കലുങ്കിന് സംരക്ഷണ ഭിത്തിയില്ല; അപകടങ്ങൾ പതിവ്
മുഹമ്മ സിഎച്ച്സി പുത്തനങ്ങാടി റോഡിലെ കൊച്ചനാകുളങ്ങര ക്ഷേത്രത്തിനും കായിക്കര ക്ഷേത്രത്തിനും മധ്യേയുള്ള ഭാഗം.
മുഹമ്മ സിഎച്ച്സി-പു ത്തനങ്ങാടി റോഡിൽ കൊച്ചനാ കുളങ്ങര ക്ഷേത്രത്തിനും കായിക്കര ക്ഷേത്രത്തിനും മധ്യേയുള്ള കലുങ്കിന് സംരക്ഷണഭിത്തി ഇല്ലാ അത് അപകടം സൃഷ്ടിക്കുന്നു. മാസങ്ങൾക്ക് മുൻപ് റോഡിന്റെ പുനർ നിർമാണത്തിന്റെ ഭാഗമാ യാണ് മുൻപുണ്ടായിരുന്ന സംര ക്ഷണഭിത്തി പൊളിച്ചത്. പിന്നീട് കലുങ്കിന്റെ പടിഞ്ഞാറ് ഭാഗത്ത് മാത്രമാണ് സംരക്ഷണഭിത്തി നിർമിച്ചത്. ആഴമേറിയ ചെറിയ തോടിന് കുറുകെയാണ് കലുങ്ക് നിർമിച്ചിരിക്കുന്നത്. ചാരമംഗലം – ഗവ.സംസ്കൃത ഹൈസ്കൂളിൽ നിന്നും പടിഞ്ഞാറ് ഭാഗത്തെ മു ഹമ്മ സിഎച്ച്സി – പുത്തനങ്ങാ ടി റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം കൂടിയാണിത്.തോടിന്റെ ഭാ ഗത്ത് പുല്ലുവളർന്നു നിൽക്കുന്ന തിനാൽ കുഴി ശ്രദ്ധയിൽപെടാ തെ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. റോഡിൽ വഴിവിളക്കുകൾ ഇല്ലാത്തതും അപകട ഭീഷണിയാണ്. റോഡി ലെ കലുങ്കിന് എത്രയും വേഗം സംരക്ഷണഭിത്തി നിർമിച്ച് സുര ക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടു കാരുടെ ആവശ്യം.

