“പ്ലാസ്റ്റിക് മുക്ത മെഗാ ക്യാംപെയ്ൻ” ജനങ്ങളിറങ്ങി: വേമ്പനാട് കായൽ ക്ലീൻ
മുഹമ്മയിലിറങ്ങിയത് മത്സ്യത്തൊഴിലാളികൾ
മുഹമ്മ മത്സ്യത്തൊഴിലാളികളും കക്കാത്തൊ ഴിലാളികളുമാണ് കായലിൽനിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചത്. കായലിന്റെ അടിത്തട്ടിൽ അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങൾ കക്കാ ശേഖരിക്കുന്ന ഉപകര ണം ഉപയോഗിച്ചാണ് വള്ളത്തിലാക്കി കരയ്ക്കെത്തിച്ചത്. കരയിൽ കാത്തുനിന്ന പഞ്ചായത്ത് ഭാരവാഹികൾ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഹരിത കർമ സേനാംഗങ്ങളും ചേർന്ന് പ്ലാസ്റ്റി ക് മാലിന്യങ്ങൾ ഏറ്റുവാങ്ങി.
വേമ്പനാട്ടുകായലിന്റെ ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും വേണ്ടി 1700 കോടി രൂപയുടെ ബൃഹദ് പദ്ധതി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുമെന്ന് കലക്ടർ അലക്സ് വർഗീസ് പറഞ്ഞു. വേമ്പനാട്ടുകായൽ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് “പ്ലാസ്റ്റിക് മുക്ത മെഗാ ക്യാംപെയ്ൻ’ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും മാലിന്യ ശേഖരണത്തിനു സജ്ജമാക്കിയ വള്ളത്തിന്റെ ഫ്ലാഗ് ഓഫ് കർമവും തണ്ണീർമുക്കം ബോട്ട് ജെട്ടിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വേമ്പനാട്ടുകായൽ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് “പ്ലാസ്റ്റിക് മുക്ത മെഗാ ക്യാംപെയ്ൻ’ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം തണ്ണീർമുക്കം ബോട്ട് ജെട്ടിയിൽ ജില്ലാ കലക്ടർ അലക്സ് വർഗീസ് നിർവഹിക്കുന്നു.
പദ്ധതിയുടെ ഭാഗമായി ഫിഷറീസ്, കൃഷി, ഇറിഗേഷൻ വകുപ്പുകൾക്കായി തയാറാക്കിയ 702 കോടിയുടെ പദ്ധതികൾ നിലവിൽ സർക്കാരിന്റെ സജീവ പരിഗണനയിലാണ്. 1000 കോടി രൂപയുടെ അധിക പ്രോജക്ടുകൾ ഉടൻ സമർപ്പിക്കും. നാൽപതോളം കോർപറേറ്റുകൾ സിഎസ്ആർ ഫണ്ട് വഴി ഈ ദൗത്യത്തിൽ സഹകരിക്കും. കായലിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് കിലോയ്ക്ക് 25 രൂപ നിരക്കിൽ പ്രതിഫലം നൽകുന്ന പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളെയും ഹരിതകർമ സേനയെയും ഇതിന്റെ ഭാഗമാക്കുമെന്നും കലക്ടർ പറഞ്ഞു.
വേമ്പനാട് കായലിനെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള രണ്ടാംഘട്ട പ്രവർത്തനങ്ങൾ മാർച്ച് 2 മുതൽ 31 വരെയാണ് നടത്തുന്നത്. തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, രാമങ്കരി എന്നീ 5 പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭ പരിധിയിലുമാണ് ആദ്യം ക്യാംപെയ്ൻ നടത്തുന്നത്. ചടങ്ങിൽ തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് എ.കെ.പ്രസന്നൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം വിജയശ്രീ സുനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ.കെ.ഹരിഹര പണിക്കർ, ജി.ശശികല എന്നിവർ പ്രസംഗിച്ചു. മണ്ണഞ്ചേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാർ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ വി.കെ.ഉല്ലാസ്, സന്ധ്യ ശശിധരൻ, സുധർമ രാജേന്ദ്രൻ, വീണ വേണു, ഹരിത കർമ സേനാംഗങ്ങൾ, പ്രദേശവാസികൾ, വിദ്യാർഥികൾ, മത്സ്യത്തൊഴിലാളികളടക്കം ഒട്ടേറെ പേർ പങ്കെടുത്തു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിതകർമ സേനയ്ക്കു പുന്നമട കായലിൽ ശുചീകരണ യജ്ഞം നഗരസഭാധ്യക്ഷ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി ചെയർമാൻ എ.എം.നൗഫൽ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി ആലപ്പുഴ നഗരസഭയും ജില്ലാ ഭരണകൂടവും ചേർന്ന് ഇന്നലെ രാവിലെ 7 മുതൽ 9.45 വരെ നടത്തിയ യജ്ഞത്തിൽ രാജീവ് ജെട്ടി മുതൽ പുന്നമട ഫിനിഷിങ് പോയിന്റു വരെ കരയിൽ നിന്നും കായലിൽ നിന്നുമായി 3.6 ടൺ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. കായലിൽ നിന്നു പ്ലാസ്റ്റിക് കോരിയെടുക്കാൻ നൂറോളം വള്ളങ്ങൾ ഉണ്ടായിരുന്നു. ഉൾനാടൻ മത്സ്യത്തൊഴിലാളികൾ, സായി കേന്ദ്രത്തിലെ വിദ്യാർഥികൾ, ഹരിതകർമ സേന, സന്നദ്ധ സംഘടനകൾ, എസ്ഡി കോളജ് എൻഎസ്എസ് വൊളന്റിയർമാർ, കുടുംബശ്രീ പ്രവർത്തകർ അടക്കം ആയിരത്തോളം പേർ യജ്ഞത്തിൽ പങ്കെടുത്തതായി അധികൃതർ പറഞ്ഞു.
വേമ്പനാട് കായലിനെ പ്ലാസ്റ്റിക് മുക്തമാക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വേമ്പനാട് കായൽതീരത്തെ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കാമ്പയിനിന്റെ രണ്ടാം ഘട്ടമാണ് ഇന്നലെ ആരംഭിച്ചത്.
മാർച്ച് 31 വരെ നീളുന്നതാണ് കാന്പൈൻ. പൈലറ്റ് പദ്ധതിയായി തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, രാമങ്കരി എന്നീ അഞ്ചു പഞ്ചായത്തുകളിലും ആലപ്പുഴ നഗരസഭാ പരിധിയിലുമാണ് പദ്ധതി നട ത്തുന്നത്. മത്സ്യം, കക്ക തൊഴിലാളികളും സന്നദ്ധപ്രവർത്തകരും ഹരിതകർമസേന പ്രവർത്തകരുമെല്ലാം കാമ്പയിന്റെ ഭാഗമായി.
31 വരെ മാലിന്യങ്ങൾ ശേഖരിക്കും. തൊഴിലാളികൾ കൊണ്ടുവരുന്ന മാലിന്യങ്ങൾ ഹരിതകർമസേനയ്ക്ക് കൈമാറും. ഹൗസ്ബോട്ടുകളിൽനിന്നുള്ള മാലിന്യങ്ങളും ഉൾനാടൻ ജലാശയങ്ങളിലൂടെ കായലിലെ ത്തിച്ചേരുന്ന മാലിന്യങ്ങളും ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
നാലിഞ്ചോളം താഴ്ചയിൽ കായലിന്റെ അടിത്തട്ടിൽ പ്ലാസ്റ്റിക് മാലിന്യമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കക്കാ സമ്പത്തിന്റെ വളർച്ചയെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. കരിമീൻ, കൊഞ്ച്, കാളാഞ്ചി എന്നിവയുടെ പ്രജനനത്തിനും പ്ലാസ്റ്റിക് മാലിന്യം തിരിച്ചടിയാണെന്നു തിരിച്ചറിഞ്ഞാണ് പദ്ധതി നടപ്പിലാക്കുന്നത്.
1700 കോടിയുടെ പദ്ധതി
വേമ്പനാട് കായൽ പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും കായൽ ആവാസവ്യവസ്ഥ വീണ്ടെടുക്കുന്നതിനും 1700 കോടി രൂപയുടെ പദ്ധതി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. വേമ്പനാട് കായൽ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് മുക്ത മെഗാ കാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും മാലിന്യശേഖരണത്തിന് സജ്ജമാക്കിയ വള്ളത്തിന്റെ ഫ്ലാഗ് ഓഫും തണ്ണീർമുക്കം ബോട്ട് ജെട്ടിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഭാഗമായി ഫിഷറീസ്, കൃഷി, ഇറിഗേഷൻ വകുപ്പുകൾക്കായി തയാറാക്കിയ 702 കോടിയുടെ പദ്ധതികൾ നിലവിൽ സർക്കാരിന്റെ സജീവ പരിഗണനയിലാണ്. 1000 കോടി രൂപയുടെ അധിക പ്രോ ജക്റ്റുകൾ ഉടൻ സമർപ്പിക്കും. കായലിന്റെ അടുത്ത പ്രദേശങ്ങളിലുള്ള 28 പഞ്ചായത്തുകളിൽനിന്നും മുനിസിപ്പാലിറ്റികളിൽനിന്നും ഇതോടകം 28 ടൺ മാലിന്യങ്ങൾ നീക്കം ചെയ്തു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ മൈക്രോ പ്ലാസ്റ്റിക്കുകളായി മാറി മത്സ്യങ്ങളിലൂടെ മനുഷ്യശരീരത്തിൽ എത്തുന്നത് കാൻസർ പോലുള്ള മാരകരോഗങ്ങൾക്കു കാരണമാകുന്നുണ്ടെന്നും അതിനാൽ കായൽ ശുചീകര ണം അതീവ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി സർക്കാർ സംവിധാനങ്ങൾക്കൊപ്പം കോർപ്പറേറ്റുകളെയും ജനങ്ങളെയും പങ്കാളികളാക്കുന്ന രീതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 38 ഓളം കോർപ്പറേറ്റുകൾ സിഎസ്ആർ ഫണ്ട് വഴി ഈ ദ ത്യത്തിൽ സഹകരിക്കും. കായലിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് കിലോയ്ക്ക് 25 രൂപ പ്രതിഫലം നൽകുന്ന പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളെയും ഹരിതകർമസേനയെയും ഇതിന്റെ ഭാ ഗമാക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
തണ്ണീർമുക്കം ഹൗസ് ബോട്ട് ടെർമിനലിന് സമീപത്ത് സംഗമിച്ചാണ് തൊഴിലാളികൾ കായലിലേക്കു നീങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് എ.കെ. പ്രസന്നൻ നേതൃത്വം നൽകി. മുഹമ്മ പള്ളിക്കുന്ന് മേഖലയിൽ ന ടന്ന കായൽ ശുചീകരണം മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനം ചെയ്തു.
ആലപ്പുഴയിൽനിന്നു ലഭിച്ചത് 3.6 ടൺ മാലിന്യങ്ങൾ
ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ പുന്നമട കായലിൽനിന്നും കായൽക്കരയിൽനിന്നും ശേഖരിച്ചത് 3.6 ടൺ പ്ലാസ്റ്റിക് മാലിന്യം. പുന്നമട ഫിനിഷിംഗ് പോയിന്റിൽ നടന്ന ശുചീകരണ യജ്ഞം നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ് ഉദ്ഘാടനം ചെയ്തു. ഉൾനാടൻ മത്സ്യത്തൊഴിലാളികൾ, സായി കേന്ദ്രത്തിലെ വിദ്യാർഥികൾ, ഹരിത കർമസേന, സന്നദ്ധ സംഘടനകൾ, എസ് ഡി കോളജ് എൻഎസ്എസ് വോളന്റിയർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം നടന്നത്.

