മ ചൂട് കൂടിയതോടെ പറവകൾക്കാ യി തണ്ണീർക്കുടം ഒരുക്കി മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ വി ദ്യാർഥികൾ.
സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കീ ഴിലുള്ള കബ്ബ് ആൻഡ് ബുൾബുൾ പാക്കിലെ അംഗങ്ങളാണ് ഈ മാ തൃക കാട്ടിയത്. ഓഫീസിന് സമീപ ത്തെ അത്തിമരത്തിൽ ഒരുക്കിയ തണ്ണീർക്കുടം പ്രധാനാധ്യാപകൻ ജോൺ തോമസ് ഉദ്ഘാടനംചെയ് തു. സീനിയർ അസി. എൻ എം ഷേർലി, കബ്ബ് മാസ്റ്റർ സച്ചിൻ കെ സജി, ഫ്ലോക്ക് ലീഡർ ലീജാ പോൾ എന്നിവർ സംസാരിച്ചു.
മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ വിദ്യാർഥികൾ പറവകൾക്കായി തണ്ണീർക്കുടം ഒരുക്കിയപ്പോൾ

