ഓട്ടംകഴിഞ്ഞാൽ ഉദയന് പാട്ടാണ് ആവേശം

സഹജൻ മുഹമ്മ

മുഹമ്മ: നാട്ടിലെ പാട്ടുതാര മാണ് ഉദയൻ. പ്രദേശത്ത് എവിടെ പരിപാടിയുണ്ടങ്കിലും ഓട്ടോക്കാരനായ ഉദയകുമാറിന്റെ കരോക്കെ ഗാനമേളയുണ്ടാകും. മണ്ഡലകാലത്ത്ഭക്തി ഗാനമേള,ക്രിസ്മസ്-പുതു വത്സരത്തിന്രോൾ, ചിങ്ങം പിറന്നാൽ ഓണാ ട്ട്…ഇതിനിടയിൽ ഓട്ടോ ഓട്ടം. വയലാറിന്റെയും പി.ഭാസ്കരന്റെയും ദേവരാ ജന്റെയും ഗാനങ്ങളോടാണ്ഉദയന്കൂടുതൽ പ്രിയം. ഓട്ടോ ഓടി കിട്ടുന്ന വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച് ഒരു സൗണ്ട് സിസ്റ്റം വങ്ങിയതോടെ അത് ഇരട്ടി യായി. ഒരു പാട്ടിന് 350 രൂ പ നിരക്കിൽ കരോക്കെയും വരികളും ഡൗൺലോഡ് ചെയ്തതിന് തന്നെ നല്ല കാശായി. വിലയേറിയ സൗണ്ട് സിസ്റ്റം വീട്ടിൽ സെറ്റാക്കിരാത്രിയെന്നോ, പകലെന്നോയില്ലാതെ-പാ ടി തെളിഞ്ഞു.
പിന്നെ ഓണം വന്നാലും കല്ല്യാണം വന്നാലും ഉ ദയൻ കയറി രണ്ട് മൂന്ന് പാ ട്ടെങ്കിലും പാടും. കരോക്കെ മൊബൈലിൽ ഉള്ളതുകൊ ണ്ട് പാട്ടിന്റെ മീറ്റർ പിടിച്ച ങ്ങ് പോകും.
അങ്ങനെ നാട്ടുകാരുടെയും വീട്ടുകാരുടെയും പ്രോത്സാഹനം കൂടി കിട്ടയതോ ടെപിന്നെഒട്ടുംതാമസിച്ചില്ല സ്വന്തമായി ഒരു കരോക്കെ ഗാനമേള ട്രൂപ്പ് തുടങ്ങി. അതും മകളുടെ പേരിൽ, ഇല്ലുകരോക്കെ!

പാട്ട് പഠിച്ചില്ല, കരോക്കെ തുണച്ചു
മുഹമ്മ സ്രാമ്പിക്കൽ ക്ഷേത്രിന് സമീപം നിവർത്തിൽ എം.എസ്.ഉദയകുമാറിന്സംഗീതം പാരമ്പര്യമായി കിട്ടിയ തല്ല. അത് പഠിക്കാനു ള്ള ഭാഗ്യവും ലഭിച്ചില്ല. കണിച്ചുകുളങ്ങരളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾസംഗീത അദ്ധ്യാപികപറഞ്ഞു കൊടുത്തപാഠങ്ങളാണ് ആകെ കൈമുതൽ. എന്നാൽ അതുമതി യായിരുന്നു ഉദയനിലെ ഭാവഗായകനെ ഉണർത്താൻ. ഒരിക്കൽ പുന്നപ്രയിലേയ്ക്ക് ഒരു ഓട്ടം പോയി. അവിടെ ചെന്നപ്പോൾ ഒരു കടയുടെ ഉദ്ഘാടനം. അവിടെ ആർക്കും പാടാം, ഉദ യനും പാടാം. പാടി, ഒരു ഹെഡ് ഫോൺ സമ്മാനമായി കിട്ടി. സംഗീതത്തിന്റെ കാര്യത്തിൽ ഉദയന് വി ട്ടുവീഴ്ചയില്ല. ഉദയന്റെ സംഗീ ത വാസന അറിഞ്ഞ ഗൾഫ് ലയാളി ഒരുകോഡ്സ്മ ക്ക് വാങ്ങാനുള്ള പണം നൽകി. എന്നാൽ ഉദയൻ വാങ്ങിയതോ 8000 രൂപയുടെ മൈക്ക്. ഉദയ ന്റെ സംഗീതയാത്രയ്ക്ക് എല്ലാവിധ പിന്തുണയുമായി ആശാ പ്രവ ർത്തകയായ ഭാര്യ ഗീതയും മക ൾ ഇല്ലവും ഒപ്പമുണ്ട്.

Top