ചീരയിലെ ഇലകരിച്ചിലിന് ഹോമിയോ മരുന്ന് ഫലപ്രദമെന്ന് ഡോ. രൂപ ടി ഭുവൻ
മുഹമ്മ ചീരയിലെ ഇലകരിച്ചിൽ രോഗത്തിന് ഹോമിയോപ്പതിയിലൂടെ ഫലപ്രദമായ പ്രതിരോധമാർഗം അവതരിപ്പിക്കുകയാണ് ഡോ. രൂപ ടി ഭുവൻ. ഫെബ്രുവരിയിൽ ദുബായിൽ നടക്കുന്ന ലോക ആയുഷ് സമ്മേളനത്തിൽ ഇത് പ്രബന്ധമായി അവതരിപ്പിക്കും. ഹോമിയോ മരുന്നുകൾ ചീരയു ടെ വളർച്ചയെ സഹായിക്കുന്ന തിനൊപ്പം ഇലകരിച്ചിൽ രോഗത്തെ പൂർണമായും തുരത്തുമെ ന്നാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയത്. ചോറ്റാനിക്കര ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോപ്പതിക്ക് മെഡിക്കൽ കോളേജിലെ ഡിപാർട്ട്മെന്റ് ഓഫ് ഫാർമസിയിലെ അസിസ്റ്റ ന്റ് പ്രൊഫസറായ ഡോ. രൂപ ഉന്നതപഠനത്തിന്റെ ഭാഗമായാ ണ് ഇലകരിച്ചിൽ രോഗത്തെക്കുറിച്ച് ഗവേഷണം നടത്തിയ രോഗമുള്ള ഇലകളാണന്ന് സർക്കാർ അംഗീകാരത്തോടെ സാക്ഷ്യപ്പെടുത്തിയ ശേഷമാണ് അതിൽ
പരീക്ഷണം നടത്തിയത്. ഇലകളിൽനിന്ന് രോഗബാധ ക്രമേണ മാറുന്നതും ചെടികൾക്ക് നല്ല വളർച്ച വരുന്നതായുമുള്ള ഫല മാണ് ലഭിച്ചത്. ഈ വസ്തുതക ളുടെ സംഗ്രഹമാണ് ശാസ്ത്രീയ വിശദാംശങ്ങളിലുടെ പ്രബന്ധ മാക്കി ദുബായിൽ അവതരിപ്പി ക്കുന്നത്. മുഹമ്മ തൈമറ്റത്തിൽ ഡോ. അശ്വിൻ പണിക്കരുടെ ഭാ ര്യ ആണ് ഡോ. രൂപ.

