കഞ്ഞിക്കുഴിക്ക് ഇനി തണ്ണീർമത്തൻ ദിനങ്ങൾ

January 11, 2026
സാനുമോന്റെ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ നിർവഹിക്കുന്നു.
കഞ്ഞിക്കുഴി: വേനൽ കനക്കുകയാണ്. പൊരിവെയിലിൽ ആലപ്പുഴയിൽനിന്നു കഞ്ഞിക്കുഴി വഴി പോകുകയാണെങ്കിൽ ദാഹമകറ്റാൻ ഇവിടെ വിളഞ്ഞ തണ്ണിമത്തൻ വാങ്ങിപ്പോകാം. നിരവധി കർഷകരാണ് പല കളറുകളിലുള്ള തണ്ണിമത്തൻ കൃഷിയിൽ സജീവമായിരിക്കുന്നത്.
കിലോയ്ക്ക് 30- 40 രൂപ വിലയുള്ള പച്ച നിറത്തിലെ കിരൺ എന്നയിനം തണ്ണിമത്തനാണ് അധികവും കൃഷി ചെയ്യുന്നത്. കടും ചുവപ്പുനിറത്തിലുള്ള കാന്പിന് നല്ല മധുരവും ഡിമാൻ ഡുമുണ്ട്. 50- 100 ഏക്കർ സ്ഥലത്ത് കഞ്ഞിക്കുഴിയിൽ തണ്ണിമത്തൻ കൃഷി നടക്കുന്നുണ്ട്. ഒരേക്കറിൽനിന്ന് 5000-8000 കിലോ വിളവാണ് ലഭിക്കുന്നത്.
കഞ്ഞിക്കുഴിയുടെ ചൊരിമണലിൽ നിരവധി കർഷകരാണ് ഇത്തവണ തണ്ണിമത്തൻ കൃഷി ചെയ്യുന്നത്. വേനൽ കനത്തതോടുകൂടി കർഷകരുടെ നേതൃത്വത്തിലുള്ള തണ്ണിമത്തൻ ജ്യൂ സ് സ്റ്റാളുകൾ ദേശീയപാതയ്ക്കിരുവശവും വ്യാപകമാവുകയാണ്.
മറുനാടൻ തണ്ണിമത്തനിൽനിന്ന് നാടൻ തണ്ണിമത്തനിലേക്കുള്ള ചുവടുമാറ്റത്തിന് കഞ്ഞിക്കുഴി ചുക്കാൻ പിടിക്കുകയാണ്. ഇത്തവണ കൃഷി ഏറിയതോടെ നാടൻ തണ്ണിമത്തനുകൾക്ക് വലിയ ആവശ്യക്കാരുമുണ്ട്.
സംസ്ഥാന കർഷക അവാർഡ് ജേതാവ് കൂടിയായ കഞ്ഞിക്കുഴിഏഴാം വാർഡ് പ്ലാപ്പറമ്പിൽ സാനുമോൻ മൂന്നേക്കറിലാണ് തണ്ണിമത്തൻ കൃഷി നടത്തുന്നത്. അധികം പരിചരണം ആവ ശ്യമില്ലാത്ത തണ്ണിമത്തനുകൾ പ്രാദേശിക മാർക്കറ്റുകളിലും ദേശീയപാതയിൽ തിരുവിഴയ്ക്കു സമീപം പ്രവർത്തിക്കുന്ന സ്വന്തം ഷോപ്പിലുമാണ് സനുമോൻ വിപണനം ചെയ്യുന്നത്.
കൃഷിപ്പണികളിൽ കൂട്ടായി അധ്യാപികയായിരുന്ന ഭാര്യ അനിതയും വിദ്യാർഥിനിയായ മകൾ അക്കുവും ഒപ്പമുണ്ട്. കഞ്ഞിക്കുഴിയിലെ തണ്ണീർമത്തൻ ദിനങ്ങൾക്ക് തുടക്കം കുറിച്ച് സനു മോന്റെ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം. സ ന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബൈരഞ്ചിത്ത്, ഏഴാം വാർഡംഗം എം.കെ. സജി, കർമസേന കൺവീനർ ജി. ഉദയപ്പൻ, കർഷകൻ സാനു എന്നിവർ പ
ങ്കെടുത്തു.

Top