സ്കൂൾ വാർഷികവും ആദരിക്കലും

Friday 13 February, 2026
മുഹമ്മ: എ.ബി വിലാസം എച്ച്.എസ്.എസിൽ ധ്വനി 2026 വാർഷികാഘോഷം സംഘടിപ്പിച്ചു. പൂർവ വിദ്യാർത്ഥി ഡോ.പി.എച്ച്.ശ്രീലേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എസ്. ലാലിച്ചൻ അദ്ധ്യക്ഷനായി. പൂർവ വിദ്യാർത്ഥിയും കേരള വോളിബോൾ ടീം ക്യാപ്റ്റനുമായ ടി.ആർ.സേതു, മികച്ച ഡ്രൈവർമാർക്കുള്ല കെ.എസ്.ആർ.ടി.സി അവാർഡുകൾ നേടിയ രക്ഷകർത്താക്കളായ ഡി.ബൈജു, ബി.ബിജുമോൻ എന്നിവരെ സ്കൂൾ മാനേജർ ജെ.ജയലാൽ ആദരിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ 350 വിദ്യാർത്ഥികളെ വിദേശ ദമ്പതികളായ ഡോ.മോറിസ്, അദ്ധ്യാപിക ആന്റലോ എന്നിവർ ഉപഹാരം നൽകി അനുമോദിച്ചു. വിദ്യാഭ്യാസ സ്കോളർഷിപ്പുകളും വിതരണം ചെയ്തു.
പഞ്ചായത്തംഗം ഉഷ ചന്ദ്രബോസ്, ദേവസ്വം പ്രസിഡന്റ് കെ.കെ.അശോക് കുമാർ, പി.ടിഎ വൈസ് പ്രസിഡന്റ് പി.എസ്.സനൽകുമാർ, എം.പി.ടി.എ പ്രസിഡന്റ് നിഷ പ്രദീപ്, വൈസ് പ്രസിഡന്റ് വി.എസ്.ശാരിമോൾ, പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചെറിയ, പ്രഥമാദ്ധ്യാപിക നിഷ ദയാ നന്ദൻ, വിദ്യാർത്ഥി പ്രതിനിധി അനന്യ പി.അനിൽ എന്നിവർ സംസാരിച്ചു.

Top