അറിയേണ്ടേ, മാരാരിക്കുളത്തിന്റെ നെല്ലറയായ പെരുന്തുരുത്തുകരിയെ
Published: February 15, 2026
പെരുന്തുരുത്തുകരി പാടശേഖരം.
മുഹമ്മ ടൂറിസം രംഗത്ത് വിപ്ലവകരമായ മുന്നേറ്റം കാഴ്ചവയ്ക്കുന്ന പഞ്ചായത്താണ് മണ്ണഞ്ചേരി. മാരാരിക്കുളത്തിന്റെ നെല്ലറയായ പെരുന്തുരുത്തുകരി പാടശേഖരം ടൂറിസ്റ്റുകളെ മാടിവിളിക്കുകയാണ്. മണ്ണ ഞ്ചേരി, മുഹമ്മ പഞ്ചായത്തുകളുടെ അധീനതയിലുള്ളതാണ് ഈ പാടശേഖരം. മണ്ണഞ്ചേരി മേഖലയിലുള്ള 150 ഏക്കർ പാടശേഖരത്തിലാണ് ടൂറിസം വികസന പദ്ധതികൾ ആരംഭിച്ചിട്ടുള്ളത്. കാർഷിക മേഖ ലയുടെയും വിനോദ സഞ്ചാര മേഖലയുടെയും വികസനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ഉൾഭാഗങ്ങളിലെ പാടശേഖരങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് കനാൽ ആഴം കൂട്ടി കല്ലുകെട്ടുന്നത്. കനാലിനോട് ചേർന്ന് എലിപ്പനം മുതൽ അമ്പലക്കടവ് വരെ ഒരു കിലോമീറ്റർ നീളത്തിൽ നാലു മീറ്റർ വീ തിയിൽ നിർമിക്കുന്ന റോഡിന്റെ ഇരുവശവും തണൽ മരങ്ങളും പൂമരങ്ങളും നട്ടുവളർത്തും. വൃക്ഷത്തണലിൽ ഇരിപ്പിടങ്ങൾ, ഉഞ്ഞാലുകൾ, ഫോട്ടോ ഷൂട്ടിനുള്ള സൗകര്യം എന്നിവയുണ്ടാകും. എലിപ്പനം മേഖ ലയിൽ കളിസ്ഥലവും തീർക്കും.
കുട്ടനാടൻ പാടശേഖരങ്ങൾ പോലെ ചേതോഹരമായ കാഴ്ചയാണ് പെരുന്തുരുത്തുകരി പകർന്നുനൽകുന്നത്. പാടശേഖരത്തിന്റെ ഉൾഭാഗങ്ങളിൽ വാഹന സൗകര്യത്തോടെ വിശ്രമകേന്ദ്രങ്ങൾ ഒരുങ്ങുന്നത് പെരുന്തുരുത്തുകരിയുടെ പെരുമ വർധിപ്പിക്കും. എട്ടു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.
ആലപ്പുഴ-ചേർത്തല കനാൽ നവീകരണത്തിന്റെ ഭാഗമായി എസ്എൽ പുരം മേഖലയിൽ പുതിയ പാലം ഉയരുന്നത് പ്രതീക്ഷ പകരുന്നതാണ്. ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ടാണ് ഇവിടെ തോട് നികത്തി ചിറ കെട്ടിയത്. ജലനിർഗമനത്തിന് പൈപ്പുകൾ വച്ചിരു ന്നെങ്കിലും കാലാന്തരത്തിൽ അടഞ്ഞു. ജലഗതാഗതം പാടെ നിലച്ചതും ഇതോടെയാണ്.
ഇപ്പോൾ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ടാണ് ചിറയ്ക്കു പകരം പാലം നിർമിക്കാൻ തീരുമാനമായത്. ആലപ്പുഴയ്ക്കും ചേർത്തലയ്ക്കും മധ്യേ 15 ഓളം പാലങ്ങൾ ഉയർന്നിട്ടുണ്ട്. ഇതിൽ പലതും അ ശാസ്ത്രീയമായാണ് നിർമിച്ചിട്ടുള്ളത്. ഇതിനാൽ ജലഗതാഗതം എത്രമാത്രം സാധ്യമാകുമെന്ന് പറയാൻ കഴിയില്ല. വൻകിട പദ്ധതികൾ തന്നെ ഇതിനു വേണ്ടി വന്നേക്കും.
പ്രാദേശിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ കനാൽ ഭാഗങ്ങൾ ടൂറിസത്തിന് അനുയോജ്യമാക്കാൻ കഴിയും. പെഡൽ ബോട്ടുകൾ, താമരവളർത്തൽ, കുട്ടികളുടെ കളിസ്ഥലങ്ങൾ, കരകൗശല സ്റ്റാളുകൾ, നാട ൻ ഭക്ഷണശാലകൾ, തീരങ്ങളിൽ ജൈവ കൃഷിയിടങ്ങൾ എന്നിവ ഒരുക്കാൻ കഴിയും. വലിയ കലവൂർ മേഖലയിൽ കനാലിൽ നടത്തിയ താമരകൃഷി വാർത്താപ്രാധാന്യം നേടിയിരുന്നു. പൊന്നിട്ടശേരി ഫാർമേഴ്സ് ക്ലബ്, ഗാന്ധി സ്മാരക ഗ്രാമ സേവാ കേന്ദ്രം പ്രസിഡന്റ് രവി പാലത്തിങ്കലിന്റെ നേതൃത്വത്തിൽ ആരംഭിച്ച പൊന്നിട്ടശേരി ഇക്കോ ടൂറിസം പദ്ധതി പ്രതീക്ഷ വിതറിയിരുന്നു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതി സർക്കാർ സഹായം കിട്ടാതെ വന്നതോടെയാണ് നിലച്ചത്. ഇതിനായി കനാൽ തീരത്ത് നിർമിച്ച കെട്ടിടം വഴിയോരക്കാഴ്ച യാണ്. നാടൻ പച്ചക്കറി, നാടൻ കരകൗശല വസ്തുക്കൾ, നാടൻ ഭക്ഷണശാല, കനാൽതീര വിശ്രമകേന്ദ്രങ്ങൾ, നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനുള്ള മിനി തിയറ്റർ എന്നിവയെല്ലാം പദ്ധതിയുടെ ഭാ ഗമായിരുന്നു.
ടൂറിസം വികസനത്തിന്റെ ഭാഗമായി പാതിരാമണൽ ദ്വീപിലെ മിനി തിയറ്ററിന്റെ നിർമാണ ജോലികൾ മുന്നേറുകയാണ്. ആലപ്പുഴ, കുമരകം മേഖലകളിൽനിന്നായി നിരവധി ടൂറിസ്റ്റുകൾ ദ്വീപിൽ എത്തുന്നുണ്ട്. ദ്വീപിന്റെ മുഖ്യപ്രവേശന കവാടമായ കായിപ്പുറം ജെട്ടിയിൽ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടത്തണമെന്ന ആവശ്യം ശക്തമാണ്.
ഇതുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും നടപടികൾ കടലാസിലാണ്. കായിപ്പുറം ബോട്ട്ജെട്ടിയിൽനിന്ന് പാതിരാമണൽ ദ്വീപിലേക്ക് ബോട്ട് സർവീസ് ആരംഭിക്കക, കായിപ്പുറം ജെട്ടിയിലേക്ക് ബ സ് സർവീസ് ആരംഭിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ അവഗണനയിലാണ്.

