കയർ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം

ഫാക്ടറി അസോസിയേഷൻ നിവേദനം നൽകി

മുഹമ്മ കയർ ഉൽപ്പാദന മേഖലയിലെ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് ആവ ശ്യപ്പെട്ട് മന്ത്രി പി രാജീവിനും കോർപറേഷൻ ചെയർമാനും ചെറുകിട കയർ ഫാക്ടറി അസോ സിയേഷൻ ജില്ലാ കമ്മിറ്റി നിവേദ നങ്ങൾ നൽകി. ഉൽപാദകർക്ക് ഓർഡറുകൾ ലഭിക്കാത്ത അവ സ്ഥ തുടരുകയാണ്. ഇടനില ക്കാർ വഴി വിലകുറച്ച് ഉൽപ്പന്ന ങ്ങൾ വാങ്ങി കയറ്റുമതി ചെയ്യുന്നു.
കയറ്റുമതിക്കാർക്ക് വിദേശ ത്തുനിന്ന് വരുന്ന ഓർഡറുകൾ മന്ത്രി ഇടപെട്ട് കയർ കോർപ്പറേ ഷന് കൊടുപ്പിക്കണം. സൊ സൈറ്റികൾക്ക് അടിയന്തരമായി എംഡിഎ കൊടുക്കാൻ നടപടി യെടുക്കണം. ചെറുകിട സൊ സൈറ്റികൾക്കും മാനേജീരിയൽ സബ്സിഡി കൊടുക്കണമെ ന്നും നിവേദനത്തിൽ ആവശ്യ പ്പെട്ടു. കയർ കോർപറേഷൻ ഇപ്പോൾ സൊസൈറ്റികൾക്ക് കൊടുക്കാനുള്ള തുക അടിയന്ത രമായി നൽകാൻ ഇടപെടുമെന്ന് മന്ത്രി നിവേദക സംഘത്തോട് പറഞ്ഞു. കോർപറേഷന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതി സന്ധിക്കു കാരണം തൊഴിലുറ പ്പ് പദ്ധതിയിൽ പഞ്ചായത്തുകൾ ക്ക് വലപ്പായ കൊടുത്ത വക യിൽ 48 കോടി രൂപ കിട്ടാനുണ്ട
ന്നതാണെന്ന് ചെയർമാൻ ജി വേണുഗോപാൽ നിവേദക സം ഘത്തോട് പറഞ്ഞു.
ചെറുകിട കയർ ഫാക്ടറി അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ ആർ ഭഗീരഥൻ, ജനറ സെക്രട്ടറി പി എൻ സുധീർ, പി വി രമേശൻ പി ചിദംബരൻ, പി ജി സതീശൻ, ജമീല പുരുഷോ ത്തമൻ എന്നിവർ നിവേദക സം ഘത്തിൽ ഉണ്ടായിരുന്നു.

Top