കരപ്പുറത്തിന്റെ ഭാഗമായ മുഹമ്മ വേമ്പനാട്ടു കായലിന്റെ പടിഞ്ഞാറെ തീരപ്രദേശത്തു സ്ഥിതിചെയ്യുന്നു. ഒന്നാം ചെരവംശാവലിയുടെ കാലശേഷം കേരള ചരിത്രത്തിലെ അജ്ഞാത കാലഘട്ടം കഴിഞ്ഞപ്പോള്‍ മഹോദയപുരം തലസ്ഥാനമാക്കി വാണ ചോള ചേര ചക്രവര്‍ത്തിമാരുടെ കാലത്ത് ഇന്നത്തെ കുട്ടനാടിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെട്ട ഭൂവിഭാഗത്തിനു കുട്ടനാട് എന്നുതന്നെയാണ് പറഞ്ഞിരുന്നത്. ഈ പ്രദേശങ്ങളുടെ അധികാരികള്‍ അക്കാലത്തു വെണ്‍പൊലി നാട്ടുരാജാക്കന്മാര്‍ ആയിരുന്നു. വെണ്‍പൊലി നാട്ടുരാജാക്കന്മാരുടെ കാലത്താണ് വേമ്പനാട് എന്ന പേര് ലഭിച്ചത്.
വെണ്‍പൊലി നാട്ടുരാജാക്കന്മാരുടെ ഭരണകാലം കണ്ടുപിടിച്ചാല്‍ കരപ്പുറത്തിന്റെ പൗരാണികത്വം മനസ്സിലാക്കാം. മലയാളഭാഷ ആവിര്‍ഭവിക്കുന്നതിനു മുന്‍പ് അന്നത്തെ ചെന്തമിഴ് വാക്കുകളാണ് നാട്, കര, ഊര്, മുതലായവ, അങ്ങനെ സ്ഥലം പൊങ്ങിവന്നപ്പോള്‍ അയല്‍ പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ ഈ പ്രദേശങ്ങളിലേയ്ക്ക് കുടിയേറിപാര്‍ക്കാന്‍ തുടങ്ങി. കുറ്റിക്കാടുകളും, ചതുപ്പും നിറഞ്ഞ കരപ്പുറത്തിന്റെ ഭാഗമായ മുഹമ്മ പ്രദേശത്തിന് ഏതാണ്ടു പത്തു ന്യൂറ്റാണ്ടു കാലത്തെ പഴക്കം മാത്രമേയുള്ളു എന്നു വേണം കരുതാന്‍. മാര്‍ത്താണ്ഡവര്‍മ്മയുമായി സന്ധിയിലേര്‍പ്പെട്ടതു പ്രകാരം കൊച്ചിരാജാവിന്റെ അധീനതയിലായിരുന്ന ചേര്‍ത്തല-കരപ്പുറം പ്രദേശങ്ങള്‍ മാര്‍ത്താണ്ഡവര്‍മ്മയ്ക്കു വിട്ടുകൊടുക്കുകയും ഊരാണ്മ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ച് കരപ്പുറം പ്രദേശത്തു ഭരണം നടത്തുകയും ചെയ്തിരുന്നതായി പഴമക്കാര്‍ പറയുന്നു.
തൈക്കല്‍ കൊച്ചുതറ മേഖലയില്‍ പുരാവസ്തു വകുപ്പ് എ.ഡി. 2002 ഏപ്രില്‍ ഖനനം ചെയ്‌തെടുത്ത പായ്ക്കപ്പലിന്റെ നിര്‍മ്മാണ രീതിയില്‍ നിന്നും തന്നെ വിദേശിയര്‍ ഉപയോഗിച്ചിരുന്ന കടല്‍യാനമാണ് അതെന്ന് വ്യക്തമാണ്. ഈ കപ്പലിന്റെ പലകകള്‍ പ്രത്യേകതരം പശകൊണ്ട് ഒട്ടിച്ചിരിക്കുകയാണ്. കപ്പലിന്റെ നിര്‍മ്മാണത്തിനു ഉപയോഗിച്ചിട്ടുള്ള തടി ഇന്ത്യയിലെങ്ങും ഉള്ളതായി അറിവില്ലെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. ഇതില്‍ കണ്ടെത്തിയ വടങ്ങള്‍ക്കും തലയോട്ടികള്‍ക്കും 600 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് അഭിപ്രായം. ഒരു വശം ചരിഞ്ഞ രീതിയില്‍ നില്‍ക്കുന്ന ഈ കപ്പല്‍ കണ്ടാല്‍ 600 വര്‍ഷങ്ങല്‍ക്കു മുമ്പ് യാത്രയ്ക്കിടയില്‍ കടല്‍ത്‌ക്ഷോഭം കൊണ്ടോ, കടല്‍കൊള്ളക്കാരുടെ ആക്രമണം കൊണ്ടോ, മുങ്ങിയതാകാനാണ് സാ ധ്യത. ഇതില്‍ നിന്നും 700 വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ കരപ്പുറം പ്രദേശം കടലിനടിയിലായിരുന്നു. എന്നു പുരാവസ്തു ഉദ്യോഗസ്ഥനായ ചെലങ്ങാട്ടു ഗോപാല കൃഷ്ണന്‍ സമര്‍ത്ഥിക്കുന്നു.
സാമൂഹ്യ-സാംസ്കാരിക ചരിത്രം
ചേര്‍ത്തല കരപ്പുറം പ്രദേശം ആദ്യം കൊച്ചി രാജവംശത്തിന്റെ അധീനതയിലായിരുന്നു. മാര്‍ത്താണ്ഡ വര്‍മ്മയുടെ പടയോട്ടക്കാലത്ത് തിരുവിതാംകൂറുമായി കൊച്ചീരാജാവ് സന്ധിയിലേര്‍പ്പെടുകയും, കിരീടധാരണം കഴിഞ്ഞാല്‍ തിരുവിതാംകൂര്‍ രാജാവ് കരപ്പുറത്ത് വരാന്‍ പാടില്ല എന്ന വ്യവസ്ഥയില്‍ ചേര്‍ത്തല കരപ്പുറം പ്രദേശം മാര്‍ത്താണ്ഡ വര്‍മ്മയ്ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഊരാണ്മ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ഭരണമായിരുന്നു കരപ്പുറം പ്രദേശത്തുണ്ടായിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു. ഈ കരപ്പുറം പ്രദേശത്തിന്റെ ഒരു ഭാഗമാണ് ഇന്നത്തെ മുഹമ്മ പഞ്ചായത്ത്.
മുഹമ്മ എന്ന സ്ഥലനാമത്തിന് നൂറ് കൊല്ലത്തിന് താഴെ പഴക്കമേയുള്ളൂ. മുപ്പിരിത്തോടിന് തെക്കുവശം പെരുന്തുരുത്തെന്നും വടക്കുവശം ചാരമംഗലം എന്നുമാണ് അറിയപ്പെട്ടിരുന്നത്. ചാരമംഗലത്തിന്റെ തെക്കുഭാഗത്തിന് അത്താഴക്കാട് എന്നും പേരുണ്ടായിരുന്നു. ഇന്നത്തെ ആലപ്പുഴ-തണ്ണീര്‍മുക്കം റോഡിന് കിഴക്കുഭാഗത്താണ് ആദ്യമായി ഇവിടെ കമ്പോളം രൂപപ്പെട്ടത്. തോട് ഒഴുകി കായലില്‍ ചേരുന്ന ഭാഗത്തിന് മുഖപ്പ് എന്നും പറയാറുണ്ട്. അതിന് മേക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു വീടിന് മുഖമ്മേല്‍ എന്ന് പേരു വന്നു. ഈ വീടിനടുത്തായി ഒരു കമ്പോളം രൂപംകൊണ്ടപ്പോള്‍ അതിനെ മുഖമ്മേല്‍ കമ്പോളം എന്ന് വിളിക്കുകയും ചെയ്തു. ഇത് പിന്നീട് മുഖം-മുഹമെന്ന് ഉച്ചരിക്കുന്നതുപോലെ മുഹമ്മ എന്നായി മാറി. കമ്പോളത്തില്‍ പോയിരുന്നവര്‍ മുഹമ്മേ(ല്‍ ) പോകുന്നു എന്നായിരിക്കണം പറഞ്ഞുവന്നിരുന്നത്. ഇങ്ങനെയാണ് മൂഹമ്മ എന്ന പേരുണ്ടായതെന്ന് കരുതേണ്ടിയിരിക്കുന്നു.
ഊരാണ്മ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് സവര്‍ണ്ണ മേധാവിത്വം ഇവിടെ നിലനിന്നിരുന്നതായി കരുതേണ്ടിയിരിക്കുന്നു. ക്ഷേത്രാരാധന അവര്‍ണ്ണര്‍ക്ക് നിഷിദ്ധമായിരുന്ന കാലഘട്ടത്തില്‍ സ്വന്തമായി കളരികള്‍ നിര്‍മ്മിച്ചതുപോലെ അവര്‍ അവര്‍ണ്ണ ദേവതമാരുടെ വിഗ്രഹങ്ങള്‍ സ്ഥാപിച്ച് ആരാധന തുടങ്ങി. ഇത്തരത്തില്‍ രൂപംകൊണ്ട ഒരു ക്ഷേത്രമാണ് കാട്ടുകട. വിവിധ ഭാഗങ്ങളില്‍ അവര്‍ണ്ണരുടെ വെച്ചാരാധനാ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ ശക്തമായി ചിന്തിക്കാന്‍ തുടങ്ങുന്നത് നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ വരവോടുകൂടിയാണ്. പെരുന്തുരുത്ത് ഭാഗത്തെ ശ്രാമ്പിക്കല്‍ , ചീരപ്പന്‍ചിറ, കായിപ്പുറം ഭാഗത്തെ കുറ്റവക്കാട് എന്നീ ഭവനങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. കുറ്റവക്കാട്ട് കുടുംബത്തിലുള്ള സര്‍പ്പക്കാവിലെ ചിത്രകൂടങ്ങള്‍ ഗുരുവിന്റെ ആജ്ഞപ്രകാരം ഇളക്കി കായലില്‍ കളഞ്ഞതായി പറയപ്പെടുന്നു.
അയ്യപ്പന്‍ ആയോധന കല പഠിക്കാനെത്തിയ ഈ ഈഴവ കുടുംബത്തില്‍
അയ്യപ്പന്‍ കുട്ടിക്കാലത്ത് ആയോധന കല പഠിക്കാനെത്തിയ ഒരു ഈഴവ കുടുംബമാണ് മുഹമ്മയിലെ ചീരപ്പന്‍ ചിറ കളരി. അയ്യപ്പ കഥകളോളം പഴക്കമുള്ള ചീരപ്പന്‍ ചിറ കളരി ഇന്നും അതുപോലെ തന്നെ നിലനില്‍ക്കുന്നു. അയ്യപ്പന്‍ ആയോധന കല പഠിച്ചതെന്ന് വിശ്വസിക്കുന്ന കളരിയും ഉടവാളുമെല്ലാം ഇന്നും ഇവിടെ അതുപോലെ സൂക്ഷിച്ചിട്ടുണ്ട്.
്തറവാട്ടിലെ തലമുതിര്‍ന്ന കാരണവരായ രപ്പന്‍ പണിക്കരാണ് അയ്യപ്പന്റെ കളരിഗുരുവെന്നും വിശ്വസിച്ചു പോരുന്നു. ആയോധനകലകളില്‍ മിടുക്കനായ തന്റെ ശിഷ്യനായ അയ്യപ്പന് പൂഴിക്കടകന്‍ അടക്കമുള്ളവ രപ്പന്‍ പണിക്കര്‍ പരിശീലിപ്പിച്ചു. വലം കയ്യിലെ ആയുധം നഷ്ടപ്പെട്ട് പൂഴിമണ്ണില്‍ വീണുകിടക്കുമ്ബോള്‍ അങ്കക്കലി പൂണ്ട്, വീണവനെ വെട്ടാന്‍ പാടില്ല എന്ന യുദ്ധമര്യാദ മറന്ന്, വധിക്കാന്‍ ചാടിവീഴുന്ന എതിരാളിയൂടെ മുഖത്തേയ്ക്ക് ഇടം കയ്യിലെ പരിചയില്‍ പൂഴിനിറച്ച് ശക്തിയോടെ വാരിയെറിയുന്നതാണ് ഈ അടവ്. അനവസരത്തില്‍ പ്രയോഗിക്കാന്‍ സാധ്യതയുണ്ട് എന്നതിനാലും പയറ്റ് മര്യാദയ്ക്ക് ചേര്‍ന്നതല്ലാ എന്നതിനാലും ആരേയും പഠിപ്പിക്കാത്ത ഈ അടവ് , ചീരപ്പന്‍ ചിറയിലെ കളരിഗുരുക്കള്‍ അയ്യപ്പസ്വാമിയുടെ യോഗ്യത മനസ്സിലാക്കി അദ്ദേഹത്തെ അതീവരഹസ്യമായി പരിശീലിപ്പിക്കുക ആയിരുന്നുവെന്നാണ് ഐതീഹ്യം.
അയ്യപ്പസ്വാമിയും മാളികപ്പുറത്തമ്മയും
ആ കളരിയില്‍ ഇന്നും സകല വിശുദ്ധിയോടെ അയ്യപ്പസ്വാമിയുടെ വാളുവെച്ചു പൂജിക്കുന്നുണ്ട്. ശബരിമലയെ സങ്കല്‍പ്പിച്ചു കൊണ്ടുള്ള വിവിധ പൂജകളും ഇവിടെ നടന്നു വരുന്നു. അവിടെ അയ്യപ്പ സ്വാമി താമസിക്കുമ്ബോള്‍ അതീവ തേജസ്വിനിയായ ലീല എന്ന പെണ്‍കുട്ടി അയ്യപ്പസ്വാമിയുടെ അലൗകിക കാന്തിയില്‍ ആകൃഷ്ടയായി. ആരേയും ശ്രദ്ധിക്കാതെ യോഗമുറകളിലും കളരി അഭ്യാസങ്ങളിലും മാത്രം മനസ്സുറപ്പിച്ച് പഠനം തുടര്‍കയായിരുന്നു അയ്യപ്പന്‍.
ഒടുവില്‍ പരിശീലനം പൂര്‍ത്തിയാക്കി മണികണ്ഠന്‍ മടങ്ങിപ്പോകുന്ന ദിവസം വന്നെത്തി. പന്തളം രാജ്യം ഉദയനന്‍ എന്നയാള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് പിതാവിന്റെ നിര്‍ദ്ദേശ പ്രകാരം യുദ്ധം ചെയ്യാനാണ് അയ്യപ്പന്‍ കൊട്ടാരത്തിലേക്ക് മടങ്ങിയത്. അന്ന് അയ്യപ്പന്റെ മുന്നിലെത്തിയ പെണ്‍കുട്ടി വിവാഹഭ്യര്‍ത്ഥന നടത്തുകയായിരുന്നു. സംസ്‌കാരസമ്ബന്നയും സുന്ദരിയുമായിരുന്ന ആ പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥന മണികണ്ഠന്‍ ചെവിക്കൊള്ളുകകയും ചെയ്തു. പക്ഷെ തന്റെ ജീവിതദൗത്യം പൂര്‍ത്തിയാകുന്നതുവരെ മറ്റൊരു കാര്യത്തിലേയ്ക്കും മനസ്സു കൊടുക്കുവാന്‍ തനിക്ക് സാധിക്കില്ല എന്ന യാഥാര്‍ത്ഥ്യം ആ പെണ്‍കുട്ടിയോട് പറഞ്ഞ് ബോധ്യപ്പെടുത്തി.
ഈ വസ്തുത മണികണ്ഠന്‍ ആ പെണ്‍കുട്ടിയെ അറിയിച്ചു. അപ്പോള്‍ താനതിനൊന്നും തടസ്സമാവില്ലെന്നും കുമാരന്റെ വിജയത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് ഇവിടെ കാത്തിരുന്നോളാമെന്നും ഇനി മറ്റൊരാളില്‍ തന്റെ മനസ്സുപോവില്ലെന്നും പറഞ്ഞ ആ കുമാരിയോട്, ദൗത്യം പൂര്‍ത്തിയാക്കി താന്‍ എന്നെങ്കിലും തിരികെ വന്നാല്‍ അന്നു സ്വീകരിച്ചോളാം എന്ന് വാക്ക് നല്‍കിയാണ് മണികണ്ഠന്‍ യാത്രയായത്. ഈ പെണ്‍കുട്ടിയാണ് പില്‍ക്കാലത്ത് മാളികപ്പുറത്തമ്മയായി അയ്യപ്പനടുത്ത് ശബരിമലയില്‍ പ്രതിഷ്ഠിക്കപ്പെട്ടത് എന്നാണ് പുരാണം.
അയ്യപ്പനും അരവണ പായസവും
അയ്യപ്പനില്‍ അനുരാഗം തോന്നിയ ലീല ദിവസവും അയ്യപ്പനുള്ള ഭക്ഷണവുമായി ചെന്നിരുന്നു. അവര്‍ ഋതുമതി ആയപ്പോള്‍ ഹിന്ദു പാരമ്ബര്യം അനുസരിച്ച് അരിയും ശര്‍ക്കരയും ഉപയോഗിച്ചുള്ള ഋതുമതി കഞ്ഞി ഉണ്ടാക്കുമായിരുന്നു. ആ കഞ്ഞി പെണ്‍കുട്ടി അയ്യപ്പനും നല്‍കുമായിരുന്നു. ഈ കഞ്ഞി അയ്യപ്പന് ഇഷ്ടമാവുകയും എല്ലാ ദിവസവും ഇത് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ സംഭവത്തില്‍ നിന്നാണ് അരവണ പ്രസാദം ഭഗവാന് നേദിക്കുന്നതെന്നാണ് ഐതീഹ്യം.
മാളികപ്പുറത്ത് അമ്മ എന്ന ദേവസങ്കല്‍പ്പം ചീരപ്പന്‍ചിറ കുടുംബത്തിലെ ലളിത എന്ന ഈഴവ സ്ത്രീയാണെന്നതാണ് ചീരപ്പന്‍ചിറ കുടുംബക്കാര്‍ക്ക് ശബരിമലയില്‍ പ്രാധാന്യം നല്‍കുന്ന ഘടകം എന്നും പറയുന്നു. ഐതിഹ്യങ്ങളില്‍ മാളികപ്പുറത്ത് അമ്മയെന്ന ദേവിസങ്കല്‍പ്പത്തിന്റെ കഥ പില്‍ക്കാല സൃഷ്ടി മാത്രമാണെന്നും യഥാര്‍ത്ഥത്തില്‍ ശബരിമലയിലുള്ള മാളികപ്പുറത്തമ്മ ചീരപ്പന്‍ചിറയിലെ ലളിത എന്നു പേരുള്ള ഈഴവ സ്ത്രീയാണെന്ന വാദത്തിനാണ് വിശ്വാസ്യതയുള്ളതുമെന്ന് ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നുണ്ട്.
ആരാണ് ലളിത?
ചീരപ്പന്‍ച്ചിറ തറവാടിനും ശബരിമല ക്ഷേത്രവുമായി ഉള്ള ബന്ധം തെളിവില്ലാത്തതാണെന്ന് പറയാന്‍ ഒരാള്‍ക്കും കഴിയില്ല. ഈ ബന്ധം പറയുന്ന ഏകദേശം 32-ഓളം തെളിവുകള്‍ ഹൈക്കോടതിക്കു മുന്നില്‍ എത്തിയിരുന്നതായും പറയപ്പെടുന്നുണ്ട്. 1950-ല്‍ കൊല്ലം ജില്ല കോടതിയില്‍ ശബരിമലയെ സംബന്ധിച്ചും തിരുവാഭരണങ്ങളെ സംബന്ധിച്ചും ഫയല്‍ ചെയ്യപ്പെട്ട കേസുകളില്‍ ചീരപ്പന്‍ചിറ മൂപ്പന്റെ മകളുടെ പേര് ലളിതയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണത്തില്‍ ലളിതയുടെ മാലയും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ മാല അയ്യപ്പന്‍ ലളിതയ്ക്ക് സമ്മാനിച്ചതായാണ് പറയുന്നത്. അയ്യപ്പന്‍ ലളിതയ്ക്ക് സമ്മാനിക്കുകയും പിന്നീട് തിരുവാഭരണത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുകയും ചെയ്ത ആ മല വീരശൃംഖലയായാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. അതില്‍ തന്നെ ഒരു കള്ളത്തരം ഉണ്ടെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. ലളിതയുടെ മാലയല്ല തിരുവാഭരണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്ന് സ്ഥാപിച്ചെടുക്കാന്‍ വേണ്ടിയുള്ള കള്ളത്തരം.
പന്തള രാജാവില്‍ നിന്നും തങ്ങള്‍ക്ക് കിട്ടിയ ചെമ്പ് പട്ടയം (അടിയറ തീട്ടൂരം) ശബരിമലയിലുള്ള അവകാശാധാരമായി ചൂണ്ടിക്കാണിച്ച് തങ്ങള്‍ക്ക് നഷ്ടപ്പെട്ട വെടിവഴിപാട് അവകാശമടക്കമുള്ളവ പുന:സ്ഥാപിച്ചു കിട്ടാന്‍ മാവിലേക്കര കോടതിയില്‍ ചീരപ്പന്‍ചിറക്കാര്‍ കേസ് കൊടുത്തിരിക്കുന്ന അതേ സമയത്ത് തന്നെ (1950) കൊല്ലം ജില്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ദേവസ്വം ബോര്‍ഡും ഒരു കേസ് ഫയല്‍ ചെയ്തിരുന്നു. പന്തള രാജകൊട്ടാരത്തിലുള്ളവര്‍ കമ്യൂണിസ്റ്റുകാരാണെന്നും അവര്‍ നിരീശ്വരവാദികളാണെന്നും അതിനാല്‍ തിരുവാഭരണങ്ങള്‍ തങ്ങളെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ദേവസ്വം ബോര്‍ഡ് കോടതിയില്‍ എത്തിയത്. ഈ കേസില്‍ ചീരപ്പന്‍ചിറക്കാര്‍ വാദിച്ചത്, തിരുവാഭരണത്തിലെ വീരശൃംഖല തങ്ങളുടെ കുടുംബത്തിലേതാണന്നും പന്തള രാജാവിനെ ഒരു ട്രസ്റ്റിയായിട്ടാണ് തങ്ങള്‍ കാണുന്നതെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഏല്‍പ്പിച്ചിരിക്കുന്ന വീരശൃംഖല ഉള്‍പ്പെട്ട തിരുവാഭരണം പന്തള രാജാക്കന്മാരില്‍ നിന്നും ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും എന്നായിരുന്നു. ഈ വാദം കോടതി അംഗീകരിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡിന്റെ റിട്ട് തള്ളിക്കളയുകയുമാണ് ഉണ്ടായത്. അതായത് ലളിതയുടെ മാലയാണ് തിരുവാഭരണത്തില്‍ ഉള്ളതെന്നാണ് കോടതിയും അംഗീകരിച്ചത്.
മലയാള വര്‍ഷം 893-ലാണ് പന്തളം രാജാവ് ചീരപ്പന്‍ചിറ തറവാട്ടിലെ അന്നത്തെ കാരണവര്‍ ആയിരുന്ന കുഞ്ഞന്‍ കുഞ്ഞന്‍ പണിക്കര്‍ക്ക് കാരാണ്മ (കര്‍മം കൊണ്ട് കിട്ടുന്ന അവകാശം) പതിച്ചു നല്‍കുന്നത്. ചെമ്പ് പാളിയില്‍ ചെന്തമിഴില്‍ (പന്തളം നാട്ടുരാജ്യം ഭരിച്ചിരുന്നവര്‍ പാണ്ഡ്യ രാജവംശത്തില്‍പ്പെട്ടവരാണ്) എഴുതിയാണ് അടിയറ തീട്ടൂരം എന്നറിയപ്പെടുന്ന ഈ അവകാശ രേഖ നല്‍കുന്നത്. ഈ അടിയറ തീട്ടൂരത്തിലാണ് ശബരിമല ക്ഷേത്രത്തിനു മുന്നില്‍ വെടിവഴിപാട് നടത്തുന്നതിനുള്ള അവകാശവും അതില്‍ നിന്നു കിട്ടുന്ന വരുമാനം ചീരപ്പന്‍ചിറ കുടുംബത്തിനാണെന്നും വ്യക്തമാക്കുന്നത്. പതിനെട്ടാം പടിയുടെ ഇടതും വലതും മാളികപ്പുറത്തും മലനടയിലും വെടിവയ്ക്കാനുള്ള അവകാശമാണ് ചീരപ്പന്‍ചിറ മൂപ്പന് (ഈഴവരായ ചീരപ്പന്‍ചിറക്കാര്‍ക്ക് പണിക്കര്‍ സ്ഥാനം പന്തളം രാജാവാണ് നല്‍കുന്നത്. അതിനുശേഷമാണ് ചീരപ്പന്‍ചിറ പണിക്കര്‍ എന്ന പേരില്‍ അവര്‍ അറിയപ്പെടാന്‍ തുടങ്ങുന്നത്).
വെടിവഴിപാട് അവകാശം കൂടാതെ മാളികപ്പുറത്ത് നടത്തുന്ന നെയ് വിളക്ക് വഴിപാടിനും അവിടെ തന്നെ നടത്തുന്ന വേലന്‍പാട്ട്, പുള്ളുവന്‍പാട്ട് എന്നീ അനുഷ്ഠാനങ്ങളിലും ചീരപ്പന്‍ചിറക്കാര്‍ക്ക് അവകാശവും വരുമാനലഭ്യതയും നല്‍കിയിരുന്നു.
ഇത്തരത്തിലുള്ള വിശേഷാവകാശങ്ങളാണ് ചീരപ്പന്‍ചിറക്കാര്‍ക്ക് പില്‍ക്കാലത്ത് നഷ്ടപ്പെട്ടത്. “വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗമായി ചീരപ്പന്‍ചിറക്കാര്‍ ശബരിമലയില്‍ പോയിരുന്നത് ഒരിടക്കാലത്ത് നിലച്ചിരുന്നു. അന്നൊക്കെ വളരെ ചെറിയരീതിയില്‍ മാത്രമായിരുന്നല്ലോ വെടിവഴിപാടും മറ്റും നടന്നിരുന്നത്. അക്കാലത്ത് ശബരിമലയില്‍ പോകുന്നത് ഏറെ ദുര്‍ഘടവും ആയിരുന്നു. തലമുറകള്‍ മാറിവന്നപ്പോള്‍ ഇത്രയും ബുദ്ധിമുട്ട് സഹിച്ച് പോകാന്‍ ചിലര്‍ താത്പര്യം കാണിച്ചില്ല. ഇത്തരത്തില്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും പിന്‍വലിവ് ഉണ്ടായത് മുതലാക്കിയാണ് ദേവസ്വം ബോര്‍ഡ് ഞങ്ങളുടെ അവകാശങ്ങള്‍ എല്ലാം തട്ടിയെടുത്തത്”; സി കെ മണി പറയുന്നു.
ചീരപ്പന്‍ചിറ തറവാട് അവകാശികളാരും ശേഷിക്കാതെ നശിച്ചു പോകുന്നതുവരെ ശബരിമലയിലെ വിശേഷാധികാരങ്ങള്‍ക്ക് അര്‍ഹതയുള്ളവരായിരിക്കുമെന്ന് അടിയറ തീട്ടൂരത്തില്‍ പറഞ്ഞിരുന്നത് ലംഘിച്ചാണ് ദേവസ്വം ബോര്‍ഡ് കൊല്ലവര്‍ഷം 117 (1942 കാലം)ത്തോടെ ചീരപ്പന്‍ചിറക്കാരുടെ അവകാശങ്ങളെല്ലാം ഏറ്റെടുക്കുന്നതും വെടിവഴിപാട് നടത്താന്‍ ലേലവ്യവസ്ഥ ആരംഭിക്കുന്നതും. ഇതിനെതിരേ ചീരപ്പന്‍ചിറക്കാര്‍ 4-12-1121 (1946) ല്‍ തിരുവിതാംകൂര്‍ രാജാവിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ആ പരാതിയിന്മേല്‍ മറുപടികളൊന്നും തന്നെ കിട്ടിയില്ല. 1947 ല്‍ ദേവസ്വം ബോര്‍ഡിന്റെ ചുമതലകള്‍ വഹിക്കാനായി ദേവസ്വം കമ്മീഷണര്‍ നിയമിതനായതിനെ തുടര്‍ന്ന് 20-12-1124 (1948) ല്‍ ചീരപ്പന്‍ചിറക്കാര്‍ വീണ്ടും ദേവസ്വം ബോര്‍ഡിന് ഒരു പരാതി നല്‍കി. എന്നാല്‍ ഈ പരാതി 1949 നവംബര്‍ എട്ടാം തീയതി ദേവസ്വം ബോര്‍ഡ് നിരാകരിച്ചുകൊണ്ട് ഉത്തരവിറക്കി. ചീരപ്പന്‍ചിറ തറവാടിന് ശബരിമലയില്‍ കാരാണ്മ അവകാശം ഉണ്ടെന്നതിന് മതിയായ തെളിവുകള്‍ കുടുംബക്കാരുടെ കൈവശം ഇല്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ വാദം. 1950 ഡിസംബര്‍ 13 ന് വീണ്ടും ഒരിക്കല്‍ കൂടി ചീരപ്പന്‍ചിറക്കാര്‍ നല്‍കിയ പരാതി ദേവസ്വം ബോര്‍ഡ് തള്ളിക്കളഞ്ഞ് ഉത്തരവ് ഇട്ടിരുന്നു.
ഈ തീരുമാനത്തിനെതിരേ 1951 ല്‍ ചീരപ്പന്‍ചിറ കുടുംബക്കാര്‍ മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക് കോടതിയില്‍ കേസ് നല്‍കുകയുണ്ടായി. ഈ കേസില്‍ അഡീഷണല്‍ ഡിസ്ട്രിക് ജഡ്ജിയായ കെ സദാശിവം 1958 ജനുവരി 27 ന് പുറപ്പെടുവിച്ച വിധി ചീരപ്പന്‍ചിറ തറവാടിന് അനുകൂലമായിട്ടായിരുന്നു. ചീരപ്പന്‍ചിറക്കാര്‍ക്ക് ശബരിമലയില്‍ വിശേഷാധികാരങ്ങള്‍ ഉണ്ടെന്നാണ് കോടതി പറഞ്ഞത്. 893-ല്‍ തീട്ടൂരമായി നല്‍കിയ കാരാണ്മ അവകാശം ഇല്ലാതാക്കാന്‍ ബോര്‍ഡിന് അവകാശം ഇല്ലെന്ന് കോടതി വ്യക്തമാക്കി. കൊല്ലവര്‍ഷം 969-ല്‍ നീട്ട് പ്രകാരം തിരുവിതാംകൂര്‍ രാജാവിന് മുന്നില്‍ പന്തളം രാജാവ് കീഴടങ്ങുക വഴി ശബരിമലയുടെ അവകാശം തിരുവിതാംകൂറിന് ലഭിച്ചെങ്കിലും ശബരിമലയിലെ നടവരവ് എടുക്കുന്നതിനപ്പുറം തീട്ടൂരങ്ങള്‍ വഴി ക്ഷേത്രത്തില്‍ നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്കുമേലും അവകാശികള്‍ക്കുമേലും മറ്റൊരു തീരുമാനത്തിന് അധികാരമുണ്ടായിരുന്നില്ല. ആ അവകാശങ്ങള്‍ മുന്‍കാലത്തെപ്പോലെ തന്നെ തുടര്‍ന്നു പോവുമെന്ന് തന്നെയായിരുന്നു തീരുമാനം. അതായാത് ശബരിമലയുടെ അവകാശം പന്തളം രാജാവില്‍ നിന്നും തിരുവിതാംകൂര്‍ രാജാവിലേക്ക് പോയെങ്കിലും വെടിവഴിപാട് വരുമാനത്തിന്റെ അവകാശം ചീരപ്പന്‍ചിറക്കാര്‍ നഷ്ടമായിരുന്നില്ലെന്നു കൂടി കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാല്‍ മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക് കോടതി വിധിക്കെതിരേ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ പോവുകയും അവിടെ ബോര്‍ഡ് കേസ് ജയിക്കുകയുമായിരുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടത് ചീരപ്പന്‍ചിറക്കാര്‍ക്ക് അവകാശം ഉണ്ടെന്ന് തെളിയിക്കുന്ന തെളിവ് ഹാജരാക്കാനായിരുന്നു. “കൊല്ലവര്‍ഷം 893-ല്‍ നല്‍കിയ ചെമ്പ് പാളിയിലെഴുതിയ തീട്ടൂരം എങ്ങനെയാണ് ഇത്രയും കൊല്ലങ്ങള്‍ക്കിപ്പുറം ഹാജരാക്കാന്‍ കഴിയുക? അന്ന് ഞങ്ങളുടെ അവകാശം എങ്ങനെയെങ്കിലും ഇല്ലാതാക്കാന്‍ ദേവസ്വം ബോര്‍ഡിലേയും തന്ത്രി കുടുംബത്തിലേയും സവര്‍ണ മേധാവികള്‍ എല്ലാം ഒരുമിച്ച് നിന്ന് കളിച്ചിട്ടുണ്ട്. ഭരണത്തിലുണ്ടായിരുന്ന കെ കരുണാകരന്‍ പോലും അവര്‍ക്ക് അനുകൂലമായ നിശബ്ദത പാലിക്കുകയായിരുന്നു. അന്ന് ഞങ്ങളുടെ പ്രതിനിധികള്‍ക്കും ചെറിയൊരു പാളിച്ച പറ്റിയിരുന്നു. അഞ്ചുശതമാനം അവകാശം നല്‍കാമെന്ന തരത്തില്‍ ഹൈക്കോടതയില്‍ നിന്നും നിര്‍ദേശം ആരാഞ്ഞപ്പോള്‍ അത് അംഗീകരിക്കാന്‍ വിസമ്മതം അറിയിക്കുകയായിരുന്നു. അന്നത് അംഗീകരിച്ച് കിട്ടിയിരുന്നെങ്കില്‍ ചീരപ്പന്‍ചിറ തറവാടിന് ഇന്നും ശബരിമലയില്‍ അവകാശം നിലനില്‍ക്കുമായിരുന്നു.
ഈഴവന് ശബരിമലയില്‍ അവകാശം ഉണ്ടായിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയാതിരുന്നവര്‍ അങ്ങനെ ഞങ്ങളെ ക്ഷേത്രത്തിന്റെ ബന്ധുത്വത്തില്‍ നിന്നും തീര്‍ത്തും പുറത്താക്കി. കേരള രാഷ്ട്രീയത്തിലെ പ്രഗത്ഭരായ കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ ചീരപ്പന്‍ചിറക്കാരായി ഉണ്ടായിരുന്നെങ്കിലും അവരുടെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയ്യാറല്ലാതിരുന്നതിനാല്‍ ഈ കേസില്‍ കാര്യമായ ഇടപെടലുകളൊന്നും നടത്തിയിരുന്നില്ല. ആകെ എന്തെങ്കിലും ഒരു ഇടപെടല്‍ ചെയ്‌തെന്നു പറയാനുള്ളത് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോയപ്പോഴായിരുന്നു.
ഈ കേസ് ആദ്യം മുതല്‍ കൊണ്ടു നടന്ന വ്യക്തി ചീരപ്പന്‍ചിറയിലെ ഒരംഗത്തിന്റെ ഭര്‍ത്താവായിരുന്ന ഡോക്ടര്‍ എസ്.ആര്‍ പണിക്കരായിരുന്നു. അദ്ദേഹം തന്നെയാണ് സുപ്രീം കോടതിയിലും പോയത്. സുപ്രീം കോടതിയില്‍ ചീരപ്പന്‍ച്ചിറക്കാര്‍ക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്തത് ബാരിസ്റ്റര്‍ ആശോക് കുമാര്‍ സെന്‍ ആയിരുന്നു. ഇന്ത്യന്‍ നിയമമന്ത്രിയായിരുന്ന എ കെ സെന്നിനെ വക്കാലത്ത് ഏല്‍പ്പിക്കാന്‍ സഹായം ചെയ്തത് മാത്രമാണ് സുശീല ഗോപാലന്റെ ഭര്‍ത്താവ് എന്ന നിലയില്‍ ചീരപ്പന്‍ചിറ തറവാട്ടിലെ ബന്ധുവായ എകെജി ഈ കേസില്‍ നടത്തിയ ഇടപെടല്‍. എന്നാല്‍ കേസ് സുപ്രീം കോടതിയില്‍ നടക്കുന്നതിനിടയില്‍ എസ് ആര്‍ പണിക്കര്‍ മരിച്ചതോടെ എല്ലാം അവസാനിച്ചു. എസ് ആര്‍ പണിക്കര്‍ക്ക് പോയതോടെ പകരം ഡല്‍ഹിയില്‍ പോകാനും കേസിന്റെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും അത്ര കഴിവുള്ളവരാരും ഇല്ലാതിരുന്നതിനാല്‍ ആ കേസ് അവിടെ അവസാനിക്കുകയായിരുന്നു. പിന്നീട് ആരും ഒന്നിനുമായി മുന്നിട്ടിറങ്ങിയില്ല ഇത്ര വര്‍ഷവും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍, ഞങ്ങളുടെ അവകാശം തിരിച്ചുകിട്ടാന്‍ വേണ്ടി നിയമവഴിയിലേക്ക് വീണ്ടും ഇറങ്ങണമെന്നാണ് ആലോചന. ആചാരങ്ങള്‍, വിശ്വാസങ്ങള്‍ എന്നൊക്കെ പറഞ്ഞ് തെരുവില്‍ സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ തന്നെയാണ് സവര്‍ണമനോഭവത്തിന്റെ വൈരാഗ്യംവച്ച് ഞങ്ങളെ ശബരിമലയില്‍ നിന്നും ഒഴിവാക്കിയത്. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കേണ്ടതാണെങ്കില്‍ ചീരപ്പന്‍ചിറക്കാരുടെ ശബരിമലയിലെ അവകാശവും നിലനിര്‍ത്തേണ്ടതല്ലേ. അതിനുവണ്ടി പൂണൂലിട്ടവരോ മാടമ്പി ജാതിക്കാരോ ശബ്ദിക്കുമോ, സമരം ചെയ്യുമോ? ചീരപ്പന്‍ചിറയും അയ്യപ്പനുമായുള്ള ബന്ധം അവരെല്ലാവരും അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുണ്ടല്ലോ… എങ്കില്‍ ഈ തറവാടിന് ക്ഷേത്രവുമായുള്ള ബന്ധവും അവകാശവും പുന:സ്ഥാപിച്ച് തരട്ടെ..അല്ലെങ്കില്‍ നിയമവഴിയിലൂടെ അത് നേടിയെടുക്കാന്‍ ശ്രമിക്കും. ഒരുപക്ഷേ ഞങ്ങള്‍ വിജയിക്കുകയാണെങ്കില്‍ ഇവര്‍ അന്നും പ്രതിഷേധവും സമരവുമായി തെരുവില്‍ ഇറങ്ങുമോ?” സി കെ മണി ചോദിക്കുന്നു.
ചീരപ്പന്‍ ചിറയും മുക്കാല്‍വട്ടം ക്ഷേത്രവും
ചീരപ്പന്‍ചിറ പണിക്കര്‍ തറവാടിനടുത്തായി പണിതതാണ് മുക്കാല്‍വട്ടം ക്ഷേത്രം. ഗുരുക്കള്‍ക്ക് പ്രായമായപ്പോള്‍ ശബരിമല ദര്‍ശനത്തിന് പോകാന്‍ സാധിക്കാതെയായി. ഇതില്‍ ദുഃഖിതനായ ഗുരുവിന്റെ സ്വപ്നത്തില്‍ അയ്യപ്പന്‍ വരികയും ചീരപ്പന്‍ചിറയില്‍ തന്നെ ഒരു ക്ഷേത്രം പണിയാന്‍ നിര്‍ദ്ദേശിക്കുകയും ശബരിമലയിലെ മുക്കാല്‍ ഭാഗം ചൈതന്യത്തോട് കൂടി അവിടെ കുടികൊള്ളാമെന്ന് അറിയിക്കുകയും ആയിരുന്നു. പിറ്റേ ദിവസം വേമ്ബനാട് കായലില്‍ നിന്നും ഒരു ചന്ദന തടി ഇവിടേക്ക് ഒഴുകി വരുകയും ആ തടി ഉപയോഗിച്ചാണ് മുക്കാല്‍വട്ടം ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ചരിത്രം.
ഇക്കാലത്തും പ്രായമായ ആള്‍ക്കാരും ശബരിമലയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കാത്തവരും ഈ ക്ഷേത്രത്തിലെത്തി അയ്യപ്പനെ കണ്ട് വണങ്ങാറുണ്ട്. ശബരിമലയില്‍ ദര്‍ശനം ചെയ്യുന്ന അതേ അനുഗ്രഹം തന്നെ ഇവിടെ ദര്‍ശനം ചെയ്താലും ലഭിക്കുമെന്നാണ് വിശ്വാസം. 2001ല്‍ ശബരിമലയില്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്‌ന പ്രകാരം ശബരിമല ദേവസ്വം ഭാരവാഹികള്‍ പ്രത്യേക പൂജകളും വഴിപാടും പ്രാശ്ചിത്തമെന്നോണം മുക്കാല്‍വട്ടം ക്ഷേത്രത്തില്‍ നടത്തിയിരുന്നു.
ചീരപ്പന്‍ചിറയും വെടിവഴിപാടും
ചീരപ്പന്‍ചിറ കുടുംബത്തിന് അവകാശപ്പെട്ടതായിരുന്നു ശബരിമലയിലെ വെടിവഴിപാട് അവകാശം. എന്നാല്‍ വര്‍ഷങ്ങള്‍ക്കമുമ്ബു തന്നെ അവര്‍ക്ക് ലഭിച്ചിരുന്ന ആ വെടിവഴിപാട് അവകാശം ദേവസ്വംബോര്‍ഡ് കേസിലൂടെ കൈക്കലാക്കുകയായിരുന്നു. എന്നാല്‍ ഈ വിശ്വാസ നിഷേധത്തിനെതിരെ തന്ത്രിയും പന്തളം കൊട്ടാരവും മതസംഘടനകളും ഒരുവാക്കുപോലും പറഞ്ഞില്ല. ഇതിന്റെ പരിഹാരമായാണ് 2001ല്‍ നടത്തിയ അഷ്ടമംഗല ദേവപ്രശ്‌ന പ്രകാരം ചീരപ്പന്‍ചിറയിലെത്തി പ്രായശ്ചിത്തം ചെയ്തത്.
മുഹമ്മയുടെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ ഒരു പുരാതന കുടുംബമായിരുന്നു ചീരപ്പന്‍ചിറ. ചീരപ്പന്‍ചിറയിലെ കാരണവന്‍മാര്‍ ഇവിടുത്തെ കരപ്രമാണിമാരായിരുന്നു. പ്രസിദ്ധമായ ഒരായുധാഭ്യാസക്കളരി ഈ കുടുംബം വകയായി ഉണ്ടായിരുന്നു. ഈ കളരിയില്‍ ശബരിമല അയ്യപ്പന്‍ ആയുധാഭ്യാസം നടത്തിയിരുന്നതായി ഐതിഹ്യമുണ്ട്. സുശീലാ ഗോപാലന്‍ ഈ കുടുംബാംഗമാണ്. പാരമ്പര്യരീതിയിലുള്ള പേപ്പട്ടി വിഷചികിത്സയ്ക്ക് ഈ കുടുംബം പ്രസിദ്ധമായിരുന്നു. ചീരപ്പന്‍ചിറ കുടുംബത്തിന്റെ വക മുക്കാല്‍വട്ടം ക്ഷേത്രമാണ് മുഹമ്മയിലെ അതിപുരാതന ദേവാലയം എന്ന് കരുതപ്പെടുന്നു. എ.ഡി 1826-ല്‍ സ്ഥാപിതമായ സെന്റ് ജോര്‍ജ്ജ് പള്ളിയാണ് മുഹമ്മയിലെ ആദ്യത്തെ ക്രൈസ്തവ ദേവാലയം. നസ്രത്ത് കാര്‍മ്മല്‍ ആശ്രമത്തോടനുബന്ധിച്ചുള്ള ചര്‍ച്ച്, പൂജവെളിപള്ളി, രണ്ടാം വാര്‍ഡിലുള്ള സി.എസ്.ഐ ചര്‍ച്ച്, അഞ്ചാം വാര്‍ഡിലുള്ള ലൂഥര്‍മിഷന്‍ ആരാധനാലയം എന്നിവയാണ് മറ്റ് പ്രധാന ക്രിസ്തീയ ദേവാലയങ്ങള്‍. നൂറ്റമ്പതു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മുഹിയുദ്ദീന്‍ പള്ളി മുഹമ്മയിലെ പ്രധാന മുസ്ളീം ആരാധനാലയമാണ്. പള്ളിക്കുന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തെ മണ്ണ് ഈ പ്രദേശത്തെ മറ്റ് പുരയിടങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. തിരുവിതാംകൂര്‍ രാജാവ് നാട് സന്ദര്‍ശിച്ച അവസരത്തില്‍ താമസിച്ച ഒരു കൊട്ടാരം ഇവിടെ ഉണ്ടായിരുന്നു എന്നും അത് നിര്‍മ്മിക്കുന്നതിനുള്ള മണ്ണ് ചെങ്ങളത്തുനിന്നും കൊണ്ടുവന്നതാണെന്നും ഒരു ഐതിഹ്യമുണ്ട്. മറ്റെല്ലാ രംഗങ്ങളും സവര്‍ണ്ണ മേധാവികള്‍ കൈയ്യടക്കിയിരുന്നതുപോലെ വിദ്യാഭ്യാസ രംഗവും അവരുടെ കൈകളിലായിരുന്നു. ഇതിനൊരു മാറ്റം വരുന്നത് സി.എം.എസ്സ് മിഷണറിമാരും, ലൂഥറന്‍ സഭക്കാരും മുഹമ്മയില്‍ എത്തുന്നതോടെയാണ്. വിദ്യാഭ്യാസം ചെയ്യാനുള്ള അതിമോഹത്തിന്റെ പേരില്‍ ചില അവര്‍ണ്ണ സമുദായ അംഗങ്ങള്‍ സഭകളില്‍ ചേര്‍ന്നിരുന്നു. സി.എം.എസ്സ് മിഷണറിമാര്‍ 1855-ല്‍ മുഹമ്മ സി.എം.എസ്സ് സ്ക്കൂള്‍ സ്ഥാപിച്ചുകൊണ്ട് ഒരു വിദ്യാഭ്യാസ വിപ്ളവം തന്നെ നടത്തുകയുണ്ടായി. വര്‍ഷങ്ങള്‍ക്കു ശേഷം സ്ത്രീ വിദ്യാഭ്യാസം പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടി ചിറയില്‍ കുടുംബക്കാര്‍ ഒരു പെണ്‍പളളിക്കൂടം സ്ഥാപിച്ചു. ഇന്ന് ഈ സ്ഥാപനമില്ല. കയര്‍ വ്യവസായത്തില്‍ ഓരോ സ്ഥാപനത്തിലും വ്യത്യസ്തമായ കൂലി നിരക്കുകളാണ് നിലവിലിരുന്നത്. മുതലാളിക്ക് തോന്നുന്നതുപോലെ കൂലി കുറയ്ക്കുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു. തുച്ഛമായ കൂലിയില്‍ നിന്നുതന്നെ പല പേരില്‍ ഭോഗങ്ങള്‍ പിടിച്ചെടുത്തിരുന്നു. ബാക്കിവരുന്ന കൂലി പോലും പണമായിക്കൊടുക്കാതെ പലചരക്കു കടകളിലേക്കും ബാര്‍ബര്‍ ഷോപ്പുകളിലേക്കും മറ്റും തൊഴിലാളികള്‍ക്ക് ചീട്ട് കൊടുക്കുന്ന സമ്പ്രദായമാണ് പല സ്ഥലങ്ങളിലും നിലനിന്നിരുന്നത്. മുഹമ്മയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ദാരിദ്യ്രം അനുഭവപ്പെട്ടത് രണ്ടാംലോക മഹായുദ്ധകാലത്താണ്. ചോളം, ബജറ, കപ്പകൊന്ത് മുതലായവയായിരുന്നു പാവപ്പെട്ടവരുടെ ആഹാരം. പിണ്ണാക്കു തിന്ന് ജീവന്‍ നിലനിര്‍ത്തിയ അനുഭവങ്ങളുമുണ്ട്. പട്ടിണി മരണങ്ങളും പകര്‍ച്ച വ്യാധികള്‍ മൂലമുള്ള മരണങ്ങളും നിത്യസംഭവങ്ങളായിരുന്നു. മുഹമ്മയില്‍ ജല ഗതാഗതത്തിന് വലിയ പ്രാധാന്യം ഉണ്ടായിരുന്നു. കൊപ്ര വ്യവസായം, കയര്‍ വ്യവസായം എന്നിവ വേമ്പനാട്ട് കായലുമായി ബന്ധപ്പെട്ട ജലഗതാഗതത്തെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. മുഹമ്മയില്‍ ചതയ ദിനാഘോഷത്തോടനുബന്ധിച്ച് വള്ളംകളി മത്സരം നടത്തുക പതിവായിരുന്നു. 1953-ല്‍ ആണ് മുഹമ്മ പഞ്ചായത്ത് രൂപം കൊണ്ടത്. ഒന്നാമത് പഞ്ചായത്തു ഭരണസമിതി 11-08-1953-ല്‍ നിലവില്‍ വന്നു. പ്രസിഡന്റ് പി.എസ്.ബാഹുലേയന്‍ ആയിരുന്നു.
ALAPPUZHA The “Venice of the East” മധ്യ കേരളത്തിലെ ഒരു നഗരം. ബ്രിട്ടീഷ് ഭരണത്തിന്റെ നാളുകളിൽ ആലപ്പുഴ അറിയപ്പെട്ടിരുന്നത് ആലപ്പി എന്ന പേരിലായിരുന്നു. കിഴക്കിന്റെ വെനീസ് എന്ന വിശേഷണം ആലപ്പുഴയ്ക്കുള്ളതാണ് – വെനീസിലെ പോലെ തലങ്ങും വിലങ്ങുമുള്ള തോടുകളാണ് ഈ വിശേഷണത്തിന് അടിസ്ഥാനം. മലഞ്ചരക്ക് വിനിമയത്തിന്റെ പ്രൌഢകാലങ്ങളിൽ ജലഗതാഗതത്തിനായി ഈ തോടുകൾ ഉപയോഗിച്ചിരുന്നു. കേരളത്തിൽ പ്രാചീനകാലത്ത് ബുദ്ധമതം ഏറ്റവും പ്രബലമായിരുന്നത് ആലപ്പുഴയിലും സമീപ പ്രദേശങ്ങളിലുമായിരുന്നു. 02/03/2016 ൽ സെന്റർ ഫൊർ സയൻസ് ആന്റ് എൻവയോണ്മെന്റ് (സി.എസ്.ഇ) മൈസുരു, പനജി എന്നീ നഗരങ്ങൾക്കൊപ്പം ഇന്ത്യയിലെ എറ്റവും വൃത്തിയുള്ള നഗരമായി ആലപ്പുഴയെ തിരഞ്ഞെടുത്തു.
പേരിനുപിന്നിൽ ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്തുകൂടിയോ പുഴ ഒഴുകുന്നതിനാലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേരു ലഭിച്ചതെന്നും, അതല്ലാ, ആലം(വെള്ളം), പുഴ എന്നീ വാക്കുകൾ ചേർന്നാണ് ആലപ്പുഴ എന്ന സ്ഥലനാമമുണ്ടായതെന്നും ഉള്ള വാദങ്ങൾ ഉണ്ട്. ‘ആഴം’ + ‘പുഴ’ (ആഴമുള്ള പുഴകളുടെ നാട്) പിന്നീട് ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്. ബുദ്ധമതത്തിന്റെ പ്രധാന ആരാധന രൂപമാണ് ആൽമരം. ബുദ്ധവിഹാരങ്ങൾക്ക് ആൽ മരം കൂടിയേ തീരു. ബുദ്ധമതത്തിന്റെ സ്വാധിനം അധികമായിരുന്ന ആലപ്പുഴയിൽ ആൽ മരങ്ങൾ അഥവാ ബുദ്ധവിഹാരങ്ങൾ നിരവധിയായിരുന്നിരിക്കാം എന്ന കാരണം കൊണ്ട് ആലുകൾ നിറഞ്ഞ പുഴ എന്ന വാദം പ്രംബലമാകുന്നു.
ചേർത്തല ചേർത്തല എന്ന പേരിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട് എന്ന് വിശ്വസിക്കപ്പെടുന്നു. വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ടുള്ളതാണിത്. അദ്ദേഹം ഒരു ദിവ്യപുരുഷനും ദൈവങ്ങളെ നേരിട്ടുകാണാനുള്ള കഴിവ് (ദർശനം) ഉള്ളയാളുമായിരുന്നു. ഒരിക്കൽ അദ്ദേഹം കാട്ടിലൂടെ നടക്കുമ്പോൾ ഏഴ് കന്യകമാരെ കാണാനിടയായി അവർ ദേവതമാരായിരുന്നു വില്വമംഗലം അവരെ ഒരോയിടത്ത് പ്രതിഷ്ഠിക്കാൻ തീരുമാനിച്ചു അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് അറിഞ്ഞ ദേവതമാർ പ്രാണരക്ഷാർത്ഥം ഓടി, വില്വമംഗലം പിറകേയും. അവരെല്ലാം ഓടി ഒരോ കുളങ്ങളിൽ ചാടി ഒളിച്ചു അദ്ദേഹം വിട്ടില്ല എല്ലവരേയും പിടിച്ച് അവിടവിടെ പ്രതിഷ്ഠിച്ചു. അവസാനത്തെ ദേവത വില്വമംഗലത്തെ കുറേ വട്ടം കറക്കി, അവസാനം ചേറുള്ള ഒരു കുളത്തിലേക്ക് ചാടി. അദ്ദേഹവും ഒപ്പം ചാടി ദേവിയെ എടുത്ത് പ്രതിഷ്ഠിച്ചു. തലയിൽ ചേറോട് കൂടി തന്നെ. അങ്ങനെയാണ് ആ സ്ഥലത്തിനും ക്ഷേത്രത്തിനും ചേർത്തല എന്ന പേര് വന്നത്.
തണ്ണീർമുക്കം
ആലപ്പുഴ ജില്ലയിൽപ്പെട്ട ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ് തണ്ണീർമുക്കം. ഇവിടെ വേമ്പനാട് കായലിനു കുറുകെ നിർമ്മിച്ചിരിക്കുന്ന ബണ്ട് (തണ്ണീർമുക്കംബണ്ട്) പ്രശസ്തമാണ്. സ്ഥലനാമ ചരിത്രം ഭൂമിശാസ്ത്രപരമായി വെള്ളത്താൽ ചുറ്റപ്പെട്ട മുനമ്പോ കായലിന്റെ മുഖമോ ആയതിനാലായിരുന്നു ഈ പ്രദേശത്തിന് ‘തണ്ണീർമുക്കം’ എന്ന പേര് ലഭിച്ചതെന്നു കരുതുന്നു. ‘തണ്ണീർമുഖം’ വ്യവഹാരഭേദത്തിലൂടെ ‘തണ്ണീർമുക്കം’ ആയി പരിണമിച്ചിരിക്കാം. തിരുവിതാംകൂറിലെ ശ്രീപത്ഭനാഭ ക്ഷേത്രത്തിൽ മുറജപത്തിനായി വടക്കൻ ദേശങ്ങളിൽ നിന്നും ജലമാർഗ്ഗം സഞ്ചരിച്ചെത്തുന്ന നമ്പൂതിരിമാർ വിശ്രമിക്കുന്നതിനും ശുദ്ധജലം ശേഖരിക്കുന്നതിനുമായി തണ്ണീർമുക്കത്ത് ഇറങ്ങുമായിരുന്നു. അങ്ങനെ ശുദ്ധമായ കുടിവെള്ളം ലഭിക്കുന്ന സ്ഥലം എന്ന അര്ത്ഥത്തിൽ തണ്ണീർമുക്കം എന്ന സ്ഥലപ്പേര് ഉണ്ടായി എന്നും കരുതപ്പെടുന്നുണ്ട്.
മണ്ണഞ്ചേരി
മണ്ണഞ്ചേരി എന്ന സ്ഥലനാമവുമായി പൊരുത്തപ്പെടുന്ന ഐതിഹ്യകഥകളോ, പൌരാണികചരിത്രവിവരങ്ങളോ വലുതായി അവകാശപ്പെടാനില്ലാത്ത ചൊരിമണൽ നിറഞ്ഞ പ്രദേശമാണിത്. എന്നിരുന്നാലും ചരിത്രമുറങ്ങുന്ന മാടത്തുംകര ശിവക്ഷേത്രവും, മണ്ണഞ്ചേരി തൃക്കോവില്‍ ക്ഷേത്രവും, എ.ഡി 1500-നും 1600-നുമിടയ്ക്ക് സ്ഥാപിച്ചതെന്ന് പരക്കേ വിശ്വസിക്കപ്പെടുന്ന ആര്യാട് മുസ്ളീം ദേവാലയവും പൌരാണികചരിത്രവും പേറി ഇവിടെ സ്ഥിതി ചെയ്യുന്നു. ഇത്രയും പഴക്കം അവകാശപ്പെടാന്‍ കഴിയുന്ന ഒരു മുസ്ളീംദേവാലയവും അയല്‍പ്രദേശങ്ങളിലില്ല. ഇതില്‍ മാടത്തുംകരക്ഷേത്രവുമായി ബന്ധപ്പെട്ട് ധാരാളം കഥകള്‍ പ്രചാരത്തിലുണ്ട്.
മുറജപത്തിനായി അനന്തപുരിയിലേക്ക് യാത്ര ചെയ്തിരുന്നവരുടെ വിശ്രമകേന്ദ്രമായിരുന്നു ഇവിടമെന്ന് പറയപ്പെടുന്നു. മണ്ണഞ്ചേരി തൃക്കോവില്‍ ക്ഷേത്രം തരണനല്ലൂര്‍ നമ്പൂതിരികുടുംബത്തിന്റെ വകയായിരുന്നു. തുടര്‍ന്ന് പില്‍ക്കാലത്ത് ചിരട്ടക്കാട്ടു കുടുംബത്തിന്റെ വകയായിത്തീരുകയും ചെയ്തു. പൂഞ്ഞിലിക്കാവില്‍ ക്ഷേത്രത്തിന്റെ ആസ്ഥാനം അമ്പലക്കടവില്‍ ആയിരുന്നുവെന്നും പുനഃപ്രതിഷ്ഠ നടത്തി പൂവിലഞ്ഞികൾ തിങ്ങിനിറത്ത കാവുങ്കലിൽ സ്ഥാപിച്ചതായ് പറയപ്പെടുന്നു. വലിയകലവൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രം കേരളത്തിലെ പുരാതനക്ഷേത്രങ്ങളിലൊന്നാണ്.
പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ 108 ക്ഷേത്രങ്ങളില്‍ ഒന്നായിട്ടാണ് ഈ ക്ഷേത്രത്തെ കണക്കാക്കുന്നത്. പരശുരാമന്റെ 108 ക്ഷേത്രങ്ങളും വട്ട ശ്രീകോവില്‍ ആണ്. ഈ ക്ഷേത്രവും ആ മാതൃകയിലുള്ളതാണ്. ഞാണ്ടിരിക്കല്‍ ശ്രീകോവിലകം അതിപുരാതനമായ ഒരു ക്ഷേത്രമാണ്. പഴയകാലത്ത് ക്ഷേത്രങ്ങളുടെ ഉടമയായിരുന്ന നാടു വാഴുന്ന രാജാവ് ക്ഷേത്രഭരണത്തിന് രാജകുടുംബത്തിലെ ഇളമക്കാരെ ചുമതലപ്പെടുത്തുക പതിവായിരുന്നു.
ക്ഷേത്രസമുച്ചയങ്ങളുടെ നാടായിരുന്നു അക്കാലത്ത് മണ്ണഞ്ചേരി. മാടത്തുംകര, മണ്ണഞ്ചേരി, കാവുങ്കല്‍, കലവൂര്‍, വലിയ കലവൂര്‍, കല്ലൂങ്കല്‍, വിരുശ്ശേരി, ഷണ്‍മുഖം, കണക്കൂര്‍, അമ്പനാകുളങ്ങര, മനവീട് വലിയവാട്, ഞാണ്ടിരിക്കല്‍ തുടങ്ങി നിരവധി ക്ഷേത്രങ്ങളും കാവുകളും ഈ പ്രസ്താവനയെ ശരി വയ്ക്കുന്നു. മുസ്ളീം ദേവാലയങ്ങള്‍ പഴക്കത്തില്‍ ഒട്ടും പിന്നിലല്ല. എ.ഡി.1500-നും 1600-നും ഇടയ്ക്ക് സ്ഥാപിച്ചതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്ന ആര്യാട് മുസ്ളീം ജുമാമസ്ജിദ് ഇവിടെയാണ്. ഈ ദേവാലയം പൌരാണികവാസ്തുശില്പകലയുടെ പ്രതീകമാണ്. വേമ്പനാട് കായലിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മണ്ണഞ്ചേരി ജുമാ അത്ത് പള്ളിയാണ് മറ്റൊരു മുസ്ളീം ദേവാലയം. ഇന്ന് കാണുന്ന മണ്ണഞ്ചേരി അങ്ങാടി (ചന്ത) ഈ ദേവാലയത്തിനോട് ചേര്‍ന്ന പുരയിടത്തിലായിരുന്നതായി വിശ്വസനീയമായ തെളിവുകളുണ്ട്. ആ സ്ഥലം ഇന്നും അങ്ങാടി സ്ഥലം എന്ന പേരിലറിയപ്പെടുന്നു.
പിന്‍തലമുറയ്ക്ക് തോന്നിയ മറ്റൊരു ആശയത്തിന്റെ ഫലമാണ് പില്‍ക്കാലത്ത് സ്ഥാപിക്കപ്പെട്ട മണ്ണഞ്ചേരി അങ്ങാടി. രണ്ട് സ്ഥലങ്ങളേയും ബന്ധിപ്പിക്കുന്ന തോടിനെ അങ്ങാടി തോട് എന്നു വിളിക്കുന്നു. സര്‍ക്കാര്‍ അധീനതയില്‍ ആയിരുന്ന ഈ തോട്ടിലൂടെ വള്ളങ്ങളില്‍ വരുന്ന ചരക്കുകള്‍ക്ക് ചുങ്കം ഏര്‍പ്പെടുത്തിയിരുന്നതായും ആ സ്ഥലത്തിന് ഇപ്പോഴും ചുങ്കത്തില്‍ എന്ന പേര് നിലനില്‍ക്കുന്നതായും കാണുന്നു. മണ്ണഞ്ചേരി ജുമാഅത്ത് പള്ളിക്കൊപ്പമോ ഒരു പക്ഷെ, അതിന് മുന്‍പേയുള്ള പ്രാചീനത അവകാശപ്പെടാന്‍ കഴിയുന്നതാണ് പൊന്നാട് ജുമാഅത്ത് പള്ളി. ഇവ കൂടാതെ അമ്പനാകുളങ്ങര ജുമാ മസ്ജിദ്, പടിഞ്ഞാറേ ജുമാ മസ്ജിദ്, മണ്ണഞ്ചേരി ടൌണ്‍ ജുമാ മസ്ജിദ് എന്നീ ജുമാ അത്തുകളും മറ്റനേകം നിസ്ക്കാര പള്ളികളും ഇവിടെയുണ്ട്.
ക്രിസ്തീയദേവാലയങ്ങളുടെ കാര്യത്തിലും പ്രദേശം പിന്നിലല്ല. കലവൂര്‍ ചെറുപുഷ്പം പള്ളി, മണ്ണഞ്ചേരി നിത്യസഹായ മാതാവ് ദേവാലയം, വലിയ കലവൂര്‍ ലൂര്‍ദ്മാതാ ദേവാലയം തുടങ്ങിയവയാണ് പ്രധാന പള്ളികള്‍. ചെറുപുഷ്പം പള്ളിയുടെ പെരുന്നാളിനോടനുബന്ധിച്ച് പച്ചക്കറിവിത്തുകള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, വീട്ടുപകരണങ്ങള്‍ എന്നിവ വലിയ തോതില്‍ വില്‍പന നടക്കാറുണ്ടായിരുന്നു. തദ്ദേശവാസികള്‍ക്ക് ഇന്നതൊരു ഗതകാലസ്മരണമാത്രം.
ഇന്ത്യന്‍ ദേശീയസമരത്തിലും, അതിന്റെ ഭാഗമായി തിരുവിതാംകൂറില്‍ നടന്ന പുന്നപ്ര-വയലാര്‍ സമരത്തിലും ഈ ഗ്രാമത്തില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്തു. മുഹമ്മ അയ്യപ്പന്‍, സത്യാഗ്രഹി കേശവന്‍, എം.എസ് വാവച്ചൻ, പി.കെ.വാസു, കാവുങ്കൽ ഗോപാലന്‍, നരിക്കാട്ടുവേലു, കരിച്ചാറമ്പില്‍ തമ്പി, കൂനംപുളിക്കല്‍ വാസു, പുത്തന്‍പുരയ്ക്കല്‍ ദിവാകരന്‍ തുടങ്ങിയവര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരാകുന്നു. പുന്നപ്ര-വയലാര്‍ സമരവുമായി ബന്ധപ്പെട്ട ചരിത്രത്തില്‍ സ്ഥാനം നേടിയ കണ്ണര്‍കാട് പ്രദേശം ഇവിടെ മണ്ണഞ്ചേരിയോട് ചേർന്നാണ്.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തേയും വലിയ നേതാവായിരുന്ന പി.കൃഷ്ണപിള്ള സര്‍പ്പദംശനമേറ്റ് മരണമടഞ്ഞത് 1946 ആഗസ്റ്റ് 19-ന് ഇവിടെവെച്ചാണ്. പുന്നപ്ര-വയലാര്‍ സമരത്തിനോട് അനുബന്ധിച്ച് വെടിവെയ്പ്പ് നടന്ന മാരാരിക്കുളം കളി തട്ട് സ്ഥിതിചെയ്യുന്നത് മണ്ണഞ്ചേരി പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്തായാണ്. പുന്നപ്ര-വയലാര്‍ സമരസേനാനികളെ സംഘടിപ്പിച്ച് സമരത്തിന് ആഹ്വാനം ചെയ്തത് ഈ പഞ്ചായത്തിലുള്ള വലിയ വീട് ക്ഷേത്രമൈതാനിയില്‍ വെച്ചായിരുന്നു.
തിരുവിതാംകൂറിന്റെ അടിസ്ഥാനചരിത്രരേഖയായ സെറ്റില്‍മെന്റ് രജിസ്റ്റര്‍ തയ്യാറാക്കുന്ന കാലഘട്ടത്തില്‍ തിരുവിതാംകോട് എന്നായിരുന്നു ഈ നാട്ടുരാജ്യത്തിന്റെ പേര്. കോട്ടയം ജില്ലയില്‍ ചേര്‍ത്തലതാലൂക്കില്‍ 2-ാം നമ്പര്‍ ആര്യാട് വടക്ക് വില്ലേജെന്ന് ഈ വില്ലേജിനെ വിളിച്ചിരുന്നു. 1948-ല്‍ തിരുവിതാംകൂര്‍ സംസ്ഥാനത്ത് രൂപീകരിക്കപ്പെട്ട വില്ലേജ് യൂണിയനുകളില്‍ മണ്ണഞ്ചേരി വില്ലേജു യൂണിയനും ഉള്‍പ്പെട്ടിരുന്നു. വില്ലേജു യൂണിയന്റെ പ്രവര്‍ത്തനമേഖല തെക്കനാര്യാട് വില്ലേജില്‍ ഇന്നു കാണുന്ന ആലപ്പുഴ മുനിസിപ്പല്‍ അതിര്‍ത്തിക്ക് വടക്കോട്ടുള്ള പ്രദേശമായിരുന്നു. 1959-ല്‍ ആരംഭിച്ച കേരളത്തിലെ ഭൂപരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഭൂഉടമാ സമ്പ്രദായം മറ്റെല്ലായിടത്തേയും പോലെ ഇവിടെയും പടിപടിയായി അവസാനിച്ചു.
പൂർണ്ണമായും വെളുത്ത മണൾ വിരിച്ച സമതലപ്രദേശമാണു മണ്ണഞ്ചേരി ഗ്രാമം. ഗ്ലാസ്സ് അഥവാ സ്ഫടികം നിർമ്മിക്കാൻ അനുയോജ്യമായ നിറമില്ലാത്ത വെളുത്ത മണലാണ് ഇവിടുത്തേത്.
Family History കാട്ടിപറമ്പ് ടിപ്പുസുല്‍ത്താന്റെ പടയോട്ടക്കാലത്ത് 17-ാം ന്യൂറ്റാണ്ടില്‍ കൊടുങ്ങല്ലൂരില്‍ നിന്ന് നിരണത്തും അവിടെ നിന്ന് മുഹമ്മയിലും വന്നു താമസിച്ച കത്തോലിക്ക വിശ്വാസികളാണ് കാട്ടിപറമ്പ് എന്ന കുടുംബക്കാര്‍. എ.ഡി. 1751 ല്‍ നടന്ന ഒരു ആധാരത്തില്‍, കൊടുങ്ങല്ലൂര്‍ കോട്ടയ്ക്കാവൂ മനയ്ക്കല്‍ വടക്കേകാട്ടിപറമ്പില്‍ വക കൊട്ടിട്ടി കുര്യന്‍ എന്നു രേഖപ്പെടുത്തിയിരുന്നതായി കാണുന്നു. വടക്കേകാട്ടിപറമ്പ് എന്ന വീട്ടുപേരിലാണ് എന്നും ഇവര്‍ കൊടുങ്ങല്ലൂരില്‍ അറിയപ്പെട്ടിരുന്നത് എന്നുവേണം അനുമാനിയ്ക്കുവാന്‍. എന്നാല്‍ ഈഴവ, നായര്‍, വേലന്‍ എന്നിങ്ങനെ മറ്റു മൂന്നു ജാതിക്കാരും ഇതേ വീട്ടുപേരില്‍ തന്നെ മുഹമ്മയില്‍ അറിയപ്പെടുന്നുണ്ട്. ഇവര്‍ അവകാശപ്പെടുന്നത് നാലുജാതിക്കാര്‍ ടിപ്പുവിന്റെ പടയോട്ടകാലത്ത് കൊടുങ്ങല്ലൂരില്‍ നിന്ന് കൈയ്യില്‍ കിട്ടിയതെല്ലാം എടുത്ത് മുഹമ്മയില്‍ വന്ന് കര്‍മ്മലീത്താ പള്ളിയ്ക്കു സമീപമുള്ള ഒരു കാട്ടുപ്രദേശം വെട്ടിത്തെളിച്ച് അവിടെ താമസിച്ചെന്നും കാടുപിടിച്ചുകിടന്ന പറമ്പായതുകൊണ്ട്, ഇവിടെ താമസിച്ച എല്ലാവീട്ടുകാരും കാട്ടിപറമ്പ് എന്ന പേരില്‍ അറിയപ്പെടുന്നുവെന്നുമാണ്. മണ്ണുമഠം, കപ്പലുമാവുങ്കല്‍ ചമ്പക്കുളത്തുനിന്ന് 18-ാം ന്യൂറ്റാണ്ടില്‍ മുഹമ്മയില്‍ വന്നു താമസമാക്കിയ കാത്തോലിക്കാവിശ്വാസികള്‍ മണ്ണുമഠം എന്നവീട്ടുപേരില്‍ അറിയപ്പെടുന്നു. ഇടയാഴത്തുനിന്നു (വൈക്കം) കുര്യാക്കോസ് എന്ന കാരണവര്‍ കരുവക്കേരി മാമ്മിയെ വിവാഹം കഴിച്ച് മുഹമ്മ അങ്ങാടിയ്ക്കു സമീപം താമസമാക്കി. ഇടയേഴത്തു മേമ്പടിക്കാട്ടില്‍ നിന്നു 1900- മാണ്ടേടുകൂടിവന്ന ഈ കാരണവരുടെ വംശാവലിയാണ് കപ്പലുമാവുങ്കല്‍ കുടുംബക്കാര്‍. ചിറയില്‍ കൊച്ചുത്തൊയി, തോമ്മാ ന്നിവരും മേപ്പടി കുടുംബാംഗങ്ങളായിരുന്നു.
ചിലമ്പിശ്ശേരി തറവാട്
പുരാതന കാലത്ത് ചിലമ്പിശ്ശേരി തറവാട്ടു കാരണവന്മാര്‍ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്ന നാട്ടു പ്രമാണിമാര്‍ ആയിരുന്നു. ഇവരില്‍ പ്രമുഖനായ ഒരു വ്യക്തിയാണ് ചിലമ്പിശ്ശേരില്‍ നാരായണന്‍.
ശ്രാമ്പിക്കല്‍ തറവാട്
സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരായ ആദ്യനാവ് പ്രമുഖ ഈഴവ കുടുംബമായ ശ്രാമ്പിക്കല്‍ തറവാട്ടില്‍ നിന്നായിരുന്നു എന്നു പറയപ്പെടുന്നു. മുലക്കരം പിരിക്കുവാന്‍ വന്ന അധികാരിയുടെ മുമ്പില്‍ സ്വന്തം മുല ഛേദിച്ചു വന്ന ധീരവനിത ഈ കുടുംബക്കാരിയായിരുന്നു എന്നുള്ളത് അഭിമാനപൂര്‍വ്വം സ്മരിക്കേണ്ടതാണ്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയത് നവോത്ഥാന നായകനായ നാരായണ ഗുരു സ്വാമിയുടെ രംഗപ്രവേശത്തോടു കൂടിയാണ്. കായിപ്പുറം ഭാഗത്ത് കുറ്റവക്കാട് ഭവനം സന്ദര്‍ശിച്ചപ്പോള്‍ ആ കുടുംബത്തിന്റെ വക സര്‍പ്പക്കാവിലെ ചിത്രകൂടങ്ങള്‍ ഗുരുവിന്റെ ആജ്ഞപ്രകാരം ഇളക്കി കായലില്‍ കളഞ്ഞതായി പറയപ്പെടുന്നു. അതിനുശേഷം ഗുരു കായിപ്പുറത്തുള്ള സന്മാര്‍ഗ്ഗ സന്ദായിനി ഭജനമഠത്തിന് സ്ഥാനം നിര്‍ണ്ണയിച്ചുകൊടുക്കുകയും ചെയ്തു. മുഹമ്മ നിവാസികളെ ശുചിത്വ ബോധം ഉള്ളവരും സദാചാര നിരതരും ആക്കുന്നതിനുവേണ്ടിയാണ് ഗുരു ഇപ്രകാരം ചെയ്തത്.
മുഹമ്മ നിവാസികളായ കത്തോലിക്കരില്‍ സിംഹഭാഗവും 17,18 ന്യൂറ്റാണ്ടുകളിലായി കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ്. കൂറ്റുവേലി ഭാഗത്ത് താമസിച്ചിരുന്ന കണ്ണേട്ടക്കാരും, കണിച്ചുകുളങ്ങരയിലും അതിന്റെ ചുറ്റുപാടുകളിലും വസിച്ചിരുന്ന കുരുവക്കേരിക്കാരും, ആര്യക്കര ഭാഗത്തു താമസിച്ചിരുന്ന പുതുപ്പറമ്പുക്കാരും പടിഞ്ഞാറെ പള്ളിക്കു സമീപമുള്ള കരിപ്പുറവും ഇവിടെയുള്ള പുരാതന കുടുംബക്കാരാണെന്ന് പഴമക്കാര്‍ പറയുന്നു. പുതുപ്പറമ്പു കുടുംബക്കാരുടെ സമീപത്ത് പ്രഗല്‍ഭരായ നായര്‍ തറവാട്ടുകാരും ഇതേ വിട്ടുപേരില്‍ തന്നെ അറിയപ്പെടുന്നു
എ.ഡി.1750 ല്‍ കൊടുങ്ങല്ലൂരില്‍ നിന്നും ആലപ്പുഴയ്ക്ക് സമീപമുള്ള പുറക്കാട്ടും അവിടെ നിന്ന് തത്തംപള്ളിയിലും വന്ന് താമസമാക്കിയ പുരാതന ക്രൈസ്തവ കുടുംബത്തിലെ അംഗമായ ചാണ്ടി ഇപ്പോഴത്തെ മുഹമ്മ സെന്റ് ജോര്‍ജ്ജു പള്ളിക്കു സമീപത്ത് (പട്ടാറ തറവാട് എന്നു പറയുന്ന സ്ഥലത്ത്) വന്നു താമസമാക്കി. പട്ടാറ കുടുംബ വംശാവലിയില്‍പെട്ടവരാണ് പട്ടാറ, മറ്റം, കുരിശുങ്കല്‍, പുത്തന്‍പുരയ്ക്കല്‍, വള്ളവന്തറ, എന്നിങ്ങനെ വിവിധ വീട്ടുപേരുകളില്‍ മുഹമ്മയില്‍ അറിയപ്പെടുന്ന കുടുംബങ്ങള്‍
കുങ്കപ്പള്ളി – മാറ്റം കുടുംബങ്ങള്‍
ചാണ്ടിയുടെ സഹോദരി മറിയാമ്മയെ പുളിങ്കുന്ന് പുരയ്ക്കൽ കുഞ്ചെറിയ വിവാഹം ചെയ്തിരുന്നു. ഭർത്താവ് മരിച്ചതിന് ശേഷം മറിയാമ്മ അപ്പന്റെകൂടെ കാവാലത്തു നിലവുംന്തറ വന്നു താമസിച്ചു. ഈ അവസരത്തിൽ സഹോദരന്‍ ചാണ്ടി മുഹമ്മയിലേക്ക് താമസം മാറ്റി. ചാണ്ടി തന്റെ സഹോദരിയെ മുഹമ്മയിയിൽ കൊണ്ടുവന്നു അങ്ങാടിക്ക് സമീപം കുങ്കപ്പള്ളി എന്ന ഈഴവ കുടുംബക്കാരനായ അയ്യപ്പന്റെ വസ്തുവാങ്ങി അവിടെ പാർപ്പിച്ചു. ഈ സ്ഥലമാണ് കുന്നപ്പള്ളി എന്ന പേരിൽ അറിയപ്പെടുന്നത്. മറിയാമ്മയുടെ മകന്‍ ഔസേപ്പിന്റെ മക്കളായിരുന്നു ചെറിയാന്‍, കുഞ്ഞാണ്ടി, ഔസേപ്പ്, (കൊച്ചു വാവച്ചന്‍), പിലിപ്പോസ്. ഇവരിൽ ചെറിയാന്‍ ചെറുപ്പത്തിലേ മരിച്ചു. കുന്നപ്പള്ളിക്കാർ പട്ടാറമറ്റത്തിൽ നിന്നും വിരുത്തിക്കാടു (അങ്ങാടിക്ക് സമീപം) പുരയിടം വാങ്ങി ചെറിയാന്റെ കുടുംബം അങ്ങോട്ടേക്ക് താമസം മാറ്റി. വിരുത്തിക്കാട്ട് മറ്റത്തിൽ എന്നായിമാറി. കുന്നപ്പള്ളിയിൽ താമസിച്ച ഔസേപ്പിന്റേയും, പിലിപ്പോസിന്റേയും വംശാവലിയാണ് ഇന്നത്തെ കുന്നപ്പളളിക്കാർ. ചെറിയാന്റെ സന്തതി പരമ്പര മറ്റം എന്ന വീട്ടു പേരിൽ അറിയപ്പെടുന്നു. കുഞ്ഞാണ്ടി തൈക്കാട്ടുശ്ശേരിയിൽ പോയി താമസിച്ചു എന്നാണ് പറയുന്നത്.