ബിരിയാണി ചലഞ്ചിലൂടെ കുരുന്നുകൾക്ക് കളിയിടമാകും
മുഹമ്മ സിഎംഎസ് എൽപി സ്കൂളിൽ കളിസ്ഥലം ഒരുക്കാൻ സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു
മുഹമ്മ സി എം എസ് എൽ പി സ്കൂ ളിൽ കുഞ്ഞുങ്ങൾക്കായൊരു കളി സ്ഥലം ഒരുക്കാൻ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. രക്ഷ കർ ത്താക്കളുടെയും ബഹുജനങ്ങളു ടെയും സഹകരണത്തോടെ പി ടി എയും, വിദ്യാലയ വികസന സമി തിയും ചേർന്നാണ് ബിരിയാണി ചലഞ്ച് നടത്തിയത്.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയർമാൻ സെബാ സ്റ്റ്യൻ അധ്യക്ഷനായി.പഞ്ചായ ത്ത് പ്രസിഡന്റ് അരുൺ മോ ഹൻ, പഞ്ചായത്തംഗം കെ എസ് രാജേഷ് പ്രഥമാധ്യാപ കൻ ജോൺ തോമസ്, വിദ്യാ ലയ വികസനസമിതി കൺവീ നർ ജോളി തോമസ്, ചർച്ച് വർ ക്കർ പി എം ഐസക്, സീനിയർ അസിസ്റ്റന്റ് എൻ എം ഷേർലി, പി ടി എ പ്രസിഡന്റ് സുബിത അഫ്നാസ്, വൈസ് പ്രസിഡന്റ് പഞ്ചമി വിഷ്ണു, എം പി ടി എ പ്രസിഡന്റ് കവിത, വൈസ് പ്രസിഡന്റ് വിശ്വമോൾ എന്നിവർ സംസാരിച്ചു.

