കൈനകരി അനിത കൊലക്കേസ്ഒന്നാം പ്രതി പ്രബീഷിന് വധശിക്ഷ
ആലപ്പുഴ കൈനകരിയെ നടുക്കിയ അനിത കൊലക്കേസിൽ ഒന്നാം പ്രതി നിലമ്പൂർ മുതുകാട് പൂ ക്കോടൻവീട്ടിൽ പ്രബീഷിന് (37) വധശിക്ഷ. ആലപ്പുഴ അഡീഷ ണൽ ജില്ലാ സെഷൻസ് കോട തി മൂന്ന് ആണ് ശിക്ഷ വിധിച്ചത്. കേസിൽ ജാമ്യത്തിലായിരുന്ന രണ്ടാം പ്രതി കൈനകരി തോട്ടു വാത്തല പതിശേരിവീട്ടിൽ രജനി (38) മയക്കുമരുന്ന് കേസിൽ പ്രതിയായി ഒഡീഷ റായഘട്ട് ജയിലിൽ റിമാൻഡിലാണ്. രജ നിയെ ആലപ്പുഴയിലെത്തിച്ച് 29ന് ശിക്ഷ വിധിക്കും.
2021 ജൂലൈ ഒമ്പതിന് രാത്രി 9:30നാണ് പുന്നപ്ര തെക്കേമഠം വീട്ടിൽ അനിത കൊല്ലപ്പെട്ടത്. പ്രതികളായ പ്രബീഷും രജനിയും ഒന്നിച്ചായിരുന്നു താമസം. ഇതി നിടെ പാലക്കാടുവച്ച് പരിചയ പ്പെട്ട അനിതയുമായി പ്രബീഷ് പ്രണയത്തിലായി. ഗർഭിണിയായ തോടെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രബീഷ് തയ്യാറായില്ല. ഗർഭം ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെ ട്ടതോടെയാണ് പ്രബീഷും രജനി യും ചേർന്ന് അനിതയെ കൊ ല്ലാൻ തീരുമാനിച്ചത്. അനിതയെ തോട്ടുവാത്തലയിലെ രജനിയു ടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചു. ബോധം പോയ അനി തയെ ഫൈബർവള്ളത്തിൽ കയ റ്റി പള്ളാത്തുരുത്തി അരയൻ തോ ടിന് സമീപം പൂക്കൈതയാറ്റിൽ തള്ളി.
112 സാക്ഷികളുണ്ടായിരുന്ന കേസിൽ 82 പേരെ വിസ്തരിച്ചു. 131 ക്യൂഷൻ ഹാജരാക്കി. പ്രതി രജ നിയുടെ അമ്മയും പ്രോസിക്യൂഷ ന് അനുകൂലമായി സാക്ഷി പറ ഞ്ഞു. നെടുമുടി പൊലീസ് ഇൻ സ്പെക്ടറായിരുന്ന എ വി ബിജുവാ ണ് അന്വേഷണം നടത്തി കുറ്റപ ത്രം നൽകിയത്. പബ്ലിക് പ്രോസി ക്യൂട്ടർ എൻ ബി ശാരിയും അഡ്വ. സിന്ധു കെ വിശ്വംഭരനും ഹാജരായി.
നിർണായകമായത് രജനിയുടെ അമ്മയുടെ മൊഴി
അനിത കൊലക്കേസിൽ പ്രതി കൾ തന്നെയാണ് കൊലപാത കം നടത്തിയതെന്നുറപ്പാക്കുന്ന തിലും തെളിയിക്കുന്നതിലും നിർ ണായകമായത് രണ്ടാം പ്രതി രജ നിയുടെ അമ്മ മീനാക്ഷിയുടെ മൊഴി. പൂക്കൈതയാറിൽനിന്ന് അനിതയുടെ മൃതദേഹം കണ്ട ത്തിയശേഷം പോസ്റ്റുമോർട്ട ത്തിൽ കൊലപാതകമാണെന്ന് ഉറപ്പിച്ചിരുന്നു. അനിതയുമായി പ്രബീഷിനുണ്ടായിരുന്ന ബന്ധം ഫോൺകോളുകളും സാക്ഷിമൊ ഴികളും വച്ച് ഉറപ്പിച്ചു. കൊല്ലപ്പെ ടുന്ന സമയത്ത് അനിത ആറു മാ സം ഗർഭിണിയായിരുന്നു. അനി തയുടെ വയറ്റിലുണ്ടായിരുന്ന കു
ധനയിൽ തെളിഞ്ഞു. എന്നാലും കൊലപാതകം നടത്തിയെന്ന് സ്ഥിരീകരിക്കാൻ പൊലീസ് ബു ദ്ധിമുട്ടിയിരുന്നു.
കൊല നടന്ന ദിവസം രജനി യുടെ വീട്ടിൽ അമ്മ മീനാക്ഷിയു മുണ്ടായിരുന്നു. കൊലപാതക ത്തിനിടയിൽ ശബ്ദം കേട്ടാണ് മീ നാക്ഷി മുറിയിൽനിന്ന് പുറത്ത് വന്നത്. ബോധം നഷ്ടപ്പെട്ട് കിട ക്കുന്ന അനിതയെ കണ്ടപ്പോൾ ഇരുവരോടും കാര്യം തിരക്കി. കൈയബദ്ധം പറ്റിയെന്നായിരു ന്നു രജനിയുടെ മറുപടി. തുടർന്ന് പ്രബീഷും രജനിയും ചേർന്ന് രജ നിയുടെ അമ്മാവന്റെ ഫൈബർ വള്ളത്തിൽ കയറ്റി പൂക്കൈതയാ റ്റിൽ തള്ളുകയായിരുന്നു. ഇക്കാ ര്യങ്ങൾ കേസിലെ പ്രധാന സാ ക്ഷികൂടിയായ മീനാക്ഷി പൊലീ സിനോടും തുടർന്ന് കോടതിയി ലും പറഞ്ഞതാണ് നിർണായക മായത്.
കേസിനിടയിൽ പ്രതികൾ മീ നാക്ഷിയെ കൊല്ലുമെന്ന് ഭീഷണി പ്പെടുത്തിയിരുന്നു. തുടർന്ന് മീനാ ക്ഷിയെ പൊലീസ് സംരക്ഷണ ത്തിൽ മറ്റൊരിടത്ത് പാർപ്പിക്കുക യായിരുന്നു. സ്ഥല പരിധിയിൽ മകൾ രജനിക്ക് പ്രവേശനവും

