തിടമ്പേറ്റും റോബോട്ട് ആനകൾ
മുഹമ്മ ആര്യക്കര ദേവീക്ഷേത്രത്തിൽ ഉത്സവത്തിന് റോബോട്ട് ആനകൾ എഴു ന്നള്ളും. വ്യാഴം രാവിലെ മുതൽ ശനിയാഴ്ച ഉത്സവത്തിന് കൊടിയിറങ്ങുന്നത് വരെ പടിഞ്ഞാറെക്കര മണികണ്ഠനും’ ‘ഗുരുതിപ്പാടം അർ ജുനും ഇവിടെ ഉണ്ടാകും. കേരള ത്തിലെ വിവിധക്ഷേത്രങ്ങളിൽ അഞ്ചുവർഷമായി ഇത്തരം റോ ബോട്ടിക് ആനകളെ ഉത്സവത്തി നും മറ്റു ചടങ്ങുകൾക്കുമായി ഉപ യോഗിച്ചുവരുന്നു. ചൂടുകൂടുന്ന സമ യമായതിനാൽ ആനകൾ ഇടയു ന്നത് ഒഴിവാക്കാൻ കൂടിയാണ് ക്ഷേത്രങ്ങളിൽ ചടങ്ങുകൾക്ക് റോ ബോട്ടിക് ആനകളെ ഉപയോഗിക്കുന്നത്.

എറണാകുളം നോർത്ത് പറവൂരിൽ നിന്നാണ് ആര്യക്കരക്ഷേത്ര ത്തിൽ രണ്ട് റോബോട്ടിക് ആനകളെ കൊണ്ടുവന്നിരിക്കുന്നത്. ഇരു മ്പും ഫൈബറും ഉപയോഗിച്ച് നിർ മിച്ചിട്ടുള്ള ആനയ്ക്ക് 600 കിലോ ഗ്രാം ഭാരമുണ്ട്. ഉള്ളിൽ ഘടിപ്പിച്ചി ട്ടുള്ള മോട്ടോർ പ്രവർത്തിപ്പിക്കു മ്പോൾ റോബോട്ടിക് ആന കണ്ണും ചെവിയും ചലിപ്പിക്കും. നാലുപേർ ക്ക് വരെ ആനപ്പുറത്തിരിക്കാം. നാ ല് ചക്രം ഘടിപ്പിച്ചിട്ടുള്ള ഇരുമ്പുത ട്ടിലാണ് റോബോട്ട് ആനയെ ഉറപ്പി ച്ചിട്ടുള്ളത്. മൂന്നുപേർ ചേർന്നാണ് ആനയെ മുന്നോട്ടുതള്ളി നീക്കുന്ന ത്. ഇരുപതിനായിരം രൂപയാണ് ഒരു റോബോട്ട് ആനയുടെ ഒരു ദിവ സത്തെ വാടക. വിവാഹം, സ്വീകര ണം എന്നിവയ്ക്കും ഈ റോബോ ട്ട് ആനകളെ ഉപയോഗിച്ചു വരുന്നു.
ആര്യക്കര ദേവീക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകൾക്കായി കൊണ്ടുവന്ന റോബോട്ടിക് ആനകൾ


