പൈപ്പ് പൊട്ടി ജലം പാഴാക്കുന്നു
Saturday 21 February, 2026
മുഹമ്മ : ജപ്പാൻ കുടിവെള്ല പദ്ധതിയുടെ ഭാഗമായുള്ല പൈപ്പ് ലൈൻ പൊട്ടി ആയിരക്കണക്കിന് ലിറ്റർ കുടിവെള്ലം പാഴായിട്ടും നടപടിയില്ലെന്ന് പരാതി. മുഹമ്മ കരയോഗം ജംഗ്ഷന് സമീപം ഒരാഴ്ച മുമ്പാണ്
പൈപ്പ് പൊട്ടിയത്. വെള്ലം പാഴാകുന്നതിനൊപ്പം പൈപ്പ് ലൈനിൽ മലിനജലം കലരാനും സാദ്ധ്യതയുണ്ട്. റോഡിൽ കെട്ടിക്കിടക്കുന്ന വെള്ലത്തിൽപ്പെട്ട് വാഹനങ്ങൾ അപകടത്തിൽപ്പെടാനും ഇടയാകും. വെള്ലത്തിന്റെ മർദ്ദം കുറയുന്നതിനാൽ കരയോഗം ജംഗ്ഷന് തെക്കോട്ടുള്ല ഭാഗങ്ങളിലെ വീട്ടുകാർക്ക് കുടിവെയ്ക്കും ലഭിക്കാതിരിക്കുന്ന അവസ്ഥയുമുണ്ട്. പൈപ്പിലെ ചോർച്ച അടിയന്തരമായി പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

