ആലപ്പുഴ പട്ടണത്തിൽ കൊതുകുശല്യം രൂക്ഷം
January 12, 2026
ആലപ്പുഴ പട്ടണത്തിൽ കൊതുകുശല്യം രൂക്ഷമാകുന്നു. പകർച്ചവ്യാധി ഭീഷണിയുള്ളപ്പോൾ മാത്രം കൊതുകുശല്യം പരിഹരിക്കാൻ പേരിന് നടപടികൾ സ്വീകരിക്കുന്ന പതിവ് മാറ്റണ മെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
പട്ടണത്തിലെ കാനകളിലെയും തോടുകളിലെയും നീരൊഴുക്ക് തടസപ്പെട്ടതും മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതുമാണ് കൊതുകുകൾ വർധിക്കാൻ പ്രധാന കാരണം. തത്തംപള്ളി ഉൾ പ്പെടെയുള്ള പ്രദേശങ്ങളിൽ വൈകുന്നേരങ്ങളിൽ വീടിനു പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്.
നഗരത്തിലെ കാനകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ചെളിയും നീക്കം ചെയ്ത് വെള്ളം സുഗമമായി ഒഴുകിപ്പോകാൻ സൗകര്യമൊരുക്കിയാൽ തന്നെ കൊതുകു പെരുകുന്നത് നിയന്ത്രിക്കാനാകും.
സ്പ്രേയിംഗും
കൊതുകു സാന്ദ്രത കൂടുതലുള്ള വാർഡുകളിൽ തുടർച്ചയായി ഫോഗിങ്ങും ഉറവിട നശീകരണത്തിനുള്ള മരുന്നടിക്കലും കാര്യക്ഷമമാക്കണം. കൊതുകു നിർമാർജന ഫോഗിംഗും പലദിവസങ്ങളിലായി അവിടിവിടെ നടത്താതെ ഒറ്റദിവസം വാർഡുകളെ ഒറ്റ ക്ലസ്റ്ററാക്കി ഇടയ്ക്കിടെ നടത്തണം. ആവശ്യമായ അനുപാതത്തിലാണോ മരുന്നുകൾ ചേർ ക്കുന്നതും തളിക്കുന്നതും എന്നുള്ളത് ഉറപ്പുവരുത്തണം. കഴിഞ്ഞ ഭരണകാലത്ത് വല്ലകാലത്തും നടത്തിയിട്ടുള്ള സ്പ്രേയിംഗ് ഫലപ്രദമായിട്ടില്ലെന്ന് പരാതിയുയർന്നിരുന്നു.
പൊതുസ്ഥലങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും മാലിന്യം തള്ളുന്നത് കർശനമായി തടയണം. വികേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണം. പട്ടണത്തി ലൂടെ ഒഴുകുന്ന തോടുകളിലെ പോളകളും മറ്റ് തടസങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക് പുനഃസ്ഥാപിക്കണം.
വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കെട്ടിക്കിടന്നു കൊതുക് മുട്ടയിട്ടു പെരുകുന്ന സാഹചര്യം ഒഴിവാക്കാൻ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ ബോധവ ത്കരണം ഊർജിതമാക്കണമെന്ന് തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ ആവശ്യപ്പെട്ടു.

