ഗതാഗത നിയന്ത്രണങ്ങൾ വട്ടം ചുറ്റിക്കുന്നു ചോദിച്ചു ചോദിച്ച്പോകണം

Monday 19 January, 2026 | 12:06 AM
ആലപ്പുഴ: നിർമ്മാണ പ്രവൃത്തികൾക്കും അറ്റകുറ്റപ്പണികൾക്കുമായി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ വിവിധ ഭാഗങ്ങളിലേക്ക് എങ്ങനെ പോകണമെന്നറിയാതെ വട്ടം ചുറ്റുകയാണ് യാത്രക്കാർ. നഗരത്തിൽ ആദ്യമായി എത്തുന്നവരാണ് കൂടുതലും ബുദ്ധിമുട്ടുന്നത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, സ്വകാര്യ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ല ഇടങ്ങളിലേക്ക് എങ്ങനെ പോകണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് പലരും.
വിവിധ ഭാഗങ്ങളിലേക്ക് പോകാൻ വഴി തിരിച്ചു വിടുന്ന ഇടങ്ങളിൽ കൃത്യമായ ദിശാബോർഡുകൾ സ്ഥാപിക്കാത്തതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കുന്നതെന്നും ആരോപണമുണ്ട്. മുമ്പ് കെ.എസ്.ആർ.ടി.സി ബസിൽ വരുന്നവർക്ക് ഔട്പോസ്റ്റിൽ ഇറങ്ങിയാൽ റെയിൽവേ സ്റ്റേഷൻ, ബീച്ച്, കലവൂർ എന്നിവിടങ്ങളിലേക്ക് സ്വകാര്യ ബസുകൾ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. അവിടുന്ന് നടന്ന് വൈ.എം.സി.എയിലോ പഴവങ്ങാടി ജംഗ്ഷനിലോ എത്തിയാലേ ബസ് ലഭിക്കു. ഇത് കാണിക്കുന്നതിനാവശ്യമായ ദിശാ ബോർഡുകൾ എവിടെയും സ്ഥാപിച്ചിട്ടില്ല. വൈ.എം.സി.എ വഴി കോടതിപ്പാലത്തിന് സമീപത്തേക്ക് എത്തുമ്പോഴാണ് പാലം പൊളിച്ചത് തന്നെ പലരും അറിയുന്നത്. കിടങ്ങാംപറമ്പ്, കെ.എസ്.ആർ.ടി.സി, ബോട്ടുജെട്ടി, ഫിനിഷിംഗ് പോയിന്റ്, കോടതി, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലേക്ക് പോകാൻ വാഹനങ്ങളിൽ എത്തുന്ന സഞ്ചാരികളും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. നിലവിൽ കോടതിപ്പാലത്തിന് സമീപത്തായി താത്കാലിക പാലം സ്ഥാപിച്ചെങ്കിലും വാഹനങ്ങൾക്ക് ഇതിലൂടെ കടന്നുപോകാനാവില്ല. അതിനാൽ വാഹനങ്ങൾ എങ്ങനെ പോകണമെന്നറിയാതെ വഴി ചോദിച്ച് നടക്കേണ്ട സ്ഥിതിയാണ്.


ഗതാഗതക്കുരുക്കും രൂക്ഷം

ജില്ലാക്കോടതി, കിടങ്ങാംപറമ്പ്, പുന്നമട എന്നവിടങ്ങളിലേക്ക് എങ്ങനെ കടന്നുപോകണമെന്ന് വാഹനയാത്രക്കാർക്ക് മനസിലാക്കാനും ദിശാ ബോർഡ് സ്ഥാപിക്കണം.

ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പൊലീസിന്റെ സേവനം ഏർപ്പെടുത്തുക.

അനധികൃത പാർക്കിംഗുകൾ ഒഴിവാക്കുകനഗരത്തിലിപ്പോൾ എത്തിയാൽ ഇപ്പോൾ എങ്ങനെ പോകണമെന്ന് അറിയില്ല. അതിനൊപ്പം തന്നെ വലിയ ഗതാഗതക്കരുക്കും. അടിയന്തരമായി നടപടികൾ കൈക്കൊല്ലണം.

Top