കുടുംബശ്രീ കട്ട് ഫ്രൂട്സ് വെജിറ്റബിൾസ് പാക്കറ്റ് വിപണിയിൽ
മുഹമ്മ കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡ് ‘ഐശ്വര്യ എ’ കുടുംബശ്രീ അംഗങ്ങൾ ചേർന്ന് ആരംഭിച്ച ഡി.സൈസ് കട്ട് ട്സിന്റെയും വെജിറ്റബിൾസിന്റെ യും പാക്കറ്റുകൾ (അരിഞ്ഞ പച്ച ക്കറികളും പഴങ്ങളും) മന്ത്രി പി. പ്രസാദ് വിപണിയിലിറക്കി. നാ ടൻ പഴങ്ങളും പച്ചക്കറികളും കഴി ക്കാൻ പാകത്തിൽ അരിഞ്ഞ് പ്രകൃതി സൗഹൃദ പാത്രത്തിലാ ണ് വിപണിയിലെത്തിക്കുന്നത്. ആറിനത്തിലുള്ള പഴം, പച്ചക്ക റി പാക്കറ്റിന് 60 രൂപയാണ് വില. പപ്പായ, തണ്ണിമത്തൻ, ഏത്തപ്പഴം, കാരറ്റ്, ബീറ്റ്റൂട്ട്, ഈന്തപ്പഴം തേങ്ങ, മാതളം ആപ്പിൾ, പൈനാ പ്പിൾ, , പേരയ്ക്ക, കശുവണ്ടി, ബദാം, ഉണക്കമുന്തിരി, കുക്കു മ്പർ തുടങ്ങി പതിനഞ്ചിനങ്ങളുട ങ്ങിയ പാക്കറ്റിന് 70 രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളത്. ഇതിനു പുറമേ പരമ്പരാഗത രീതിയിലു ള്ള പുളിയിഞ്ചി, മീൻ, ഈന്തപ്പഴം അച്ചാറുകളും ലഭിക്കും. കുടുംബ ശ്രീ അംഗങ്ങളായ പ്രമിത ശങ്കർ, അജിമോൾ, പ്രീതി, ലത, തങ്കമ്മ, രാധ എന്നിവർ ചേർന്നാണ് സംരംഭം തുടങ്ങിയത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം.സ ന്തോഷ് കുമാർ അധ്യക്ഷനായി. ലജിതാ തിലകൻ, ബി.ബൈരഞ്ചി ത്ത്, ആർ. അശ്വിൻ, കെ.വി.വിജി മോൾ തുടങ്ങിയവർ പ്രസംഗിച്ചു.

