പാലിയേറ്റീവ് രോഗി ബന്ധു സംഗമം
മുഹമ്മ പഞ്ചായത്ത്, ബ്ലോക്ക് കുടുംബാ രോഗ്യകേന്ദ്രം, മുഹമ്മ പ്രൈമറി പാലിയേറ്റീവ് യൂണിറ്റ് എന്നിവ ചേർന്ന് പാലിയേറ്റീവ് രോഗി ബന്ധുസംഗമം ഹൗസ്ബോട്ടിൽ സംഘടിപ്പിച്ചു. കായിപ്പുറം ബോ ട്ട് ജെട്ടിയിൽ നിന്ന് ആരംഭിച്ച യാ ത്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എൻ നസീമ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരംസമി തി അധ്യക്ഷൻ എസ് ബാബു അധ്യക്ഷനായി. പ്രൈമറി പാലി യേറ്റീവ് നഴ്സ് ബേബിയെ ആദ രിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സി ജയന്തി, പാലിയേറ്റീവ് നോഡൽ ഓഫീസർ ഡോ. രശ്മി എന്നിവർ സംസാരിച്ചു.

