ആര്യക്കരയിൽ കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയ കാർ തലകീഴായി മറിഞ്ഞ നിലയിൽ

നിയന്ത്രണംവിട്ട കാർ കടകൾ ഇടിച്ചുതകർത്തു
മുഹമ്മ ആര്യക്കരയിൽ നിയന്ത്രണംവി ട്ട കാർ വീടിന്റെ മതിലും കടമു റികളും ഇടിച്ചുതകർത്തു. അപകടത്തിൽ കാർ തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന പുത്തനമ്പലം സ്വദേശികളായ മൂന്ന് യുവാക്കളെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനുരാഗ്, വി പിൻ, അശ്വിൻദേവ് എന്നിവരാ ണ് ചികിത്സയിൽ.
വെള്ളി രാത്രി 11.45ന് മുഹമ്മ തണ്ണീർമുക്കം റോഡിൽ ആര്യ ക്കര ക്ഷേത്രത്തിന് സമീപമാ യിരുന്നു അപകടം. വടക്കുനി ന്ന് എത്തിയ മാരുതി സ്വിഫ്റ്റ് കാർ ആര്യക്കര തകിടിയിൽ ശശിയുടെ വീടിന്റെ മതിൽ ഇടി ച്ചുതകർത്തശേഷം സമീപ
ത്തെ തകിടിയിൽ ടി പി പ്രസ ന്നന്റെ ജാൻസിയ എന്ന തുണി ക്കടയും കൊല്ലംവെളി പങ്കജാ കന്റെ മില്ലറ്റ് കടയും ഇടിച്ചുത കർത്തശേഷം തലകീഴായി മറിയുകയായിരുന്നു. കെട്ടിടത്തിന്റെ തൂണുകളും ഷീറ്റ് മേൽ രയും അപകടത്തിൽ തകർന്നു. രണ്ടുമാസംമുമ്പ് ഇവിടെ പിക്ക പ്പ് വാനിടിച്ച് വൈദ്യുത തൂൺ തകർന്നിരുന്നു.

Top