ആലപ്പുഴ ബോട്ടുജെട്ടി അസൗകര്യങ്ങളുടെ നടുവിൽ

ആലപ്പുഴ മാതാ ജെട്ടിയിലെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന സ്കൂൾ തുറന്നപ്പോഴുള്ള ആവശ്യത്തിന് അധ്യയനവർഷം അവസാനിക്കാറായപ്പോഴും നടപടിയില്ല. ജില്ലാക്കോടതി പാലത്തിന്റെനവീ കരണത്തിന്റെ ഭാഗമായാണ് ആലപ്പുഴ ബോട്ടുജെട്ടിയും സ്റ്റേഷൻ മാസ്റ്റർ ഓഫീസ് കെട്ടിടവും പൊളിച്ചുമാറ്റിയത്. കെ.എസ്. ആർ.ടി.സി. സ്റ്റാൻഡിനു കിഴക്കുവശത്തെ മാതാ ജെട്ടിയിൽ പകരം സംവിധാനം ഏർ പ്പെടുത്തിയെങ്കിലും പരിമിതികളിൽകുഴ യുകയാണ്.
ഇവിടെ ഒരുസമയത്ത് ഒരുബോട്ട് മാ ത്രമേ അടുപ്പിക്കാനാകൂവെന്നതിനാൽ പുറകെ വരുന്ന ബോട്ടിലെ യാത്രക്കാർ മറ്റു ബോട്ടുകളിൽ കയറിയിറങ്ങി വേണം കരയെത്താൻ. ഇതേച്ചൊല്ലി യാത്രക്കാർ ബഹളംവെക്കുന്നതും പതിവാണ്. ഇവിടെ കൽക്കെട്ട് വന്നാൽ ഒരുബോട്ടു കൂടി അടുപ്പിക്കാം.

സ്ഥലപരിമിതിയും തിരക്കും
സ്കൂൾ സമയത്തുണ്ടാകുന്ന തിരക്കിൽ ഇവിടെ കാലുകുത്താൻപോലും ഇടമില്ല. ഈ റോഡിലൂടെ കെ.എസ്.ആർ.ടി.സി. ബസുകളും കടന്നുപോകുന്നതിനാൽ അപകടങ്ങൾക്കും സാധ്യതയുണ്ട്. സ്ഥ ലപരിമിതിമൂലം ടൂറിസം ബോട്ടുകളെല്ലാം കാടുകയറിക്കിടക്കുന്ന സ്ഥലത്ത് അടുപ്പി ച്ച് ആളുകളെ കയറ്റേണ്ട അവസ്ഥയാണ്. ഇതിനു പരിഹാരമായി കൂടുതൽ സ്ഥലസൗകര്യമുള്ള ഫിനിഷിങ് പോയിന്റിലെ ദേശീയ ജലപാത അതോറിറ്റിയുടെ ടെർമി നലിലേക്കു മാറ്റുന്ന കാര്യത്തിൽ കിഫ്ബി തയ്യാറായില്ല. ഈ കെട്ടിടം താത്കാലികമായി വിട്ടുകൊടുത്താൽ ബോട്ടുജെട്ടിക്കും സ്റ്റേഷൻ ഓഫീസിനും വിപുലമായ സൗകര്യം ലഭിക്കും.
ബോട്ട് സർവീസ് മാത്രം ആശ്രയി ച്ച് ഒട്ടേറെ വിദ്യാർഥികളും അധ്യാപക രും നഗരത്തിലെത്തുന്നുണ്ട്. പുളിങ്കുന്ന്, കാവാലം, നെടുമുടി, കൈനകരി തുട
ങ്ങിയ സ്ഥലങ്ങളിൽനിന്ന് ഒട്ടേറെ യാത്ര ക്കാരാണ് ബോട്ടിൽ ആലപ്പുഴയിലെത്തു ന്നത്. ഓട്ടോറിക്ഷയിലെത്തി ബോട്ടിൽ കയറുന്ന വിദ്യാർഥികളും നിരവധിയാണ്. ഈ വാഹനങ്ങളെല്ലാം കൂടി എത്തുമ്പോൾ ഗതാഗതക്കുരുക്കും രൂക്ഷമാണ്.

പരിമിതികൾ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു
പുലർച്ചെ 5.30 മുതൽ രാത്രി 9.30 വരെ 112 സർവീസുകളാണ് നടത്തു ന്നത്. 22 ബോട്ടുകളാണുള്ളത്. ജെട്ടി മുതൽ നടപ്പാലംവരെ കൽക്കെട്ട് നിർമിച്ചാൽ ബോട്ട് അടുപ്പിക്കുന്നതി ന് എളുപ്പമാകും. താത്കാലിക ജെട്ടി യിലെ പരിമിതികൾ വലിയ പ്രതിസ ന്ധി സൃഷ്ടിക്കുന്നുണ്ട്.

Top