ചെറുകിട കയർ സംഘങ്ങൾക്ക് 60 കോടിയുടെ ബാധ്യത ചെറുകിട ഉത്പാദകർക്കു കിട്ടാനുള്ളത് ഒന്നുമുതൽ 30 ലക്ഷം രൂപവരെ

പണമില്ല ഓർഡറില്ല

പണവും ഓർഡ റുമില്ലാത്തതിനാൽ പരമ്പരാഗത കയർമേഖലയിൽ കണ്ണീർക്കാലം. ഭൂരിപക്ഷം ചെറുകിട ഉത്പാദകരും പ്രവർത്തനം നിർത്തിയതോടെ അവശേ ഷിക്കുന്ന തൊഴിലാളികൾക്കു തൊഴിലില്ലാതായി. വലപ്പായ ല്ലാതെ മറ്റ് ഓർഡറുകളൊന്നും നിലവിൽ ലഭിച്ചിട്ടില്ല. ഇതിനൊ പ്പം ഏറ്റെടുത്ത ഉത്പന്നങ്ങൾ ക്കു കയർ കോർപ്പറേഷൻ വില നൽകാത്തതാണ് ചെ റുകിടക്കാരെ ബാധ്യതക്കാരാ ക്കിയത്. ഒറ്റത്തറയുള്ള സാ ധാരണക്കാരനുപോലും ഒരുല ക്ഷത്തിനുമേലേയും കൂടുതൽ തറയുള്ളവർക്ക് 20-30 ലക്ഷം വരെയും കിട്ടാനുണ്ട്. കയർ ഉത്പാദക സംഘങ്ങൾക്ക്
25 ലക്ഷം മുതൽ എട്ടുകോടിവരെ കിട്ടാനുണ്ട്. വിവിധയിനങ്ങ ളിലായി കോർപ്പറേഷൻ നൽ കാനുള്ളത് 60 കോടിക്കുമേ ലേയാണെന്നാണ് വിമർശനം. നിലവിൽ ഓർഡറുള്ള വല പ്പായ, ഇന്ത്യൻ, കടപ്പുറം, വൈക്കം തടുക്കുകൾ എന്നീ പരമ്പരാഗത ഉത്പന്നങ്ങളാ ണ് കയർ കോർപ്പറേഷൻ ഏറ്റെടുത്തത്. ഉത്പന്നങ്ങൾ കയറ്റുമതിക്കാർക്കു കൈമാറി വിൽപ്പന നടത്തിയിട്ടുണ്ടെങ്കി ലും ഇതു വകമാറ്റി ചെലവ ഴിക്കുന്നതായാണ് ചെറുകിട ഉത്പാദകരുടെ വിമർശനം. മറ്റുത്പന്നങ്ങളിൽ ചതുരശ്ര അടിക്ക് 10 മുതൽ 13 വരെ രൂപ കുറച്ചുനൽകുന്ന സ്വകാ ര്യ സംരഭകരാണ് ഇപ്പോൾ ആശ്രയം.

കയർ കോർപ്പറേഷനു മുന്നിൽ സമരം
നിലവിലെ സ്ഥിതിക്കു പരി ഹാരമാവശ്യപ്പെട്ട് കയർ കോർ പ്പറേഷനു മുന്നിൽ സമരങ്ങൾ തുടരുകയാണ്.

പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ വഴിയില്ല
ഉത്പന്നങ്ങൾ നൽകിയ വകയിലും എം.ഡി.എ. ഇനത്തി ലും കോടികൾ നൽകാനുള്ളപ്പോൾ തറകൾ പ്രവർത്തിപ്പി ക്കാനുള്ള തുകപോലും കൈമാറാതെ പലവിധ കാരണം പ റഞ്ഞ് അകറ്റുകയാണ്.

ഉത്പന്നങ്ങൾ വ്യവസായികൾക്കു നൽകി വാങ്ങിയതുക വകമാറ്റി ചെലവഴിക്കുന്നു. നിലവിൽ തറകളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനുള്ള സാ ഹചര്യം പോലുമില്ല.

ഭാഗികമായി പ്രവർത്തനം നിലച്ച ചേർത്തലയിലെ ചെറുകിട കയർ ഫാക്ടറിയിൽ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്നു

Top