
കുട്ടിത്തോട്ടത്തിൽ ഇനി ശീതകാല പച്ചക്കറികൃഷിയും
മുഹമ്മ എ ബി വിലാസം ഹയർസെക്കൻ ഡറി സ്കൂളിലെ കുട്ടിത്തോട്ട ത്തിൽ ശീതകാല പച്ചക്കറികൃഷി ക്കായി തൈനട്ടു. കാബേജ്, കോ ളിഫ്ലവർ എന്നിവയാണ് കൃഷിചെ യ്യുക. അടുത്ത ആഴ്ച പടവലം കൃഷിയുടെ വിളവെടുപ്പ് നടക്കും. വിളവെടുക്കുന്ന പച്ചക്കറികൾ സ്കൂൾ അടുക്കളയിൽ ഉപയോഗി ച്ചുവരുന്നു. സംസ്ഥാന കർഷക അവാർഡ് ജേതാവും പിടിഎ അം ഗവുമായ കെ പി ശുഭകേശന്റെ നേതൃത്വത്തിലാണ് കൃഷി.
ശീതകാല പച്ചക്കറിത്തൈകളു ടെ നടീൽ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ എസ് ലാലിച്ചൻ അധ്യക്ഷനായി. കൃഷി ഓഫീസർ പി എം കൃഷ്ണ, കർഷ കൻ കെ പി ശുഭകേശൻ, സ്കൂൾ മാനേജർ ജെ ജയലാൽ, പ്രിൻസി പ്പൽ ബിജോ കെ കുഞ്ചെറിയ, പ്രഥമാധ്യാപിക നിഷ ദയാനന്ദൻ, സ്റ്റാഫ് സെക്രട്ടറി എസ് സോളി, കൃഷിസമിതി കൺവീനർ വി വി വിനിത എന്നിവർ സംസാരിച്ചു.