കെ ഒ ജോൺ മികച്ച ക്ഷീരകർഷകൻ
ചേർത്തല മികച്ച ക്ഷീരകർഷകനുള്ള ജില്ലാ തല പുരസ്കാരം പള്ളിപ്പുറം തവണക്കടവ് കുന്നത്തറ കെ ഒ ജോ ണിന് ലഭിച്ചു. ഇത് രണ്ടാം തവണ യാണ് പുരസ്കാരം ലഭിക്കുന്നത്. 2016ലാണ് ആദ്യത്തെ പുരസ്കാ രം. 17 വർഷമായി തൈക്കാട്ടുശേ രി ബ്ലോക്ക് പരിധിയിൽ കൂടുതൽ പാൽ അളക്കുന്ന കർഷകനാണ്. 30 വർഷം മുമ്പ് ഒരുപശുവുമാ യാണ് തുടക്കം. 30 പശുക്കളും ആറ് കിടാരികളും നിലവിലുണ്ട്.
ഏഴ് സെന്റിൽ 2500 ചതുരശ്ര അടിയിലാണ് പശുഫാം. ജെഴ് സി, ഗീർ, എച്ച്എഫ് ഇനങ്ങളിലെ പശുക്കളുണ്ട്. തീറ്റപ്പുല്ല് കൃഷിയും 750 ക്യുബിക് അടിയിലെ ചാണക ക്കുഴിയും ഉണ്ട്. ചാണകം ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്ന ബയോഗ്യാസിലാണ് വീട്ടിലെ പാചകം.
വലിയ പിന്തുണയും സഹായ വും ക്ഷീരവകുപ്പിൽനിന്ന് ലഭിക്കു ന്നതായും പാൽ വില കൂട്ടിയെങ്കിലും കമ്പനികൾ കാലിത്തീറ്റവില കൂട്ടുന്നതിനാൽ കർഷകർക്ക് പ്രയോജനം ലഭിക്കുന്നില്ലെന്ന് ജോൺ പറഞ്ഞു. ഭാര്യ: ഷീലാമ്മ യും കുടുംബാംഗങ്ങളും പശുവള ർത്തലിൽ സഹായികളായുണ്ട്.
ജില്ലയിലെ മികച്ച ക്ഷീരകർഷകനുള്ള പുരസ്കാരം നേടിയ ജോൺ പശുഫാമിൽ

