കൊടുംചൂടിന് ശമനമേകാൻ തണ്ണിമത്തൻ വിളവെടുപ്പ്

കഞ്ഞിക്കുഴി സംസ്ഥാന കർഷക അവാർഡ് ജേതാവ് കഞ്ഞിക്കുഴി ഏഴാം വാർഡ് പ്ലാപ്പറമ്പിൽ സാനുമോൻ മു ന്നേക്കർ കൃഷിയിടത്തിൽ നട ത്തിയ തണ്ണിമത്തൻ കൃഷിയുടെ വി ളവെടുപ്പ് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസ മിതി അധ്യക്ഷൻ എസ് രാധാകൃഷ ണൻ ഉദ്ഘാടനം ചെയ്തു.
കഞ്ഞിക്കുഴിയുടെ ചൊരിമണ ലിൽ നിരവധി കർഷകരാണ് ഇത്തവണ തണ്ണിമത്തൻ കൃഷി ചെയ്യുന്നത്. വേനൽ കടുത്തതോ ടെ തണ്ണിമത്തന് ആവശ്യക്കാരേ റി. അധികം പരിചരണം ആവശ്യ മില്ലാത്ത തണ്ണിമത്തൻ പ്രാദേ ശിക മാർക്കറ്റുകളിലും ദേശീയ പാതയിൽ തിരുവിഴയ്ക്കുസമീപം സ്വന്തമായുള്ള കടയിലുമാണ് സാ നുമോൻ വിൽപ്പനയ്ക്കുവയ്ക്കുന്നത്.
കൃഷിപ്പണികളിൽ കൂട്ടായി അധ്യാപികയായിരുന്ന ഭാര്യ അനി തയും വിദ്യാർഥിനിയായ മകൾ അക്കുവുമുമുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ്കുമാർ അധ്യക്ഷനായി. ബ്ലോക്കുപഞ്ചാ യത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബൈരഞ്ചിത്ത്, ഏഴാം വാർഡംഗം എം കെ സജി, കർമസേന കൺവീനർ ജി ഉദയ പ്പൻ, കർഷകൻ സാനു എന്നിവർ പങ്കെടുത്തു.
തണ്ണിമത്തൻ കൃഷി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ്ാധാകൃഷ്ണൻ വിളവെടുക്കുന്നു

Top