അപകട റോഡ് ശ്രദ്ധതെറ്റിയാൽ തെന്നി തോട്ടിൽ വീഴും
മുഹമ്മ പഞ്ചായത്ത് 7-ാം വാർഡിൽ ആര്യക്കര തോടിനോട് ചേർന്നു ള്ള ആര്യക്കര – കുന്നപ്പള്ളി റോഡ്.
മുഹമ്മ • തോടിനരികിലൂടെ കട ന്നുപോകുന്ന റോഡിന് യോ മറ്റു സുരക്ഷാ സംവിധാന ങ്ങളോ ഇല്ലാത്തതിനാൽ സൈക്കിൾ, ഇരുചക്ര വാഹന, കാൽനട യാത്രക്കാർ അപകട ത്തിൽപെടുന്നത് പതിവാകുന്നു. മുഹമ്മ പഞ്ചായത്ത് 7-ാം വാർ ഡിൽ ആര്യക്കര തോടിനോടു ചേർന്നുള്ള ആര്യക്കര – കുന്നപ്പ ള്ളി റോഡിലാണ് അപകടക്കെ ണി യാത്രക്കാരെ കാത്തിരിക്കുന്നത്.
ശ്രദ്ധ തെറ്റിയാൽ റോഡരികി ലെ ആഴമുള്ള തോട്ടിൽ വീഴുന്ന സ്ഥിതി . ഇതിനകം ഒട്ടേറെ പേർ അപകടത്തിൽപെട്ടിട്ടുണ്ട്. 3 മാ സം മുൻപ് മുഹമ്മ സ്വദേശി ബി നു എന്ന യുവാവ് സൈക്കിളിൽ നിന്ന് തെന്നി തോട്ടിൽ വീണ് ഗു രുതരമായി പരുക്കേറ്റിരുന്നു. ബി നു ഇപ്പോഴും ചികിത്സയിലാണ്. 75 മീറ്റർ ദൂരത്തിൽ റോഡിന് വട ക്കേ അരികിൽ കൈവരിയോ സു രക്ഷാവേലികളോ സ്ഥാപിച്ചാൽ അപകടസാഹചര്യം ഒഴിവാക്കാ നാകും. എന്നാൽ മുഹമ്മ പഞ്ചാ യത്ത് ഓഫിസിന്റെയും പൊലീ സ് സ്റ്റേഷന്റെയും വിളിപ്പാടക ലെയുള്ള റോഡിൽ അപകട ങ്ങൾ തുടർക്കഥയായിട്ടും അധി കൃതർ നടപടി സ്വീകരിച്ചിട്ടില്ലെ ന്നാണ് നാട്ടുകാരുടെ പരാതി. ആര്യക്കരയിലെ വിദ്യാർഥികൾ നടന്നു പോകുന്ന വഴിയായതി നാൽ രക്ഷിതാക്കളും ആശങ്കയി ലാണ്. വേമ്പനാട്ടുകായൽ തീര വാസികളും ആര്യക്കര കോളനി നിവാസികളും കിഴക്കുഭാഗത്തു നിന്ന് ആലപ്പുഴ- മധുര സംസ്ഥാനപാതയിൽ വേഗത്തിലെ ത്താൻ ആശ്രയിക്കുന്ന റോഡ് കൂടി ആണിത്.

